കണക്ക്‌എ.കെ.ശ്രീനാരായണഭട്ടതിരി

കോട്ടയംവരെ പോകാനല്ല
നിന്നോട്‌ പറഞ്ഞിരുന്നുള്ളു മോളേ;
ഞാൻ കോളേജിൽ പഠിക്കുന്ന സമയത്ത്‌
അത്രവരെ പോയിട്ടുള്ളു;
നീ കേൾക്ക്‌,
അസമ്പ്ഷനിൽ ഞാനന്ന്‌ പ്രീഡിഗ്രിക്ക്‌ പഠിക്കയാ.
ഞാനും എന്റെ രണ്ടു കൂട്ടുകാരും കൂടിയാ പോയത്‌,
കോട്ടയത്തെ ആനണ്ട്‌ തീയറ്ററിൽ
രാജേഷ്ഖന്നയുടെ ഒരു സിനിമ കണ്ടു-ആരാധന
എല്ലാർക്കും ഇഷ്ടപ്പെട്ടു.
പിന്നെ, ഇന്ത്യൻ കോഫി ഹൗസിൽ നിന്നു
മസാലദോശ കഴിച്ചു
വീട്ടിൽ എത്തിയപ്പോൾ
അച്ഛനും, ചേട്ടന്മാരും, അമ്മയും കൂടി
അന്ന്‌ എന്ത്‌ പുകിലായിരുന്നെന്നോ...!!?
നീ, ഇപ്പോൾ
കോട്ടയംവരെ പോകുന്നെന്ന്‌ പറഞ്ഞിട്ട്‌
തേക്കടിയിലും, മധുരയിലും, കോടൈക്കണാലിലും...ഒക്കെ ചുറ്റിയടിച്ച്‌ വരുമ്പോൾ
കള്ളുകുടിച്ച്‌ കഞ്ചാവും വലിച്ച്‌ വരുന്ന നിന്റെ ചേട്ടനെ
എങ്ങനെ ഞാൻ ചീത്ത പറയും?
നീ പറ.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ