നിഴലുകള്‍ /ഫ്രാങ്ക് ടെംസ്റ്റര്‍ ഷെര്‍മാന്‍

പരിഭാഷ:ഗീത ജാനകി

നിഴല്‍നഗരത്തില്‍ എല്ലായിടത്തും
നിഴല്‍ക്കുഞ്ഞുങ്ങള്‍ പോവും.
ഏതൊരു തെരുവിലും
അങ്ങുമിങ്ങും ഓടിനടക്കുന്ന അവരെ
തീര്‍ച്ചയായും കണ്ടുമുട്ടും.

നിശബ്ദം അവരങ്ങുമിങ്ങും കറങ്ങി നടക്കും.
ഒളിച്ചുകളിക്കും.
എന്നാല്‍ ഞാനിതുവരെ കണ്ടുമുട്ടിയിട്ടുള്ളവരാരും
ഒരിക്കലും അവര്‍ സംസാരിച്ചതായി കേട്ടിട്ടില്ല.

മരച്ചുവടുകളില്‍ മിക്കപ്പോഴും
അവര്‍ നൃത്തം വെക്കുന്നത് നിങ്ങള്‍ക്ക് കാണാം.
വെയിലത്ത് നിങ്ങളെ പിന്തുടരുവാനൊരാള്‍
തീര്‍ച്ചയായും ഉണ്ടാവും.

നിങ്ങളെവിടെക്ക് പോയാലും
അവന്‍ പിന്തുടര്‍ന്നെത്തും.
ചിലപ്പോള്‍ മുന്നിലോടും .
ഒടുവില്‍ നിങ്ങള്‍ വീട്ടിലെത്തിയാല്‍
വാതില്‍ക്കല്‍ നിങ്ങളുടെ തൊട്ടടുത്ത്‌ തന്നയുണ്ടാവുമവന്‍,

എല്ലായിടത്തും തന്‍റെ സാന്നിധ്യം നിറക്കുന്ന
വിശ്വസ്ഥനായ ഒരു സുഹൃത്താണവന്‍.
വിളക്കണച്ചു രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍
അവിടെയുണ്ടാവുമവന്‍- നിങ്ങളുടെ നിഴല്‍സുഹൃത്ത് .

പിന്നെയവന്‍ എല്ലാ നിഴലുകളെയും
നിങ്ങളുടെ മുറിയിലേക്ക് വിളിച്ചുകൂട്ടും.
എന്തൊരു കൂട്ടമാണത് !
എല്ലാം ഇരുട്ടിലാക്കി,
അവര്‍ നിങ്ങളുടെ കണ്ണുകളില്‍ ഉറക്കം നിറയ്ക്കും .

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?