26 Mar 2013

പ്രതി കണ്ടന്റെ മൂക്കടയാളം തിരിച്ചറിഞ്ഞു !!!

നന്ദകുമാർ 

മാര്‍ജ്ജാര വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കു നേതൃത്വം നല്‍കി വന്ന കുഞ്ഞന്‍ ചുണ്ടെലി കൊല്ലപ്പെട്ട് രണ്ടാഴ്ച തികയും മുമ്പ് മൂക്കടയാള വിദഗ്ദ്ധര്‍ പ്രതിയുടെ മൂക്കടയാളം തിരിച്ചറിഞ്ഞു കുറ്റപത്രം സമര്‍പ്പിച്ചു.
പ്രതി കണ്ടന്റെ മൂക്കടയാളം തിരിച്ചറിഞ്ഞു എന്നറിഞ്ഞതും കണ്ടന്‍ പൂച്ചയുടെ അനുയായികള്‍ അക്രമാസക്തരായെങ്കിലും കണ്ടനെ പൊക്കിയെടുത്ത് ജയിലിലടച്ചുവെന്നത് ആശ്വാസം പകരുന്ന വാര്‍ത്തയായി.

മനുഷ്യരുടെ കാര്യത്തില്‍, എത്ര തന്നെ പ്രൊഫഷണല്‍ കുറ്റവാളിയായിരുന്നാലും, സംഭവ സ്ഥലത്ത് എവിടെയും വിരലടയാളം പതിയാതെ രക്ഷപ്പെടുക എളുപ്പമല്ല. ഇരട്ടക്കുട്ടികളായിരുന്നാലും ശരി, രണ്ടു പേരുടെ വിരലടയാളങ്ങള്‍ സാദൃശമായിരിക്കില്ല എന്നതിനാല്‍ വിരലടയാളം തിരിച്ചറിഞ്ഞ് അപരാധികളെ തുറുങ്കിലടക്കാന്‍ തുടങ്ങിയിട്ട് നൂറ്റാണ്ടുകളായി.
പൂച്ചകളുടെ കാര്യത്തില്‍, വിരലടയാളമല്ല, മൂക്കടയാളമാണ് (Feline nose print) പ്രധാനം. മനുഷ്യരുടെ വിരലടയാളങ്ങള്‍ എങ്ങനെ വ്യത്യസ്തമായിരിക്കുന്നുവോ, അതു പോലെ തന്നെ പൂച്ചകളുടെ മൂക്കിന്റെ തുമ്പത്തെ വരകളും നല്ലൊരു തിരിച്ചറിയല്‍ ഉപാധിയാണ്.

മിക്ക കേസുകളിലും, എലികള്‍ ദാരുണമായി കൊല്ലപ്പെടുന്ന സ്ഥലങ്ങളിലെല്ലാം തന്നെ സൂക്ഷ്മ പരിശോധന നടത്തിയാല്‍ പ്രതിയുടെ മൂക്കടയാളം തപ്പിയെടുക്കാവുന്നതേയുള്ളൂ. പ്രൊഫഷണല്‍ കില്ലര്‍ പൂച്ചകള്‍ ഇതേ കാരണം കൊണ്ടു തന്നെ സംഭവ സ്ഥലത്ത് വച്ച് ഒന്നും മണം പിടിക്കാതിരിക്കാന്‍ ശ്രദ്ധിക്കാറുണ്ടെങ്കിലും എന്തെങ്കിലും മണ്ടത്തരം കാണിച്ച് മൂക്കടയാളം പതിച്ചു വെച്ച ശേഷമേ സ്ഥലം വിടാറുള്ളൂ എന്നത് പ്രതികളെ കാലതാമസം കൂടാതെ അറസ്‌ററ് ചെയ്യാന്‍ സഹായകമാകുന്നുണ്ട്.
മൂക്കിന്റെ തുമ്പ് പൊതിഞ്ഞുകെട്ടി നടക്കുന്ന പൂച്ചകളെ നിരീക്ഷിച്ചു തുടങ്ങുക. എന്തോ മറയ്ക്കാനുണ്ടെന്ന് തീര്‍ച്ച.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...