മോഹൻ ചെറായി
കണ്ണീർപാടം തേകിത്തേകി
സ്വപ്നം വാരി വിതപ്പോരേ,
കത്തും കണ്ണായ് കാവലിരുന്ന്
സ്വപ്നം വാടിക്കരിയല്ലേ!
ഉരുകും ഉയിരിനു മേലെയിരുന്ന്
കരളും കണ്ണും വേകുമ്പോൾ,
പൊള്ളിപ്പോയൊരുകണ്ണിലിരുന്ന്
കണ്ണീർത്തുള്ളി തിളയ്ക്കുന്നു!!
ഗതകാലത്തിൻ പട്ടട പുൽകി
കഷ്ടതയാകെയൊടുങ്ങുമ്പോൾ,
ചേതങ്ങൾ തൻ വേദനയായി
ചേതന വീണ്ടും അണയുന്നു..........
ഏതോ ഭൂഷണമെന്ന കണക്ക്
യാതന വേദനയേകുമ്പോൾ
പെണ്ണിനു വേണ്ടതു കണ്ണീരല്ല;
മിന്നും പ്രഭയൊരു പരിണാമം!!!