24 May 2013

സാങ്കേതിക വിദ്യ പ്രദർശനവും പരിശീലനവും


ശ്രീകുമാർ പൊതുവാൾ
പ്രോസസ്സിംഗ്‌ എഞ്ചിനിയർ, നാളികേര വികസന ബോർഡ്‌, കൊച്ചി

കർഷക തലത്തിലെ നാളികേര സംസ്ക്കരണത്തിനും നാളികേരാധിഷ്ഠിത വ്യവസായങ്ങൾക്കും നമ്മുടെ രാജ്യത്ത്‌ അനന്ത സാദ്ധ്യതകളാണുള്ളത്‌. പക്ഷേ, നാളികേര സംസ്ക്കരണത്തിലും മൂല്യ വർദ്ധിത ഉൽപന്ന നിർമ്മാണത്തിലും മറ്റ്‌ പ്രമുഖ നാളികേരോത്പാദക രാജ്യങ്ങളെ അപേക്ഷിച്ച്‌ ഇന്ത്യ തുലോം പിന്നിലാണ്‌. നാളികേരം ശേഖരിച്ച്‌ സൂക്ഷിക്കുമ്പോൾ ഗുണമേന്മയിൽ വരുന്ന കുറവ്‌ മൂലം, ഉണ്ടാകുന്ന ഉൽപന്ന നഷ്ടം, കൈകാര്യം ചെയ്യുന്നതിലെ പോരായ്മകൾ, കാര്യക്ഷമമല്ലാത്ത സംസ്ക്കരണം, ഗുണമേന്മയും ശുചിത്വവും പുലർത്തുന്നതിലുള്ള അശ്രദ്ധ, മോശമായ പായ്ക്കേജിംഗ്‌ രീതികൾ എന്നീ കാരണങ്ങളാണ്‌ നാളികേരാധിഷ്ഠിത വ്യവസായത്തിന്റെ വളർച്ചയ്ക്ക്‌ വിഘാതമാകുന്നത്‌.

ഇത്തരം പ്രശ്നങ്ങൾക്ക്‌ പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ്‌ ബോർഡ്‌ സ്വാശ്രയ സംഘങ്ങൾ, കർഷക സംഘടനകൾ, സർക്കാരേതര സംഘടനകൾ, നാളികേരോത്പാദക സംഘങ്ങൾ, ഫെഡറേഷനുകൾ, സഹകരണ സംഘങ്ങൾ, വ്യക്തിഗത സംരംഭകർ തുടങ്ങിയവർക്ക്‌ ലഭ്യമായ വിഭവങ്ങൾ പരമാവധി ഉപയോഗപ്പെടുത്തുന്നതിനായി സംരംഭകത്വ വൈദഗ്ദ്യം വർദ്ധിപ്പിക്കുന്നതിനും, കാര്യക്ഷമമായ സംസ്ക്കരണ രീതികൾ അവലംബിക്കുന്നതിനും ഗുണകരമായ പായ്ക്കേജിംഗ്‌ രീതികൾ ഉപയോഗപ്പെടുത്തുന്നതിനും ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങൾ സ്വീകരിക്കുന്നതിനും ഉൽപന്നത്തിന്‌ ലക്ഷ്യമിടുന്ന ഗുണനിലവാരം പുലർത്തുന്നതിനും അവരെ പ്രാപ്തരാക്കുന്നതിന്‌ സാങ്കേതിക വിദ്യ പ്രദർശനം ഉൾപ്പെട്ട പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നത്‌. കൂടാതെ, നേതൃത്വഗുണം വളർത്തുക, വിപണന നിർദ്ദേശങ്ങൾ നൽകുക, ഭക്ഷ്യസംസ്ക്കരണ വ്യവസായങ്ങളിൽ അവലംബിക്കുന്ന ഗുണമേന്മ നിയന്ത്രണവും ഗുണനിലവാര നിയന്ത്രണ രീതികളും പരിചയപ്പെടുത്തുക എന്നതും പരിശീലനത്തിന്റെ ഉദ്ദേശ്യമാണ്‌.
ബോർഡിന്റെ ആലുവയിലെ വാഴക്കുളത്തുള്ള പരിശീലന കേന്ദ്രത്തിലാണ്‌ പരിശീലന പരിപാടികൾ നടത്തുന്നത്‌. ഇവിടെ പ്രധാനമായും മൂന്ന്‌ തരം പരിശീലന പരിപാടികളാണുള്ളത്‌.
1.     നാളികേരത്തിൽ നിന്ന്‌ അനായാസം തയ്യാറാക്കാവുന്ന ഭക്ഷണ (രീ​‍ി​‍്ലിശലിരല ളീ​‍ീറ​‍െ) ങ്ങളുടെ നിർമ്മാണത്തിനും കരിക്കിന്റെ ലഘു സംസ്ക്കരണത്തിനുമുള്ള ഏകദിന പരിശീലനം.
2.     തേങ്ങവെള്ളം ഉപയോഗിച്ച്‌ വിനാഗിരി നിർമ്മിക്കുന്നതിനുള്ള രണ്ടു ദിവസത്തെ പരിശീലനം.
3.     സ്വാശ്രയ സംഘങ്ങളുടേയും ക്ലസ്റ്ററുകൾ/ കർഷക സംഘടനകളുടേയും നാളികേരോത്പാദക സംഘങ്ങൾ/ ഫെഡറേഷനുകൾ/ സർക്കാരേതര സംഘടനകൾ തുടങ്ങിയവയുടെയും ഭാരവാഹികൾക്കും കൃഷി ആഫീസർമാർക്കും നാല്‌ ദിവസം ദൈർഘ്യമുള്ള പരിശീലനം.
തേങ്ങ ചിപ്സ്‌, കോക്കനട്ട്‌ ബിസ്ക്കറ്റ്‌, തേങ്ങ ബർഫി, തേങ്ങ ലഡ്ഡു, തേങ്ങ അച്ചാർ, തേങ്ങ ജാം, തേങ്ങ ചോക്ലേറ്റ്‌, തേങ്ങ വെള്ളം ഉപയോഗിച്ചുള്ള ലമണേഡ്‌, ചമ്മന്തിപ്പൊടി, ലഘുവായി സംസ്ക്കരിച്ച കരിക്ക്‌, തേങ്ങവെള്ളത്തിൽ നിന്ന്‌ വിനാഗിരി എന്നിവ നിർമ്മിക്കാനാണ്‌ പരിശീലനം നൽകുന്നത്‌.
ബോർഡിന്റെ സാങ്കേതികവിദ്യ പ്രദർശന കേന്ദ്രത്തിൽ താഴെപ്പറയുന്ന നാളികേര സംസ്ക്കരണ പരിശീലന പരിപാടികളാണ്‌ 2012-13 സാമ്പത്തിക വർഷത്തിൽ നടന്നത്‌.
നാളികേരത്തിൽ നിന്ന്‌ അനായാസം തയ്യാറാക്കാവുന്ന ഭക്ഷണ നിർമ്മാണത്തിൽ പരിശീലനം
ഒരു ദിവസത്തെ പരിശീലന പരിപാടിയിൽ നാളികേരത്തിൽ നിന്ന്‌ അനായാസം നിർമ്മിക്കാവുന്ന മൂന്ന്‌ ഭക്ഷ്യോൽപന്നങ്ങളായ നാളികേര ചിപ്സ്‌, നാളികേര ബിസ്ക്കറ്റ്‌ / നാളികേര ചോക്ലേറ്റ്‌ / നാളികേര ബർഫി/ തേങ്ങവെള്ളം ഉപയോഗിച്ച്‌ ലമണേഡ്‌ എന്നിവയുടെ ഉത്പാദന പ്രക്രിയയാണ്‌ ഉൾപ്പെടുന്നത്‌. ഭക്ഷ്യോൽപന്നങ്ങൾ പായ്ക്ക്‌ ചെയ്യുന്ന വിധവും ഗുണനിലവാര നിയന്ത്രണവും ഭക്ഷ്യ സുരക്ഷ നിയന്ത്രണ രീതികളും നാളികേരോൽപന്നങ്ങളുടെ സംസ്ക്കരണത്തിനും വിപണനത്തിനും ബോർഡ്‌ നൽകുന്ന സാങ്കേതിക, സാമ്പത്തിക സഹായവും പാഠ്യപദ്ധതിയിൽ ഉൾപ്പെടുന്നു. ഈ വർഷം കേരളം, തമിഴ്‌നാട്‌, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള 550 പേർ പങ്കെടുത്ത 31 പരിശീലന പരിപാടികളാണ്‌ സംഘടിപ്പിച്ചതു.
നാളികേര വിനാഗിരി നിർമ്മാണത്തിൽ പരിശീലനം
രണ്ട്‌ ദിവസം ദൈർഘ്യമുള്ള പ്രസ്തുത പരിശീലന പരിപാടിയിൽ തേങ്ങവെള്ളത്തിൽ നിന്ന്‌ വിനാഗിരി നിർമ്മിക്കുന്ന പ്രക്രിയയിലാണ്‌ പരിശീലനം നൽകുന്നത്‌. ഈ പരിശീലന പരിപാടിയിലും ഭക്ഷ്യോൽപന്നങ്ങൾ പായ്ക്ക്‌ ചെയ്യുന്ന വിധവും ഗുണനിലവാര നിയന്ത്രണവും ഭക്ഷ്യ സുരക്ഷ നിയന്ത്രണ രീതികളും നാളികേരോൽപന്നങ്ങളുടെ സംസ്ക്കരണത്തിനും വിപണനത്തിനും ബോർഡ്‌ നൽകുന്ന സാങ്കേതിക, സാമ്പത്തിക സഹായങ്ങളും ഉൾപ്പെടുന്നു. 2012-13ൽ 16 പരിശീലന പരിപാടികളാണ്‌ നടന്നത്‌. കേരളത്തിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും 285 പേർ പങ്കെടുത്തു.
കരിക്കിന്റെ ലഘു സംസ്ക്കരണത്തിൽ പരിശീലനം
കരിക്കിന്റെ ലഘു സംസ്ക്കരണം ഏകദിന പരിശീലനമാണ്‌. കരിക്കിന്റെ ലഘു സംസ്ക്കരണ രീതിയിലാണ്‌ പരിശീലനം നൽകുന്നത്‌. ഗുണനിലവാര നിയന്ത്രണവും ഭക്ഷ്യസുരക്ഷ നിയന്ത്രണ രീതികളും നാളികേരോൽപന്നങ്ങളുടെ സംസ്ക്കരണത്തിനും വിപണനത്തിനും ബോർഡ്‌ നൽകുന്ന സാങ്കേതിക, സാമ്പത്തിക സഹായങ്ങളും ഈ പരിശീലന പരിപാടിയിൽ ഉൾപ്പെടുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം 10 പരിശീലന പരിപാടികൾ നടന്നതിൽ കേരളത്തിൽ നിന്നുള്ള 45 പേർ പങ്കെടുത്തു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...