എം.കെ.ഹരികുമാർ
എല്ലാ മണ്ണിനുംവേണ്ടി കൃഷിചെയ്യണം
മണ്ണുകൾ നിരന്തരം സംസാരിക്കുകയാണ്.
അവ നമ്മോട് പരയുന്ന നേരുകൾ കേൾക്കാൻ
കഴിയാത നമ്മൾ ബധിരരായിരിക്കുന്നു.
മരിച്ചവരുടെ രുചികള്‍ നോക്കി
നമ്മള് ഒരു ഭാഷ കണ്ടുപിടിക്കണം
എന്നാൽ ആ ഭാഷയും
മണ്ണിൽ അലിഞ്ഞുപോകും.
മണ്ണുകള്‍ മൌനം പാലിക്കുക സ്വാഭാവികമാണ്.
മൗനത്തിന്റെ അർത്ഥമറിയാതെ
സംവദിക്കുക എന്നത് നമ്മുടെ വിധിയും.
എല്ലാ തരിശും ഫലഭൂയിഷ്ടമായ
കാലം അകലെയല്ല.
ചതുപ്പുകള്‍ ആകാശത്തിന്‍റേതായാലും
കൃഷിയിറക്കുക.
കൃഷി ഒരു ഭാഷയാണ്.
ഒടുവിൽ എല്ലാം ഓർമ്മയെന്ന നുണയിൽ
അഭയം തേടുന്നു
ഓര്‍മ്മകള്‍ ഓർമ്മകളിൽ അവിശ്വാസം രേഖപ്പെടുത്തുന്നു
എല്ലാം വേര്‍തിരിച്ചെടുക്കാനാവാതെ
കുഴയുന്നു.
ഒരു ഇലയില്‍ എല്ലമുണ്ട്.
ജീവിതവും കിനാവും.