ശ്രീദേവിനായര്‍
ചങ്ങാടം പതിവുപോലെ മരക്കുറ്റിയില്‍ കെട്ടിയിട്ട്,മരവിപ്പുമാറാത്ത കാലുകള്‍വേച്ചുവച്ച്
പീറ്റര്‍ നടന്നുതുടങ്ങി.പ്രയാസമനുഭവപ്പെ ട്ടപ്പോളെല്ലാം നദിയിലെ ജലത്തിന്റെ
കുത്തൊഴുക്കിനെ മനസ്സില്‍ ധ്യാനിച്ചുകൊണ്ടേയിരുന്നു.
നനഞ്ഞൊട്ടിയ പശമണ്ണില്‍നിന്നും കാലുകളെ വേര്‍പെടുത്താനാവാത്തപോലെ ഓരോ
ചുവടുവയ്പ്പും ദുഷ്ക്കരമായിത്തോന്നി.നീരുവന്ന് വീര്‍ത്തകാലുകള്‍യാന്ത്രികമായി നീങ്ങിക്കൊണ്ടേയിരുന്നു.നെഞ്ചി ടിപ്പിന്റെ ഒച്ച്യ്ക്ക്ചെവിയോര്‍ക്കാന്‍ കാത്തുനില്‍ക്കാനാവാതെ,കിതപ്പു മാറ്റാന്വേണ്ടിഒരുശ്രമം,വീണ്ടു ം നടന്നു നീങ്ങുമ്പോള്‍കണ്ണുകള്‍ അങ്ങകലെദൂരങ്ങളിലൊരു മേല്‍ക്കൂരതേടുകയായിരുന്നു.
ഒന്നുതിരിഞ്ഞുനോക്കാന്‍ആവേശം.കു ത്തിയൊഴുകുന്നപുഴയ്ക്ക്താന്എന് നുംഒരുമണവാളനെ
പ്പോലെ,അവളുടെ ആവേശംസ്വയമേറ്റുവാങ്ങാന്‍ കൊതിയ്ക്കുന്നമനസ്സ് പീറ്റര്‍
സൂക്ഷിക്കുന്നു.
നേരം പുലരുമ്പോളീ മണല്‍പ്പരപ്പ് മോഹിക്കുംവിധം ലജ്ജാലുവായിരിക്കും.വരവേല്‍ക്കാ ന്‍
തയാറായിനില്‍ക്കുന്ന ഇവള്‍,തലേരാത്രിയുടെ ക്ഷീണം ഇളംകാറ്റിനാല്‍ തുടച്ചുമാറ്റപ്പെട്ട
അഭിനിവേശത്താല്‍ തുടുത്ത് നില്‍ക്കുകയാവാം!
അതിനാലാവണം പുലര്ക്കാലങ്ങളിലെമണല്പ്പരപ് പിലെയാത്രപീറ്ററിന്റെകാലുകളെഅല് പവും നൊമ്പരപ്പെടുത്തിയിരുന്നില്ല.
-----------------------
മൌനത്തിന്റെ നിമിഷങ്ങളില്‍
മോഹങ്ങള്‍ക്ക് ചിറകുകള്‍ ആയിരം.പറക്കാന്‍ കഴിയുന്നവയെക്കാളും
പറക്കാതിരിക്കാന്‍ മോഹിക്കുന്നവയാണ് കൂടുതല്‍ .
ഒന്നുതിരിഞ്ഞുനോക്കാന്‍ആവേശം.കു
പ്പോലെ,അവളുടെ ആവേശംസ്വയമേറ്റുവാങ്ങാന്‍ കൊതിയ്ക്കുന്നമനസ്സ് പീറ്റര്‍
നേരം പുലരുമ്പോളീ മണല്‍പ്പരപ്പ് മോഹിക്കുംവിധം ലജ്ജാലുവായിരിക്കും.വരവേല്‍ക്കാ
അനങ്ങാതെ,തളരാതെ,കുലുങ്ങാതെ നില്‍ക്കുന്ന പുഴയ്ക്കുമുണര്‍വ്വിന്റെ നിറവ് .
പുഴക്കരയില്‍ തോണിയഴിച്ച് പുഴയിലേയ്ക്കിറങ്ങുംപ്പോള്‍ തെന്നിമാറുന്ന കാമുകിയെപ്പോലെ പിടിതരാതെ ഒഴിഞ്ഞു മാറുന്ന പുഴ!
എഴുപതാം വയസ്സിന്റെ മനസ്സിലും പുളകം കോരിനിറയ്ക്കുന്ന പുഴ.....
പരിസരം മറന്ന് പീറ്റര്‍ പുഞ്ചിരിക്കാന്‍ ശ്രമം നടത്തി.
ഈ പുഴയെ താന്‍ എന്നുമുതലാണ് പ്രണയിച്ചു തുടങ്ങിയത്?
ഓര്‍മ്മയുടെ കയത്തില്‍ മുങ്ങിത്തപ്പുമ്പോള്‍ യാന്ത്രികമായി കാലങ്ങളീലേയ്ക്ക് കുതിച്ചുപായുന്ന
സ്വന്തം മനസ്സിനെ തെരയുകയായിരുന്നു.
.............................. .(2)
..............................
വേലിക്കപ്പുറം മണ്‍ കൂരയില്‍ ലോറന്‍സിന്റെ ചുമകേള്‍ക്കാം.പീറ്റര്‍ ഒന്നു നിന്നു.
ഇനി ഒരു പത്തടികൂടി നടന്നാല്‍ തന്റെകൂര.....നിന്നു,കാലുകള്‍ അനുസരണയുള്ള കുട്ടിയെപ്പോലെ.പഴയകീറിത്തുടങ് ങിയ കോട്ട് നനഞ്ഞു കുതിര്‍ന്നിരുന്നു,എങ്കിലും കീശയില്‍ നിക്ഷേപിച്ചിരുന്ന നാണയത്തുട്ടുകള്‍ തന്നെക്കാത്ത് കണ്ണുചിമ്മാതെ കാത്തിരി
ക്കുമെന്ന് പീറ്ററിന് നന്നെ അറിയാമായിരുന്നു.പതിവുപോലെ എണ്ണിത്തിട്ടപ്പെടുത്താത്ത
നാണയത്തത്തുട്ടുകള്‍ കൈയ്യിലെടുക്കുമ്പോള്‍ ലോറന്‍സിന്റെ കൂരയ്ക് സമീപം പീറ്റര്‍ എത്തിയിരുന്നു.
മുനിഞ്ഞുകത്തുന്ന മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍മുറ്റത്ത് കണ്ണുംനട്ട് ഇരിക്കുന്ന
ലോറന്‍സ് പാദചലനത്തില്‍ പീറ്ററിന്റെ വരവ്
തിരിച്ചറിഞ്ഞു.കാത്തിരിപ്പ് അവസാനിച്ചതില്‍ഉള്ളിലെ സന്തോഷം
പങ്കുവയ്ക്കാനെന്നപോലെ പുഞ്ചിരിച്ചു.
നാണയത്തുട്ടുകളുടെ കിലുക്കം ലോറന്‍സിന്റെ മനസ്സിനെ തണുപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍
അകത്ത് മരക്കട്ടിലില്‍ ഉറങ്ങാതെ കിടക്കുന്ന മാറ്ഗററ്റ് മദാമ്മ എല്ലാം മനസ്സിലാക്കുന്ന
തുപോലെ ദീര്‍ഘമായിനിശ്വസിച്ചു.
ഒരിക്കലും പ്രതീക്ഷിക്കാത്ത സംഭവങ്ങള്‍ .......ജീവിതമെന്ന നാടകം...മദാമ്മയുടെമുന്നില്‍
കണ്ണീരില്‍ കുതിരുന്ന കഥ പറയുകയായിരുന്നോ?
മനസ്സിന്റെ കണ്ണുകള്‍ക്ക് കാഴ്ച കൂടുമെന്ന് നേരിട്ട് അറിയുന്ന ലോറന്‍സ്.....അകത്തേയ്ക്ക്
നോക്കി സ്നേഹത്തോടെവ് വിളിച്ചു..മാഗീ....പീറ്റര്‍ എത്തീ....
അഭിമാനത്തിന്റെ ചിറകുകള്‍ താനെ നിശ്ചലമാവുന്നത് നിത്യവും അറിയുന്നുവെങ്കിലും
മാര്‍ഗററ്റ്.....അഭിമാനത്തിനുകോ ട്ടം തട്ടാതെ ഉറക്കെപറഞ്ഞു...
ലോറന്‍സ്......ഒരു കപ്പ് ബ്ല്ക്കാക്ക് റ്റീ..ഞാന്‍ എപ്പോഴേ ചോദിക്കുന്നു....
ഒന്നു തരാമോ?
പരാതിപറയാന്‍ ആളില്ലാതെ മാഗീ..നീറുന്നത് ലോറന്‍സിന് നന്നേ അറിയാവുന്ന സത്യം.
പുത്രന്മാരെ വിദേശത്ത് സന്തോഷപൂര്‍വ്വം യാത്ര അയച്ചിട്ട് മാഗി ത്ന്നോടൊപ്പം കഴിഞ്ഞു
കൂടുന്നത് ,വേദനിയ്ക്കുന്നത്......ലോറന് സിനു അറിയാത്ത കാര്യം അല്ലല്ലോ?
എന്നും ആവര്‍ത്തിക്കുന്നപോലെഅഭിമാനിയായ മാഗിയുടെ...സംസാരംകേട്ട് പീറ്റര്‍
വെളുക്കെച്ചിരിച്ചു...ഒപ്പം അകത്തു നിന്നും കേട്ട സ്വരം....ലോറന്‍സ്...,പീറ്ററിനു ം കൂടെ എടുത്തോളൂ..ഒരു കപ്പ്....!പീറ്ററും എന്നത്തെയും ഉത്തരം ഏറ്റുപറഞ്ഞു...വേണ്ടാ...
മദാമ്മേ........അകത്ത് ഒരു തരി പഞ്ചസാരപോലും കാണില്ലയെന്ന് പീറ്ററിന്..അറിയാം
ലോറന്‍സിന്റെ ചിരി....അത് ഏറ്റു പറയുന്നതും.....പീറ്ററ് കണ്ടു.
മദാമ്മയുടെ ശബ്ദം നിലച്ചു.
ലോറന്‍സ് വീണ്ടു, ചുമച്ചു തുടങ്ങീ.....
കിതയ്ക്കുന്ന ചുമയിലും ലോറന്‍സ്..പീറ്ററിന്റെ കൈകളില്‍ അമര്‍ത്തി ച്ചുംബിക്കുകയായിരുന്നു.
ആ ചുംബനം അന്നത്തെ വിടവാങ്ങലിന്റെ അവസാനം ആണെങ്കിലും..അസ്തമിക്കാത്ത
സൌഹൃദത്തിന്റെ ബന്ധനങ്ങളില്‍ നീണ്ട വര്‍ഷങ്ങളുടെ കടപ്പാട്......
പട്ടിണിയിലും മുടങ്ങാത്ത ബന്ധം....നദിയുടെ ഒഴുക്കുപോലെ..........
മുള്ളുവേലിഗേറ്റ് വലിച്ച് അടയ്ക്കുമ്പോള്‍ പീറ്റര്‍..ഒന്നുകൂടി തിരിഞ്ഞുനോക്കി.
ലോറന്‍സ് കാഴച്ചയില്ലാത്ത കണ്ണുകള്‍ കൊണ്ട് തന്നെ യാത്രയാക്കാന്‍ കാത്തു നില്‍ക്കുന്നതാണ്‍......-----------------------