24 May 2013

പേടി


മോഹൻ ചെറായി

പേടിയാവുന്നു മക്കളെ പെറ്റിടാൻ !
പേടി പെൺമക്കളെ പോറ്റി വളർത്തിടാൻ !!
പേടി പെണ്ണെന്ന പേരുകേട്ടീടവേ
പേടി പെൺകുട്ടി വൃദ്ധയാകും വരെ . . . .
(വൃദ്ധകൾക്കും രക്ഷയില്ല ! അതുകൊണ്ടു തിരുത്തുന്നു -)
പേടി തീരുന്ന നാളെന്നു വന്നിടും ?
പെൺമക്കളുള്ളവർ ഹതഭാഗ്യരെന്നുള്ള
വീൺവാക്കു സത്യമായ്‌ മാറുന്നു നിത്യവും !
എല്ലാദിനത്തിലും വാർത്തകൾ കേൾക്കവേ
വല്ലാതെ ഞെട്ടിത്തെറിക്കുന്നിതമ്മമാർ  . . . .
ഓരോരോ വാർത്തകളോരോ ദിനത്തിലും,
ആരോ നടത്തുന്ന സാഡിസം കാരണം !
ഓരോന്നിലും ഒരു പെണ്ണിന്റെ വേദന;
ഓരോന്നിലും ഒരു കുരുന്നിന്റെ യാതന !
പെണ്ണിന്റെ പേരിൽ പുകൾപെറ്റ നാടിന്‌
പെൺമയെക്കൊന്നു പുകളറ്റുപോകയോ . . . .
ഭാരത സ്ത്രീകൾ തൻ മാനം രക്ഷിച്ചിടാൻ
. . . . . . . . . . . . . . . . . . . . . . . . . . . . . . . !
(എഴുതാത്ത വരികൾക്കു മാപ്പു നൽകീടുക)

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...