നദുവി സാഹിബ് ഓച്ചിറ
സല്‍ക്കര്‍മ്മങ്ങള്‍ങ്ങള്‍ പ്രവര്‍ത്തിച്ച് ജീവിതം ധന്യമാക്കാന്‍ സൌഭാഗ്യം ലഭിച്ചവര്‍ക്ക് ദീര്‍ഘായുസ്സ് നിശ്ചയം മഹത്തായ ഒരു അനുഗ്രഹം തന്നെയാണ്. ജീവിച്ചിരുന്ന കാലം മുഴുവനും സര്‍വ്വര്‍ക്കും ഒരു തീരാഭാരമായി, ശാപമായി മാറുന്ന ആളുകള്‍ എന്നും സമൂഹത്തിന് മുന്നില്‍ അഭിശപ്തരാണെന്ന കാര്യം സംശയം ഇല്ല. അത് കൊണ്ട് ദീര്‍ഘായുസ്സിനായി ആഗ്രഹിക്കുമ്പോള്‍ അത് സമൂഹത്തിനു ഉപകാരപ്രദമായ ആയുസ്സാക്കി മാറ്റാന്‍ നാം എപ്പോഴും ശ്രമിക്കണം.
ലോകചരിത്രത്തില്‍ ദീര്‍ഘായുസ്സെന്ന മഹാനുഗ്രഹം നേടിയവരുടെ നിരകള്‍ നമുക്ക് കണ്ടെത്താന്‍ കഴിയും. പലരും കോടീശ്വരന്മാരായ പ്രമാണിമാര്‍. പക്ഷെ ഇവരില്‍ ജനമനസ്സുകളില്‍ ഇന്നും ജീവിച്ചിരിക്കുന്നവര്‍ ആരാണ്. സംശയമില്ല, അവരില്‍ സമൂഹത്തിന് ഉപകാര പ്രദമായ നിലയില്‍ ജീവിതം സമര്‍പ്പിച്ചവര്‍ മാത്രമാണ്.
ദീര്‍ഘായുസ്സിനെപറ്റി ചര്ച്ച ചെയ്യുമ്പോള്‍ കഴിഞ്ഞ ദിവസം സൗദി അറേബ്യയിലെ ഖമീസ് മഷീത്തിലെ ആശുപത്രയില്‍ നിന്നും 154 വയസ്സില്‍ പരലോകത്തേക്കു യാത്ര തിരിച്ച ശൈഖ് മുഹമ്മദിബിന്‍ സാരിഇനെ പറ്റി രണ്ടു വാക്ക് പറയാതിരിക്കുന്നത് ശരിയല്ല.
മക്കളും കൊച്ചുമക്കളുമായി 180 പേരാണ് ശൈഖ് മുഹമ്മദിബിന്‍ സാരിഇനു അനന്തരാവകാശികള്‍ . നിലവിലെ സഊദി ഭരണകൂടം നിലവില്‍ വരുന്നതിനു മുന്‍പുള്ള തുര്‍ക്കികളുടെ ഭരണം മുതലുള്ള ചരിത്രത്തിന്റെ് ഒരു മുഖ്യ റഫറന്‍സു കൂടി ആയിരുന്നു അദേഹം. നന്മകളുടെ മകുട ഉദാഹരണം ആയിരുന്നു ആ ജീവിതം. ഇന്ന് നാം കാണുന്നത് പോലെയുള്ള ഭൌതീക സാഹചര്യങ്ങള്‍ മെച്ചപ്പെടുന്നതിനു മുന്‍പേ കാല്‍നടയായി 12 തവണ ഹജ്ജു കര്മ്മം നിവ്വഹിച്ചു.
വര്‍ഷങ്ങള്‍ക്കു മുന്‍പേ ‘അല്‍അറബിയ്യ’ ചാനല്‍ ശൈഖ് മുഹമ്മദിബിന്‍ സാരിഇന്റെ ജീവിതത്തെപ്പറ്റി ഒരു വിശദമായ ഡോക്യുമെന്റെറി പ്രസീദ്ധീകരിച്ചിരുന്നു. പ്രായം ഇത്ര ഏറിയിട്ടും ഓര്‍മ്മക്ക് അല്‍പ്പം പോലും കുറവ് സംഭവിക്കാത്തതു അന്നൊരു വലിയ ചര്ച്ച ക്ക് വിഷയീഭവിച്ചു.
കഴിഞ്ഞുപോയ കാലങ്ങളില്‍ വിവിധ ഘട്ടങ്ങളിലായി തനിക്കൊപ്പം ജീവിതം പങ്കിട്ട പത്തു ഭാര്യമാരെ അദ്ദേഹം ഈ അഭിമുഖത്തില്‍ നന്ദിപൂര്‍വ്വം സ്മരിച്ചു. പ്രായം അസ്തമന ഘട്ടത്തോടടുത്ത സാഹചര്യത്തിലും, ഇനിയും വിവാഹം കഴിക്കാനുള്ള അവസരം ലഭിച്ചാല്‍ താന്‍ തയ്യാറാണെന്നും ശൈഖു തുറന്നു പറഞ്ഞു.
പത്തൊന്‍പതാം നൂറ്റാണ്ടിന്റെി അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിലും ഇരുപത്തി ഒന്നിന്റെ പ്രാരംഭത്തിലുമായി മക്കയിലും മദീനയിലുമായി താന്‍ കണ്ട ചരിത്രത്തിന്റെല കാഴ്ച ചുരുളുകള്‍ ചാനല്‍ പ്രതിനിധിക്കുമുന്നില്‍ വിശദീകരിച്ചത് ആര്ക്കും മറക്കാന്‍ കഴിയില്ല.