19 Jul 2013

അഴക്‌


പ്രിയാസയൂജ്



രാവിനു നേരിന്‍റെ നൂറഴക്



നിദ്രകവര്‍ന്നെന്‍റെ ചിന്തയെ



കാര്‍ന്നുതിന്നുമീ കവിതയ്ക്കും



ഈ രാവിനും ഒരേയഴക്





എന്‍റെയീ ജാലകപ്പഴുതിലൂടെ



ഞാന്‍ കാണുമീ നക്ഷത്രപ്പെണ്ണിനും  



നെഞ്ചിനുള്ളില്‍ ഉടയുന്ന



വാക്കിനും ഒരേ തിളക്കം





ചാരത്തുറങ്ങുമെന്‍ ഉണ്ണിക്കണ്ണനും



നിദ്രയില്‍ പോലും അകലാതെ



അടുക്കിപ്പിടിക്കുമെന്‍ പ്രണയത്തിനും



നിലാവിന്‍റെ പാലഴക്





എന്‍റെ ചെറിയ ലോകവും



മുന്നിലെ വലിയ ലോകവും



ഒരു ജാലകത്തിന്‍റെ ഇരുവശത്തായി



എന്നെ നോക്കി അഴകു പെയ്യുന്നു.





ഞാന്‍, ഒരു കവിതയുടെ



അഗാധ ഗര്‍ത്തങ്ങളില്‍ പെട്ടുഴലുന്ന



മനസ്സിനെ തിരിച്ചുപിടിക്കാനുള്ള



വിഫലമായ ശ്രമത്തിലും!

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...