വൈകുന്നേരം, പച്ചക്കറി വാങ്ങിയ്ക്കാനായി നഗരത്തിലെ
മാര്ക്കറ്റില്‍ കൂടി നടക്കുമ്പോള്‍ ഫുട്ട്പാത്തില്‍ നിരത്തിവെ
ച്ചിരിയ്ക്കുന്ന നിറമാര്ന്ന പല ആകര്‍ഷകവസ്തുക്കളും ക
ണ്ണില്പ്പെട്ടു. വുളന്‍ ഫോണ്‍ കവറുകളും, ടീപോയ് കവറുക
ളും മറ്റും കണ്ട് വില പെശകി വാങ്ങിയ്ക്കാന്‍ നോക്കു
മ്പോള്‍ അടുത്തുതന്നെ വൃത്തിയുള്ള വസ്ത്രം ധരിച്ച ഒരു
നാല്പ്പതുകാരനെ കണ്ടു. അയാളുടെ മുന്നില്‍ വില്ക്കാനുള്ള
വസ്തുക്കളൊന്നും തന്നെയുണ്ടായിരുന്നില്ല. അയാളുടെ മുന്നി
ലൂടെ നീങ്ങിയ ഓരോ ചെറുപ്പക്കാരന്റേയും, ചെറുപ്പക്കാരി
യുടേയും മുന്നിലേയ്ക്ക് തുറന്നുപിടിച്ച അയാളുടെ വലതുക
രം നീണ്ടു.പലരും അവഗണിച്ചെങ്കിലും ഏതാനും നാണയത്തു
ട്ടുകള്‍ അയാളുടെ കയ്യില്‍ വീണു. പക്ഷേ ഒരിയ്ക്കല്‍പോലും
അയാള്‍ അറുപതിനോ അതിനുമീതെയോ പ്രായം മതിയ്ക്കു
ന്ന സ്ത്രീകളുടെയോ, പുരുഷന്മാരുടെയോ മുന്നിലേയ്ക്ക് കൈ
നീട്ടിയില്ല. അത്ഭുതം കൂറി അടുത്ത് നിന്നിരുന്ന ഒരു ചെറുപ്പക്കാ
രന്‍ കാരണമാരാഞ്ഞപ്പോള്‍ കിട്ടിയ മറുപടി ..
“അറുപതും അതിനു മീതെയുള്ള മിയ്ക്കവരും പെന്ഷന്‍
പറ്റി ജീവിയ്ക്കുന്നവരാവും. ആഹാരച്ചിലവ് കഴിച്ചുള്ള തു
ക ചികിത്സയ്ക്കും, ചെറിയ ചെറിയ അത്യാവശ്യ യാത്രാ
ച്ചിലവിനുമേ കാണൂ.അപ്പോ അവരുടെ മുമ്പില്‍ കൈ
നീട്ടാനെനിയ്ക്ക് നാണം.”