സറീനാ വഹാബ്
നിങ്ങള്‍ കോണ്ടാക്റ്റ് ലെന്‍സ് സ്ഥിരമായി ഉപയോഗിക്കുന്ന ആളാണോ? സ്ഥിരമായി അതിനെ കുറിച്ച് ശ്രദ്ധിക്കാതെ യാതൊരു വൃത്തിയുമില്ലാതെ കോണ്ടാക്റ്റ് ലെന്‍സ് ഉപയോഗിക്കുന്ന ആളാണോ നിങ്ങള്‍ ? എങ്കില്‍ ഈ വാര്‍ത്ത നിങ്ങള്‍ക്കൊരു പാഠമായിരിക്കാം.
ആഷ്‌ലി ഹൈഡ് എന്ന് പേരുള്ള ഫ്ലോറിഡക്കാരിയായ 18 കാരി യുവതിക്കാണ് ഈ ദുര്‍ഗതി വന്നിരിക്കുന്നത്. തന്റെ കോണ്ടാക്റ്റ് ലെന്‍സില്‍ വന്ന അക്കാന്തമീബ എന്ന് പേരുള്ള ഒരു തരം പാരാസൈറ്റ് അല്ലെങ്കില്‍ പരാന്നഭുക്ക് കാരണം അന്ധനായി മാറിയിരിക്കുകയാണ് ഇവര്‍ . കോണ്ടാക്റ്റ് ലെന്‍സ് വൃത്തിയില്ലാതെ ഉപയോഗിച്ചത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്.
ഡോക്ടര്‍മാര്‍ ഇവരെ പരിശോധിക്കുമ്പോള്‍ ഈ പാരാസൈറ്റ് ഇവരുടെ കണ്ണിലെ കോര്‍ണിയ ഒട്ടു മിക്കതും തിന്നു തീര്‍ക്കുക ആയിരുന്നുവത്രേ. ഇത് കാരണം ഇവര്‍ക്ക് കാഴ്ച അതി വേഗം കുറഞ്ഞു വരികയും കണ്ണില്‍ എരിച്ചില്‍ ഉണ്ടാവുകയും ചെയ്തു. യുവതി കോണ്ടാക്റ്റ് ലെന്‍സ് വൃത്തിയായി സൂക്ഷിക്കാരുണ്ടയിരുന്നില്ലഎന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
കോണ്ടാക്റ്റ് ലെന്‍സ് ഉപയോഗിക്കുന്ന പലരിലും ഈ രോഗത്തിന്റെ പ്രാരംഭ ഘട്ടം കണ്ടു തുടങ്ങിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ലെന്‍സ് വെക്കുന്നത് വരെ കണ്ണിനെ കുറിച്ച് ബദ്ധശ്രദ്ധാലുക്കളായ ഇവര്‍ പിന്നീട് ലെന്‍സ് വെച്ച ശേഷം അതിനെക്കുറിച്ച് യാതൊരു ശ്രദ്ധയും വെക്കാതെ ജീവിക്കാറാണ് പതിവ്. ഇങ്ങനെ ഉള്ളവര്‍ക്ക് ഒരു മുന്നറിയിപ്പാണ് ഈ റിപ്പോര്‍ട്ട്.