Skip to main content

വിലയിരുത്തി വിജയം നേടാം


ടി. കെ. ജോസ്‌  ഐ  എ എസ് 
ചെയർമാൻ , നാളികേര വികസന ബോർഡ്


കഴിഞ്ഞുപോയ ഒരു വർഷത്തെ പ്രവർത്തനങ്ങളുടെ വിലയിരുത്തൽ നടത്തുന്നതിനുവേണ്ടിയാണ്‌ ഇന്ത്യൻ നാളികേര ജേണലിന്റെ ഈ ലക്കം പ്രസിദ്ധപ്പെടുത്തുന്നത്‌. കടന്നുപോയ സാമ്പത്തിക വർഷം നാളികേര മേഖലയിൽ ബോർഡിന്റെ ഭാഗത്ത്‌ നിന്നുണ്ടായ പ്രധാന വികസന പ്രവർത്തനങ്ങളും അവ എപ്രകാരം കർഷകരിലേക്ക്‌ എത്തിക്കാൻ കഴിഞ്ഞു എന്നുള്ളതും വിലയിരുത്തേണ്ടതുണ്ട്‌. നിരവധി പ്രവർത്തനങ്ങൾ 12-​‍ാം പഞ്ചവത്സര പദ്ധതിയുടെ ആദ്യവർഷമായ 2012-13ൽ നാം ഏറ്റെടുത്തിരുന്നു. നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്തിക്കൊണ്ടാണ്‌ അടുത്ത വർഷത്തിലേക്ക്‌ കടക്കേണ്ടത്‌. ഏത്‌ പ്രവർത്തനങ്ങളുടേയും വിജയത്തിന്‌ ഒരു തിരിഞ്ഞുനോട്ടം അത്യന്താപേക്ഷിതവുമാണ്‌. മുൻകാല പ്രവർത്തനങ്ങൾ വിലയിരുത്തി, അതിന്റെ അടിസ്ഥാനത്തിൽ ഭാവിപ്രവർത്തനങ്ങൾ കൂടുതൽ മികവുറ്റതാക്കി മുന്നേറുക എന്നതാണ്‌ നാം ശ്രമിക്കേണ്ട മാതൃക.
നിരവധി സന്ദർഭങ്ങളിൽ നാളികേര കർഷകരുടെ  പ്രശ്നങ്ങളിൽ സജീവമായി ഇടപെടുവാനും കേന്ദ്ര, സംസ്ഥാന സർക്കാരുകളുമായി നിരന്തര സമ്പർക്കം പുലർത്തിക്കൊണ്ട്‌ കർഷകർക്ക്‌ സഹായകരമായ നിലപാടുകളെടുക്കുന്നതിനും ബോർഡിന്‌ കഴിഞ്ഞ വർഷം സാധിച്ചിട്ടുണ്ട്‌. പ്രവർത്തനങ്ങളിലെ കേവലം അക്കങ്ങളുടേയും അക്ഷരങ്ങളിലേയും പുരോഗതിയല്ല, മറിച്ച്‌ ഏറ്റെടുത്ത പ്രവർത്തനങ്ങളിലെ ഗുണപരമായ നേട്ടങ്ങളാണ്‌ അവ വിലയിരുത്തുമ്പോൾ അധികം ശ്രദ്ധിക്കേണ്ടത്‌. ബോർഡിന്റെ പ്രവർത്തനങ്ങളിൽ നാളികേര കർഷകരുടെ പങ്കാളിത്തം എത്രമാത്രം വർദ്ധിപ്പിക്കുവാൻ കഴിഞ്ഞു, കർഷകരുടെ ഉത്പാദക സംഘങ്ങൾക്കും ഫെഡറേഷനുകൾക്കും ഉത്പാദക കമ്പനികൾക്കും എങ്ങനെ നാളികേര മേഖലയിൽ ഭാവിയിലേക്ക്‌ വേണ്ട ചലനങ്ങൾ സൃഷ്ടിക്കാൻ സാധിക്കും, എങ്ങനെയാണ്‌ ബോർഡിന്‌ കർഷകരുമായും സംസ്ഥാന സർക്കാർ വകുപ്പുകളുമായും ചേർന്ന്‌ മികച്ച ടീം വർക്ക്‌ നടത്താൻ സാധിക്കുക, ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നതിന്‌ വിജയകരമായ ചെറിയ ചെറിയ മാതൃകകൾ സൃഷ്ടിക്കുവാൻ നമുക്ക്‌ സാധിക്കുമോ, സർഗ്ഗാത്മകവും ക്രിയാത്മകവുമായ ഇടപെടലുകൾ കർഷകരുടെ ഉത്പാദക സംഘങ്ങൾ വഴി മാതൃകാപരമായി നമുക്ക്‌ വികസിപ്പിച്ചെടുക്കാൻ കഴിയുമോ എന്നിങ്ങനെയുള്ള കാര്യങ്ങളിൽ ഗൗരവതരമായി ചിന്തിച്ച ഒരു വർഷമായിരുന്നു 2012-13.
ബോർഡിന്റെ ഭാഗത്ത്‌ നിന്നും പ്രധാനമായും ശ്രദ്ധിച്ച മേഖലയാണ്‌ നാളികേര കർഷക പങ്കാളിത്തത്തോടെ ഗുണമേന്മയുള്ള വിത്തുതേങ്ങ ശേഖരണവും തൈ ഉത്പാദനവും. ബോർഡിന്റെ ബജറ്റിലുള്ള പദ്ധതികൾ മാത്രമല്ല ബജറ്റിന്‌ പുറമേയുള്ള, ഉത്പാദക സംഘങ്ങളുടേയും ഫെഡറേഷനുകളുടേയും രൂപീകരണം, തെങ്ങിന്റെ ചങ്ങാതിക്കൂട്ടത്തിന്റെ പരിശീലനവും പ്രവർത്തനവും തുടങ്ങിയവ കൃത്യതയോടെയും വേഗത്തിലും നടപ്പാക്കാൻ സാധിച്ചു. തെങ്ങ്‌ പുനരുദ്ധാരണ പദ്ധതി പോലുള്ളവയിൽ ബജറ്റിൽ അനുവദിച്ച തുകയുടെ 99 ശതമാനവും സെപ്തംബർ മാസം തന്നെ വിനിയോഗിക്കുവാൻ കഴിഞ്ഞുവേന്നത്‌ പ്രത്യേകം പ്രസ്താവ്യമാണ്‌. വികസന പ്രവർത്തനങ്ങൾക്കായി കൂടുതലായി വിഭവങ്ങൾ സമാഹരിക്കുന്നതിന്‌ സംസ്ഥാന സർക്കാരിന്റെ വിവിധ പദ്ധതികളുമായും വകുപ്പുകളുമായും വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളുമായും കൂടിച്ചേർന്നുകൊണ്ട്‌ കൂട്ടായ്മയോടെ പ്രവർത്തിക്കുന്നതിന്‌ ഊന്നൽ കൊടുത്തിരുന്നു. കേരളത്തിലും മറ്റ്‌ സംസ്ഥാനങ്ങളിലും ഇത്തരം കാര്യങ്ങളിൽ ചെറിയ മുന്നേറ്റം ഉണ്ടാക്കുവാൻ കഴിഞ്ഞിട്ടുണ്ട്‌. കാർഷിക മേഖലയിൽ പ്രത്യേകിച്ച്‌ നാളികേര മേഖലയിലേക്ക്‌ 'ആശയങ്ങളുടേയും വിഭവങ്ങളുടേയും സമന്വയ'ത്തിനുവേണ്ടിയുള്ള ശ്രമം നാം ആരംഭിച്ചിരുന്നു. കേന്ദ്ര സർക്കാർ 'ഫാർമർ പ്രോഡ്യൂസർ ഓർഗനൈസേഷനുകൾ' വർദ്ധിച്ച തോതിൽ രൂപീകരിക്കുന്നതിന്‌ മുന്നോട്ടുവരികയും അതിനുവേണ്ടി ബജറ്റിൽ തുക നീക്കിവെയ്ക്കുകയും ചെയ്തിരിക്കുകയാണ്‌. ബോർഡിന്റെ ആശയങ്ങൾക്ക്‌ കേന്ദ്ര തലത്തിൽ ലഭിച്ച അംഗീകാരമായി ഇതിനെ കാണുന്നു.
കഴിഞ്ഞ വർഷം ബോർഡ്‌ കർഷക ഉത്പാദക സംഘങ്ങൾ രൂപീകരിക്കുകയും പരീശിലനവും മേൽനോട്ടവും കൊണ്ട്‌ അവയെ ശക്തിപ്പെടുത്തുകയും മുന്നോട്ടുള്ള വികസന പ്രവർത്തനങ്ങൾക്ക്‌ ഗതിവേഗം നൽകുന്നതിനുവേണ്ടി അവയുടെ ഫെഡറേഷനുകളും ഉത്പാദക കമ്പനികളും രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യുന്നതിനും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതോടൊപ്പം തന്നെ നാളികേര മേഖലയിൽ, കേരളത്തിലും മറ്റ്‌ പരമ്പരാഗത നാളികേര കൃഷിയുള്ള സംസ്ഥാനങ്ങളിലും തെങ്ങുകൃഷി പുനരുദ്ധാരണ പദ്ധതി വ്യാപിപ്പിക്കുന്നതിന്‌ ബോർഡ്‌ വളരെയധികം ശ്രദ്ധ ചെലുത്തിയിരുന്നു.  പെയിലറ്റ്‌ പദ്ധതി നടപ്പിലാക്കിയിരുന്ന തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ ജില്ലകൾ ഒഴികെയുള്ള മറ്റ്‌ ജില്ലകളിലേക്ക്‌ പദ്ധതി വ്യാപിപ്പിക്കുവാൻ കേന്ദ്ര ഗവണ്‍മന്റ്‌ ബജറ്റിൽ വിഹിതം അനുവദിച്ചിട്ടുണ്ട്‌. പെയിലറ്റ്‌ പദ്ധതിയുടെ നിർവ്വഹണത്തിനുള്ള അംഗീകാരമായി ഇതിനെ കാണുന്നു. ഇതിനായി പരിശ്രമിച്ച നമ്മുടെ പാർലമന്റംഗങ്ങളുടെ സേവനം കൃതജ്ഞതയോടെ അനുസ്മരിക്കുന്നു.


കേരളത്തിലും മറ്റ്‌ അയൽ സംസ്ഥാനങ്ങളിലും ബോർഡ്‌ ഒരുൽപ്രേരകമെന്നതുപോലെ കർഷക ഉത്പാദക സംഘങ്ങളുമായി ചേർന്ന്‌ പ്രവർത്തനം നടത്തിയത്‌ നാളികേര സംസ്ക്കരണ, വിപണന മേഖലയിലാണ്‌. 'കേരസുധ' എന്ന്‌ വിളിക്കുന്ന നീരയുടെ ഉത്പാദനം അബ്കാരി നിയമത്തിന്റെ പരിധിയിൽ നിന്നും മാറ്റി, പൂർണ്ണമായും മദ്യരഹിതമായ നീരയെ ഒരു കാർഷിക ഉൽപന്നമായി മാറ്റുന്നതിന്‌ ഗവണ്‍മന്റിൽ അഭിപ്രായസമന്വയം നടത്തുന്നതിന്‌ ബോർഡ്‌ ശ്രമിച്ചിരുന്നു. പൂർണ്ണമായി വിജയിച്ചില്ലെങ്കിലും കേരളത്തിൽ നീരയെക്കുറിച്ച്‌ പഠിക്കുന്നതിന്‌ ഒരു കമ്മിറ്റിയെ നിയമിക്കുകയും അതിന്റെ റിപ്പോർട്ടിനായി കാത്തിരിക്കുകയുമാണ്‌.
ഉദ്ദേശിച്ച രീതിയിൽ കൊപ്ര സംഭരണം വിജയിച്ചില്ലെങ്കിൽക്കൂടി ഏകദേശം അറുപതോളം സിപിഎസുകൾ കൊപ്ര സംഭരണത്തിനായി കടന്നുവന്നുവേന്നത്‌ ശ്രദ്ധേയമായ കാര്യമാണ്‌. ഏതായാലും 2012-13 കാലയളവിൽ തന്നെ കേരളത്തിൽ സംസ്ഥാന ഗവണ്‍മന്റ്‌ തൊണ്ടുകളഞ്ഞ പച്ചത്തേങ്ങയുടെ സംഭരണം പ്രഖ്യാപിച്ചതും സംഭരണം ആരംഭിച്ചതും നാളികേരോത്പാദക സംഘങ്ങളുടെ ഭാവി പ്രവർത്തനത്തിന്‌ വലിയ പൈന്തുണയാകുമെന്ന്‌ വിശ്വസിക്കുന്നു. സംസ്ഥാന ഗവണ്‍മന്റ്‌ ബജറ്റിലൂടെ നാളികേര പാർക്കുകളും, നാളികേര മേഖലയിലെ മൂല്യവർദ്ധിതോൽപന്നങ്ങൾ നിർമ്മിക്കുന്ന യൂണിറ്റുകൾക്ക്‌ വേണ്ടി 25 ശതമാനം സബ്സിഡിയും പ്രഖ്യാപിച്ചതടക്കം നിരവധി കാര്യങ്ങൾക്ക്‌  ആരംഭം കുറിക്കുന്നതിന്‌ ബോർഡിന്റെ പ്രവർത്തനങ്ങളും കാരണമായിട്ടുണ്ട്‌.
വിലയിരുത്തലിന്റെ വേളയിൽ ലക്ഷ്യമിട്ടിരുന്ന പദ്ധതികളിൽ പൂർണ്ണമായും ഭാഗികമായും ലക്ഷ്യം നേടിയവ പോലെ തന്നെ പ്രാധാന്യമർഹിക്കുന്നതാണ്‌ നടപ്പിലാക്കാൻ കഴിയാതെ പോയ പദ്ധതികളും. നീരയുടെ കാര്യത്തിൽ 2012-13 വർഷത്തിൽ തന്നെ നയരൂപീകരണത്തിൽ സംസ്ഥാന ഗവണ്‍മന്റിനെക്കൊണ്ടൊരു അനുകൂല തീരുമാനം എടുപ്പിക്കാൻ സാധിക്കുമെന്ന്‌ പ്രതീക്ഷിച്ചിരുന്നെങ്കിലും സാധിച്ചില്ല. നീരയ്ക്കുവേണ്ടി സംസ്ഥാന ഗവണ്‍മന്റ്‌ രൂപീകരിച്ച സമിതി മൂന്ന്‌ വട്ടം യോഗം ചേർന്നെങ്കിലും അന്തിമ റിപ്പോർട്ട്‌ ആയിട്ടില്ലെന്ന്‌ മനസ്സിലാക്കുന്നു.
50,000 ടൺ കൊപ്രയെങ്കിലും കേരളത്തിൽ നിന്നും സംഭരിക്കണമെന്ന്‌ വിഭാവനം ചെയ്തിരുന്നെങ്കിലും സംഭരണം അതിന്റെ പൂർണ്ണമായ അർത്ഥത്തിൽ വിജയിച്ചിട്ടില്ല. 20,000 ടൺ മാത്രമേ സംഭരിക്കുവാൻ സാധിച്ചുള്ളൂ. മൂന്ന്‌ കേരപാർക്കുകൾക്കായി ബജറ്റിൽ പണം മാറ്റിവെച്ചിരുന്നെങ്കിലും കേരളത്തിൽ അതിനായുള്ള സ്ഥല സംബന്ധമായ അന്വേഷണങ്ങൾ പൂർണ്ണമായി ഫലപ്രാപ്തിയിലേക്കെത്തിയിട്ടില്
ല. കെഎസ്‌ഐഡിസിയുടെ നേതൃത്വത്തിൽ കുറ്റ്യാടിയിൽ 115 ഏക്കർ സ്ഥലം ഏറ്റെടുത്തുവേന്ന കാര്യം സന്തോഷത്തിന്‌ വക നൽകുന്നതാണ്‌. സംസ്ഥാന ഗവണ്‍മന്റ്‌ ബജറ്റിൽ പ്രഖ്യാപിച്ച മൂല്യവർദ്ധിത നാളികേരോൽപന്ന യൂണിറ്റുകൾക്കുള്ള 25 ശതമാനം സബ്സിഡി പൂർണ്ണമായി പ്രയോജനപ്പെടുത്തുന്നതിനായി സംസ്ഥാനത്തെ യൂണിറ്റുകൾ മുന്നോട്ട്‌ വന്നിട്ടില്ല. ഇങ്ങനെ തിരിഞ്ഞുനോക്കുമ്പോൾ സന്തോഷകരവും അതോടൊപ്പം ആശ്വാസദായകമല്ലാത്തതുമായ നിരവധി കാര്യങ്ങൾ നമുക്ക്‌ മുന്നിലുണ്ട്‌. എങ്കിലും ഈ പ്രവർത്തനാനുഭവങ്ങളിൽ നിന്നും പാഠമുൾക്കൊണ്ട്‌ മുന്നോട്ടു പോകുകയെന്നതാണ്‌ 2013-14 കാലത്തേക്കുള്ള പ്രവർത്തന രൂപരേഖ തയ്യാറാക്കുമ്പോൾ നാം ശ്രദ്ധിക്കേണ്ടത്‌.
ബോർഡും സംസ്ഥാന കൃഷിവകുപ്പും സംസ്ഥാന സർക്കാരിന്റെ കാർഷികമേഖലയിലെ  വിവിധ പ്രവർത്തനങ്ങളും കർഷകരുടെ ഉത്പാദക സംഘങ്ങളും ചേർന്നൊരു ടീം വർക്കിന്‌ നാം കൂടുതൽ പ്രാധാന്യം കൊടുക്കേണ്ടതുണ്ട്‌. കേരകർഷകർക്ക്‌ ആശ്വാസമെത്തിക്കുന്നതിനും നാളികേര കൃഷിയുടെ ഇപ്പോഴുള്ള ശോച്യാവസ്ഥയ്ക്ക്‌ പരിഹാരം കാണുന്നതിനുവേണ്ടിയുള്ള പരിശ്രമങ്ങൾ നടത്തുന്നതിനും ഇത്തരമൊരു ടീംവർക്ക്‌ ആവശ്യമാണ്‌. വ്യക്തമായ ലക്ഷ്യത്തിനുവേണ്ടി ഒത്തൊരുമയോടെ പ്രവർത്തിച്ച്‌ ആശയങ്ങളും വിഭവങ്ങളും ഒരുമിച്ച്‌ ചേർത്ത്‌ പൂർണ്ണശക്തിയോടെ വിജയത്തിലേക്കുള്ളൊരു പ്രയാണവും വേഗത്തിലുള്ളൊരു വിജയവുമാണ്‌ ടീം വർക്ക്‌ കൊണ്ട്‌ നാം ഉദ്ദേശിക്കുന്നത്‌. ഇതിനുമുമ്പ്‌ നാം സൃഷ്ടിച്ച പരീക്ഷണ മാതൃകകളിൽ വിജയം വരിച്ചവ കൂടുതൽ മികച്ചതാക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തേണ്ടതുണ്ട്‌. ഇതിനുവേണ്ടി കൂടുതൽ അറിവും ആശയങ്ങളും സമാഹരിക്കുക എന്നതാണ്‌ നമുക്ക്‌ മുന്നിലുള്ള വെല്ലുവിളി.  ബോർഡിൽ പ്രവർത്തിക്കുന്ന എല്ലാ സഹപ്രവർത്തകരും നമ്മുടെ ഉത്പാദക സംഘങ്ങളിലേക്കും അവയുടെ ഫെഡറേഷനുകളിലേക്കും നൂതനമായ ആശയങ്ങളും, ലോകത്ത്‌ എവിടെ നിന്നും ലഭിക്കാവുന്ന നാളികേരത്തെപ്പറ്റിയുള്ള അറിവുകളും എത്തിക്കേണ്ടതുണ്ട്‌.
നീര ഉത്പാദനത്തിന്‌ നാളികേര കർഷകർക്ക്‌ അവസരവും അവകാശവും നൽകുന്നതിനാവശ്യമായ നിയമനിർമ്മാണം നടത്തിക്കുന്നതിന്‌ കൂട്ടായ്മയുടേയും കൂട്ടായ പരിശ്രമത്തിന്റേയും ആവശ്യകതയുണ്ട്‌. കേരളത്തിലെ നാൽപത്തിരണ്ട്‌ ലക്ഷത്തോളം വരുന്ന നാളികേരകർഷകർ നീരയെക്കുറിച്ചൊരു നയം രൂപീകരിക്കുന്ന കാര്യത്തിൽ ശക്തമായ പങ്ക്‌ വഹിക്കേണ്ട സമയം സമാഗതമായിരിക്കുകയാണ്‌. ഒരു നൂറ്റാണ്ടിലേറെ (കൃത്യമായി പറഞ്ഞാൽ ക്രിസ്തുവർഷം 1902 മുതൽ) മുമ്പ്‌ മദ്യരഹിതമായ നീരയെ വിദേശ സാമ്രാജ്യത്വ ഗവണ്‍മന്റുകളുടെ യുക്തിരഹിതമായ നിർവ്വചനത്തിൽപ്പെടുത്തി കള്ളിന്റേയും മദ്യത്തിന്റേയും പട്ടികയിൽപ്പെടുത്തിയ തെറ്റ്‌ തിരുത്തേണ്ടതിന്റെ സമയം അതിക്രമിച്ചിരിക്കുന്നു. കള്ളുൾപ്പെടെയുള്ള മദ്യാംശം അടങ്ങിയ പാനീയങ്ങളെയാണ്‌ അബ്കാരി നിയമത്തിൽ മദ്യം എന്ന്‌ നിർവ്വചിക്കപ്പെടുന്നത്‌. തെറ്റായതോ തെറ്റിദ്ധരിപ്പിക്കപ്പെട്ടതോ ആയ കള്ളിന്റെ നിർവ്വചനം (fermented or unfermented juice from palmyrah, coconut tree, date palm or any other palm tree  എന്ന നിർവ്വചനം) പുളിക്കാത്ത നീരയ്ക്കും ബാധകമാക്കുക വഴി നീരയെ കള്ളിന്റെ ഗണത്തിൽ തെറ്റായിപ്പെടുത്തുന്നതിനും ഇടയാക്കി. ഈ തെറ്റ്‌ തിരുത്തുക എന്നുള്ളതാണ്‌ ഇന്നത്തെ ആവശ്യം. നീര ഉത്പാദനത്തിന്‌ അനുമതി കൊടുക്കുന്നത്‌ കേരളത്തിലെ മദ്യവ്യവസായത്തെ തകർക്കുമെന്നും കേരളത്തിൽ കള്ള്‌ ചെത്ത്‌ ഉപജീവനമാർഗ്ഗമായി സ്വീകരിച്ചിട്ടുള്ള തൊഴിലാളികൾക്ക്‌ തൊഴിൽ നഷ്ടപ്പെടും എന്നുമൊക്കെയുള്ള അർത്ഥശൂന്യമായ ആശങ്കകളുടെ പേരിൽ ഇത്‌ വൈകിക്കുന്നത്‌ അനീതിയാണ്‌.
നീരയെന്നത്‌ പൂർണ്ണമായും മദ്യരഹിതമായ ഭക്ഷ്യവസ്തുവും ഒരു കാർഷിക വിളയിൽ നിന്നുള്ള പാനീയവുമാകുമ്പോൾ കർഷക കൂട്ടായ്മകൾ, കാർഷിക മേഖലയിലെ സംഘടനകൾ തുടങ്ങിയവയുടെ ഒത്തൊരുമയോടെയുള്ള പ്രവർത്തനം വഴി മാത്രമേ അതിനെ ഭക്ഷ്യവസ്തുവായിക്കാണുന്നതിനും കാർഷിക ഭക്ഷ്യ സംസ്ക്കരണ മേഖലയിലേക്ക്‌ ഉൾപ്പെടുത്തുന്നതിനും കേരകർഷകരെ കൈപിടിച്ചുയർത്തുന്നതിനും കഴിയൂ. നീര കമ്മിറ്റിയോടൊപ്പം കേരളത്തിലെ എല്ലാ കർഷകരും ഉത്പാദക സംഘങ്ങളും ഉത്പാദകഫെഡറേഷനുകളും രൂപീകൃതമായിക്കൊണ്ടിരിക്കുന്ന ഉത്പാദക കമ്പനികളും വിവിധ കാർഷിക വിദഗ്ദ്ധരോടും പൊതുരംഗത്ത്‌ പ്രവർത്തിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ കർഷക വിഭാഗങ്ങളൊടുമൊപ്പം ഗവണ്‍മന്റിൽ ശക്തമായി ആവശ്യപ്പെടേണ്ട സമയമാണ്‌ ഇപ്പോൾ സമാഗതമായിരിക്കുന്നത്‌. കടക്കെണിയിൽ മുങ്ങിയ, വർഷം തോറും നഷ്ടത്തിൽ നിന്നും നഷ്ടത്തിലേക്ക്‌ കൂപ്പ്കുത്തുന്ന കേരകർഷകരേയും അവരിലൂടെ കേരളത്തിന്റെ കാർഷിക സമ്പട്‌വ്യവസ്ഥയേയും ശക്തിപ്പെടുത്തുന്നതിനും കൂടുതൽ ഊർജ്ജം പകരുന്നതിനും വലിയ പങ്ക്‌ വഹിക്കാൻ കഴിയുന്ന വിളയാണ്‌ തെങ്ങ്‌, പ്രത്യേകിച്ച്‌ നീര ഉത്പാദനത്തിന്‌ കർഷകർക്ക്‌ അനുമതി ലഭിച്ചാൽ.
മറ്റേതൊരു വ്യവസായ മേഖലയ്ക്ക്‌ സൃഷ്ടിക്കുവാൻ കഴിയുന്നതിലും പതിന്മടങ്ങ്‌ 'ഗ്രീൻ കോളർ' ജോലികൾ (ഇന്ന്‌ ലോകവ്യാപകമായി ഉയർന്ന്‌ വരുന്ന ആശയമാണ്‌ കാർഷിക മേഖലയിലേയും കാർഷിക അനുബന്ധ മേഖലയിലേയും പരിസ്ഥിതി സൗഹൃദജോലികൾക്ക്‌ പൊതുവേ പറയുന്ന 'ഗ്രീൻ കോളർ' ജോലി) സൃഷ്ടിക്കാൻ നീരയ്ക്ക്‌ സാധിക്കും. നീര ഉത്പാദിപ്പിക്കുന്നതിന്‌ സാങ്കേതിക വൈദഗ്ദ്ധ്യം ആവശ്യമുള്ള ടെക്നീഷ്യൻമാരെ ആവശ്യമുണ്ട്‌. ടെക്നീഷ്യൻമാരെ യഥാവിധി പരിശീലിപ്പിച്ചെടുത്തുകഴിഞ്ഞാൽ അടിയന്തിരമായി കേരളത്തിൽ ഒരു ലക്ഷം 'ഗ്രീൻ കോളർ' ജോലികൾ സൃഷ്ടിക്കാൻ കഴിയും. ഗൾഫ്‌ മേഖലയിൽ നിന്നും തിരികെയെത്തുന്നവർക്കും തൊഴിൽ രഹിതരായ ചെറുപ്പക്കാർക്കും കേരളത്തിൽ തന്നെ മാന്യമായൊരു തൊഴിൽ ഉറപ്പാക്കാൻ കഴിഞ്ഞാലോ? അടുത്ത അഞ്ച്‌ വർഷക്കാലം കൊണ്ട്‌ ഐടി രംഗത്ത്‌ സൃഷ്ടിക്കുവാൻ കഴിയുന്നതിലും കൂടുതൽ തൊഴിലവസരങ്ങൾ ഒന്നോ രണ്ടോ വർഷം കൊണ്ട്‌ നീരയുത്പാദനം വഴി സൃഷ്ടിക്കുവാൻ കഴിയുമെന്നതാണ്‌ വസ്തുത. ഒരു നൂറ്റാണ്ട്‌ മുമ്പ്‌ ഒരു നിയമം എഴുതിയുണ്ടാക്കുമ്പോൾ ഉണ്ടായ തെറ്റോ അബദ്ധമോ നൂറ്റാണ്ടിനുശേഷവും തിരുത്താൻ കഴിയുന്നില്ലായെന്നത്‌ പരിതാപകരമായ സംഗതിയാണ്‌. ഒരു വസ്തുത പൂർണ്ണമായി തെറ്റാണന്ന്‌ ബോദ്ധ്യപ്പെടുമ്പോഴും അതു തിരുത്താൻ കഴിയാത്ത അവസ്ഥ ദയനീയമാണ്‌. ജനാധിപത്യ ഗവണ്‍മന്റുകൾ കർഷകരുടെ അഭിപ്രായവും ശബ്ദവും ശ്രദ്ധിക്കുന്ന ഒരു കാലഘട്ടത്തിലേക്ക്‌ കേരകർഷകരെ കൈപിടിച്ച്‌ നടത്തേണ്ടതുണ്ട്‌. ഈയൊരു പ്രക്രിയയിൽ അഭിപ്രായ സമന്വയത്തിനും  ആശയ രൂപീകരണത്തിനും ഗവണ്‍മന്റുകളുടെ നയരൂപീകരണത്തിലും കർഷകകൂട്ടായ്മകൾക്ക്‌ വലിയൊരു പങ്ക്‌ നിർവ്വഹിക്കാൻ കഴിയും. ആ ദൗത്യത്തിൽ നിങ്ങളുടെ ശ്രദ്ധേയമായ പങ്ക്‌ വഹിക്കുന്ന വർഷമായി 2013 നെ മാറ്റാൻ കഴിയണം.
എല്ലാവിധ വിജയാശംസകളോടെ,
   

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ആർ. ജ്ഞാനദേവൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

ചുരുങ്ങിയത്‌ 50 വർഷത്തെയെങ്കിലും വിളവ്‌ പ്രതീക്ഷിച്ച്‌ വേണം  ഇനി തെങ്ങുകൾ നടാൻ. കൂടുതൽ ഉത്പാദനം നൽകുന്ന മികച്ച ഗുണമേന്മ തെങ്ങിൻ തൈകൾ മാത്രം തെരഞ്ഞെടുത്ത്‌ നടണം. എങ്കിൽ മാത്രമെ അത്‌ രണ്ടു മൂന്നു വർഷങ്ങൾക്കുള്ളിൽ ആദായം നൽകുകയുള്ളു. തെങ്ങുകൾ നേരത്തെ  കായ്ച്ചു തുടങ്ങിയാലെ കർഷകന്‌ അതുകൊണ്ട്‌ സാമ്പത്തിക നേട്ടം ഉണ്ടാവുകയുള്ളു.

വേനൽ മഴ യഥാസമയം എത്തിയതിനാൽ തെങ്ങിൻ തൈ വയ്ക്കാൻ പറ്റിയ സമയമാണിത്‌. ഈ സമയത്ത്‌ ഗുണമേ?യുള്ള തെങ്ങിൻ തൈകൾ വാങ്ങി നട്ടാൽ മഴക്കാലത്തോടെ തൈകൾ വേരു പിടിക്കുകയും വെയ്ക്കുന്ന എല്ലാ തൈകളും പിടിച്ചു കിട്ടുകയും ചെയ്യും. തേങ്ങയ്ക്ക്‌ ഒരു കാലത്തും ലഭിക്കാതിരുന്ന ഏറ്റവും ഉയർന്ന വില ലഭിക്കുന്നതിനാൽ തെങ്ങിൻ തൈ വെച്ചുപിടിപ്പിക്കാൻ പൊതുവേ ജനങ്ങൾ താൽപര്യം കാണിക്കുന്ന കാലമാണിത്‌. എന്നാൽ ഏത്‌ ഇനം തൈ വയ്ക്കണം, ഗുണമേ?യുള്ള തൈ എവിടെ കിട്ടും, എത്രയും പെട്ടെന്ന്‌ കായ്ക്കുന്ന തൈ നടണം, ഉയരം കുറഞ്ഞ ഇനമായിരിക്കണം, ഇവതൊക്കെയാണ്‌ തെങ്ങിൻ തൈ നടാനായി ഉദ്ദേശിക്കുമ്പോൾ കർഷകരുടെ മനസ്സിലെ ചിന്തകൾ.  നടുന്ന തൈകൾ തോട്ടത്തിൽ പ്രക…

ജൈവവളം മാത്രം പോരേ?

ആർ. ജ്ഞാനദേവൻ
അസി. ഡയറക്ടർ (ഡെപ്യൂട്ടേഷനിൽ), നാളികേര വികസന ബോർഡ്‌

കഴിഞ്ഞ 28 വർഷമായി ഈ ലേഖകൻ പങ്കെടുത്ത കാർഷിക സെമിനാറുകളിൽ കേരകർഷകർ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമാണ്‌ തെങ്ങിന്‌ ജൈവവളം മാത്രം ചേർത്താൽ പോരെയെന്ന്‌. തെങ്ങിന്‌ വളം ചെയ്യുമ്പോൾ നാം ആദ്യം ഓർക്കേണ്ടത്‌ ജൈവവളപ്രയോഗം തന്നെയെന്നതിൽ സംശയമില്ല. കാരണം ഇന്ന്‌ നമ്മുടെ ഭൂരിഭാഗം തെങ്ങിൻ തടങ്ങളിലും വർഷം തോറും വേണ്ടത്ര ജൈവവളം ചേർത്ത്‌ കൊടുക്കാത്തതിനാൽ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. വേണ്ടത്ര ജൈവാംശം ചേർത്ത്‌ തെങ്ങിൻ തടത്തിലെ മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കുകയാണ്‌ നാം ആദ്യം ചെയ്യേണ്ടത്‌. രാസവളം ശുപാർശ ചെയ്ത അളവിൽ നൽകിയാലും തെങ്ങിൻ തടത്തിൽ വേണ്ടത്ര ജൈവാംശം ഇല്ലെങ്കിൽ അതുകൊണ്ടുള്ള ഗുണം തെങ്ങിന്‌ ലഭിക്കില്ല എന്നതാണ്‌ വാസ്തവം. ഉദാഹരണമായി യൂറിയ എന്ന രാസവളം തെങ്ങിൻ തടത്തിൽ വിതറിയാൽ തടത്തിലെ മണ്ണിൽ ജൈവാംശം ഉണ്ടെങ്കിൽ മാത്രമേ ഈ വളത്തിലെ പോഷകങ്ങൾ തെങ്ങിന്‌ വലിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. അതായത്‌ ഈ വളത്തിൽ അടങ്ങിയിരിക്കുന്ന പാക്യജനകത്തെ വലിച്ചെടുക്കാൻ പാകത്തിലാക്കുന്ന രാസപ്രവർത്തനത്തെ സഹായിക്കുന്ന ചില എൻസൈമുകൾ പുറപ്പെടുവിക്ക…

കാർട്ടൂൺ കവിതകൾ

ജി.ഹരിനീലഗിരി

1) അയ്യപ്പൻ
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു.
കാക്കകൊത്തി കടലിലിട്ടീല.
മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തീല.
തട്ടാപ്പിള്ളേരു തട്ടിപ്പറിച്ചീല.
വാണിയപ്പിള്ളേരു വായിലുമിട്ടീല.
അയ്യപ്പൻ തന്നെ നെയ്യപ്പം തിന്നു!
2) നിരൂപഹയൻ
മണ്ഡൂകം കൂപത്തിൽ നിന്നിറങ്ങി.
കൂപത്തിനാശ്വാസമായി.
മണ്ഡൂകത്തിനും.
ഇരുവർക്കുമിവ്വിധമാശ്വാസമാകീടിലും
മണ്ഡൂകം മണ്ഡൂകമല്ലാതായീടുമോ?!
കൂപം കൂപവും?!
സർ?
3) കല്യാണരാമൻ
കല്യാണരാമൻ ജമീലയോടു പറഞ്ഞു;
ആഴ്ചപ്പതിപ്പിലോട്ടു കയറിക്കിടക്കെടീ,
ഞാൻ നിന്നെ ഒന്നു ...........!
4) ഫെമിനിഷം
ഇതെൻ വക്ഷോജങ്ങൾ.
ഇതെൻ യോനി.
ഇതെൻ ജഘനങ്ങൾ.
ഇതെൻ കാർക്കൂന്തൽ.
ഇതെല്ലാ-
മെല്ലാ മെല്ലാ-
മെന്റേതെന്റേതെന്റേതു മാത്രം!
5) 40+
പ്രണയമേ,
എന്റെ വഴികളിൽ
എന്നും നീയുണ്ടായിരുന്നു..
7ലും,
17ലും,
37ലും.
ഇപ്പോൾ
40+ ന്റെ നരപ്പിലും.
കന്യകയുടെ നെഞ്ചിലെ പ്രാവിൻകൂടുപോൽ
എന്നുള്ളിലെഫ്ഫെം സംഗീതമായ്‌
പ്രണയമേ,
നീ കിടന്നു
പിട പിടിയ്ക്കുകയാണ്‌...
6)ചുള്ളൻ
വയലാർ കവിയല്ലെന്നു
(പണ്ടൊരിക്കൽ)
ഗുണ്ടൊരെണ്ണം പൊട്ടിച്ചൂ.
ചുള്ളിയും കാടുമെല്ലാം പോയ്‌
ഗൗതമസുധാംശുവായ്ത്തീർന്നു! 7) A.M എന്റെ റേഡിയോ.
പൊന്നു റേഡിയോ.
എന്റെ കൗമാരദിനങ്ങളെ
പാടിയുണർ…