പ്രകൃതിപാഠം


സന്തോഷ്  പല്ലശ്ശന 
ചിറകുകള്‍ കുടഞ്ഞുകളഞ്ഞ്
ഉറുമ്പുകളാകുമത്രെ
ഈ മഴപ്പാറ്റകള്‍.

ഉണ്ണീ...
'പറവി'യിലെ
ആകാശോല്ലാസങ്ങളെ
ജന്മനിയോഗമറിഞ്ഞ്,
അഴിച്ചുവയ്ക്കുകയാണത്.

അരിച്ചുതന്നെ തീരേണമെന്ന
ജീവിതാരിഷ്ടങ്ങളിലേക്ക്
ചിറകുപൊഴിക്കുകയാണത് !

അതിനും വേണം വിളക്ക്
അറിവിന്റെ ചൂട് !

ചിറകുകളുണ്ടായിട്ടും
തലയിട്ടടിക്കുന്ന
തലതിരിഞ്ഞ പ്രാണികള്‍
ഇനിയും വരും.

ഉണ്ണീ...
വിളക്കൂതിക്കിടന്നോളൂ...

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ