ദേവരച്ചികള്‍


 റോയി കെ ഗോപാൽ 
 ജീവനില്ലാത്തോരാ ദൈവസവിധത്തില്‍
കന്യകാത്വമുറയ്ക്കും മുന്‍പേ
ദേവനുപസ്ത്രീപട്ടമേറ്റു
തുലഞ്ഞാടുന്ന കദനജന്മങ്ങള്‍

ദേവനുമാടണം,പിന്നെ പുരോഹിതര്‍ക്ക-
ഭിമതമില്ലാതഭിഭൂതരായടിയില്‍ കിടക്കണം
സങ്കല്‍പ്പദേവന്‍റെപ്രതിപുരുഷപീഢനത്താല്‍
കത്തലടക്കിക്കരയാതിരിക്കണം ...
കരിമ്പടംപുതച്ചുറങ്ങാതെ
ദേവനെ നോക്കിക്കണ്ണീര്‍വാര്‍ക്കണം
ദേവതാഗൃഹത്തില്‍ ദേവന്‍റെ ദാസിയായ്‌
നടനകലയുടെ ചുവടു വെക്കണം...

മുലകള്‍ മൂടാത്ത ദേവിക്ക് പൂജ
ദേവദാസികള്‍ക്കുപസ്ഥംതുറക്കല്‍
കൊത്തിവെച്ചദേവലിംഗം
ഒന്നുമറിയാതുറക്കത്തില്‍

പതുങ്ങുന്ന നൂല്‍ധാരികളുടെ
സ്ഖലനവൃഷ്ടിയില്‍
വേഷപ്പകര്‍ച്ചയുടെ
പടുതീ പകര്‍ക്കല്‍ .

ഇരുള്‍ക്കാലങ്ങളിലെ
വെടിപ്പുരകളില്‍
മാംസംപകുത്തിന്നുകളുടെ
നൃത്തചടുലതയില്‍
പുതിയ ദേവരച്ചികള്‍ ,
ദൈവഭാര്യയല്ലാത്തവര്‍ .

അവര്‍ വയര്‍ത്തോട്ടിലെ
വിശപ്പൊലികള്‍ വേണ്ടാത്തവര്‍,
അരമെണപ്പില്‍ തുട്ടുതേടുന്നവര്‍ ,
ദയിതനറിയാതെ ജാരനെ കാത്തവര്‍ ,
ദിക്കുകള്‍തോറും പാറിപ്പറന്നവര്‍
മെഴുമീന്‍പോലെ പിടച്ചുനീന്തുന്നവര്‍,
പിടിക്കപ്പെടുമ്പോള്‍
പ്രശസ്തിയാര്‍ജ്ജിക്കുന്നവര്‍. .,.
തിട്ടൂരംവേണ്ടാത്ത തേവിടിച്ചികള്‍..,.
രാവുകൊഴിയാതിരിക്കുവാന്‍
തുണിപൊക്കിയലച്ചുകൊണ്ട്
ദേശാടനത്തിന്‍റെയാകാശപഥം നോക്കി
ആണില്‍നിന്നുമാണിലേക്ക് പറന്നടുക്കുന്നവര്‍.,

അധരവ്യായാമത്തിന്നുമിനീരൊലിപ്പിച്ചു-
ടല്‍പ്പെരുക്കങ്ങളാം കാമതൃഷ്ണയി-
ലീച്ചയാര്‍ക്കുന്നതറിയാതെ,
ആണറിയുന്നവിസ്ഫോടനങ്ങളില്‍
വെറുംശവമായി പുഴുത്തതറിയാതെ...
ചിലപ്പുകളില്‍ ചീഞ്ഞതറിയാതെ...
തുടര്‍യാത്രയുടെ പെരുവഴിയില്‍
വിറഞ്ഞു വെറിവീണു....
സ്വയം തീര്‍ത്ത കുഴിയിലേക്ക്...

ദേവസേവികയുടെ പഴയവേദിയില്‍ നിന്ന്
നാളെകളുടെ ചുവന്നസഞ്ചാരമാര്‍ഗം തേടി
വലംകൈയിലെ എലിയുടെ പുറത്തമര്‍ത്തി
മുന്നില്‍ത്തെളിയുന്ന ചെറുപെട്ടികളില്‍
ഇരയെ കോര്‍ത്തോന്തു പോല്‍നിറംപേറുന്നു...
കാലയാത്രയുടെമേളപ്പെരുക്കങ്ങളില്‍
കൊടിമരങ്ങള്‍ പൂജിച്ച്,
ചാകാച്ചാവിന്‍റെ ചൂരുമണത്ത്
പുത്തന്‍ ദേവരച്ചികള്‍ കോലമാടുന്നു....

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ