മഹർഷി
അന്വേഷിച്ചപ്പോഴാണ്
കണ്ടെത്താനാകില്ലെന്ന്
അറിവിൽഉറഞ്ഞുകൂടിയത്
അതിൻസ്വന്തംമുഖഛായ
ഉള്ളിലേക്കുള്ള ശ്വാസഗതി
പുറത്തേക്കുള്ളതുറന്നവഴി
ഇരുളുവിഴുങ്ങിയഭൂമിയുടെ
പ്രകാശഭാഗനിഴലടയാളം
ഇനിയുംമരുങ്ങാത്തഗൃഹം
എരിഞ്ഞുയരുന്നതാപം
തെറുത്തുകയറുന്നജലം
കാഴ്ചയടക്കുന്ന പ്രകാശം
ഊർജ്ജചിന്തകളിൽ
ഉർവരതയുടെ കൊലവെറി
തപ്തബാഷ്പങ്ങളിൽതളർച്ച
വിട്ടുപോയകാലത്തിന്റെ
കാലൊച്ചമുരടിച്ചരണ്ട്
കിളിന്നിലെപൂപ്പൽബാധ
സമയത്തിന്റെവട്ടകയിൽ
സാരംദീർഘിക്കുന്നു
നേരിയ രൂപത്തിന്റെ സൂചിയിൽ
ആരവത്തിന്റെ രതിഗീതം
ഇരുണ്ടവഴികൾ ഉരുളുന്ന
ഇന്ദ്രിയങ്ങളെ എങ്ങനെയറിയും