ജയചന്ദ്രന്‍ പൂക്കരത്തറ
9744283321
വീട്ടു കടായയ്ക്കപ്പുറമപ്പോള്‍
കൊട്ടും കുഴലും കേള്‍ക്കുന്നു.
കണ്ണു മിഴിച്ചതി കുതുകം ഞങ്ങള്‍
വിണ്ണും നോക്കിപ്പോകുന്നു.
നാല്പതു നിലയിലുയര്‍ന്നിട്ടുള്ളൊരു
വില്ലയിലാളുകള്‍ താമസമായ്
അവരുടെ സംഘം ചേര്‍ന്നൊരു ഘോഷം
ആവഴിയീവഴി പോകുന്നു.
എന്നുടെ വീടിന്നരികിലെ ചാമ്പ-
ത്തെങ്ങതു കാണ്‍കെ കരയുന്നു
വീടിനു കാവല്‍ നിന്ന മരത്തിന്‍
കണ്ഠം വിങ്ങിപ്പൊട്ടുന്നു
തെങ്ങിന്‍ കുരലില്‍ താമസമാക്കിയ
കാക്കകള്‍ പാറിപ്പോകുന്നു
കൈയും കാലും വീശിയ കാറ്റിന്‍
മെയ്യും മുഖവും ചിതറുന്നു
ചുറ്റും പൊങ്ങിയ ഫ്ലാറ്റുകള്‍ മൂലം
നെറുകയില്‍ സൂര്യനുദിക്കുന്നു.
ഇപ്പൊഴുമുണ്ടെന്‍ കാതില്‍ നിറയെ
വമ്പറനാദം നിശ്ശബ്ദം.
----------