ആഷിക ഷിറിൻ
ഒഎൽഎഫ് ജിഎച്ച്‌എസ്, മതിലകം, തൃശ്ശൂർ
(നാളികേര വികസന ബോർഡും
മൂവാറ്റുപുഴ അക്ഷയ പുസ്തക നിധിയും സംയുക്തമായി സംഘടിപ്പിച്ച രചനാമത്സരത്തിൽ യുപി വിഭാഗത്തിൽ സമാശ്വാസ സമ്മാനം നേടിയ കവിത)
മുറ്റത്തെച്ചെന്തെങ്ങിൽ
മൂവന്തി നിറത്താലാടി
കരിക്കിൻ കുലകൾ മന്ദം മന്ദം
ഹായ്! എന്തൊരു ഭംഗിയാണീ
ക്കാഴ്ച കാണാൻ
പവിഴ പുറ്റുപോലുള്ളോരാക്കുലകൾ
കാറ്റിൽ കാവടിയാടി തുടങ്ങി.
കേരം വിളങ്ങുന്ന കേരളനാട്ടിൽ
ഇത്തരം കാഴ്ചകൾ പുത്തരിയല്ല
ശ്രീകോലമിട്ടൊരാനയെപ്പോലെ
നീണ്ടു നിവർന്നൊരുനിൽപ്പും
വെൺചാമര വീശറിപോലെ
തെങ്ങോലകൾ ഇളകി മറിയുന്നു
ചെന്തെങ്ങിൻ പൂങ്കുലയിതാ
ദൂരെ ഉയരത്തിൽ മറ്റൊരുവമ്പൻ.
വടിവൊത്ത ശരീരവും തലയ്ക്കറ്റത്ത്
തിങ്ങിനിറഞ്ഞ കരിക്കിൻകുലകളും
പട്ടയും പൂക്കളും കൊച്ചുവള്ളങ്ങൾ
പോലെ കാണുന്ന
അണ്ണാറക്കണ്ണനെ പോലൊരുചേട്ടൻ
ച്ചാടിച്ചാടി കയറിയിറങ്ങി മുറ്റം നിറയെ
തേങ്ങകൾ ചിതറിവീണിടുന്നു
ഒരു തേങ്ങ പൊളിച്ചൊരെന്നമ്മ
വെട്ടിയുടച്ച് മധുരമാം വെള്ളവും തന്നു
തേങ്ങ ചിരവി പാൽപായസവും വെച്ചു.