അതിവേഗം ബഹുദൂരം...

മുരളീധരൻ വി  വലിയവീട്ടിൽ 


എനിക്കിപ്പോളും ഓർമ്മയുണ്ട്
ദിലീപനും മനോജനും
ഹരിദാസനും ഗീതയും
ലതയും പുഷ്പയും
എന്റെ കൂടെ
പഠിച്ചവർ തന്നെ.

ഇന്നവർ വീണ്ടും
സ്കൂളിൽ പോവുകയാണ്
സോനു നായർ
മീനാ നമ്പൂതിരി
ഷെർലി പിള്ള
ബിനു മേനോൻ
ആൻസി കുറുപ്പ്
ഷിജു നമ്പ്യാർ
എന്നീ മക്കളുടെ
കയ്യും പിടിച്ച് .

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?