27 Apr 2013

കലികാലം

അരുണ്‍കുമാർ 

മഴ
ഭൂമിയെ
ഭ്രമണം ചെയ്തു മാഞ്ഞു
പുനർജ്ജനിയുടെ
തുടുത്ത തളിരുകൾ
നീർമണികുടഞ്ഞ്‌ തളർന്നു
വിലാപത്തിന്റെ
രക്തനക്ഷത്രം വാനിലുദിച്ചു
സ്വപ്നദർശനങ്ങളിൽ
മുങ്ങിമരിക്കുന്ന ജനതയോട്‌
അത്‌ നിരന്തരം കലഹിച്ചു
ഇടവഴിയിൽ
ഇണനാഗങ്ങൾ
ഇഴപിരിയാത്ത തീനാളമായ്‌
ഒരു പിഴച്ചപെണ്ണിന്റെ
തളർന്ന മുലകൾ
കാഞ്ഞിരമരത്തിൽ കായ്ച്ചുകിടന്നു
മടുപ്പിക്കുന്ന വിരസതയിൽ നിന്ന്‌
മദിപ്പിക്കുന്ന മരണത്തിലേക്ക്‌
ലിംഗഹീനരുടെ പ്രളയം
നട്ടെല്ലിന്റെ നാട്ടകങ്ങളിൽ
കീഴടങ്ങലിന്റെ ശംഖുമുദ്രകൾ
ഇനി വിടപങ്ങളിൽ
വിഷാദങ്ങൾ മരങ്ങളാകും
നിലാവ്‌ പനിനെറ്റികളിൽ
മൃതിയുടെ സൂര്യനാകും
കവിത മരിച്ചെന്ന്‌ പറഞ്ഞവന്റെ
കാലിന്റെ തള്ളവിരൽ
കലിനാഗം കൊത്തിവലിക്കും
കഴുതയുടെ കാമത്തിൽ നിന്ന്‌
പുതിയവേദം പിറക്കും
അപൗരുഷേയമെന്ന്‌
എന്നെന്നും അപഹസിക്കപ്പെട്ടേക്കാവുന്ന
അതിന്റെ വിഭ്രമങ്ങളിൽ നിന്ന്‌
കലികാലദേവൻ ഉയിർക്കും
ദ്വാരക
കടലിൽ താഴും
അന്ന്‌ ശംബാളഗ്രാമത്തിൽ
ഉത്സവം കൊടിയേറും.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...