എം.കെ.ഹരികുമാർ
എന്നാല്‍ ഈ ജീവിതത്തില്‍
നമ്മള്‍ വലിയ ഒറ്റപ്പെടല്‍ അനുഭവിക്കുകയാണ്.
ഒറ്റപ്പെടല്‍ ഒരു കാവ്യ ഭാവനയാണ്.
കുറേ ചെറിയ കാര്യങ്ങളെ
വലുതാക്കി ഷോകേസ് ചെയ്യാനുള്ള വഴി.
എന്നാല്‍ ഏത് കവി വിചാരിച്ചാലും
ജീവിതം നന്നാവില്ല.
അതിന് ആരിലും ഒന്നും പ്രതീക്ഷിക്കാനില്ല.
ജീവിതം എത്രയോ മുമ്പേ
എല്ലാം എഴുതുന്നു ,മായ്ക്കുന്നു.
ആര്‍ക്കും മനസ്സിലാകാത്ത
ചിത്രങ്ങള്‍ ജീവിതത്തിനുള്ളതാണ്.