24 Oct 2013

ഇവിടെ ഞാനെന്ന് ഇന്നലെ



ഡോ കെ ജി ബാലകൃഷ്ണൻ 
ഈ ഞൊടി പിറക്കുന്നു ;
അർജ്ജുനന്റെ 
ആവനാഴിയിൽ നിന്ന്-

അമ്പ്.

അറിവായുണർന്ന്,
മിഴിവായ് മിഴിഞ്ഞ്,
മിന്നാമിനുങ്ങിന്റെ
നുറുങ്ങുവെട്ടമായ് കൊഴിഞ്ഞ്,
അനുഭവമായ് 
ഉറഞ്ഞ്,
അങ്ങനെ,
കഥ.


അപ്പോഴും നീ 
നേരായി നേരമായി;
മലരമ്പായി- 
അവന്,
തൊടുക്കാതിരിക്കാനാവാതെ, 
കടങ്കഥ-
തിട്ടമില്ലായ്മയിൽനിന്ന് 
തിട്ടമായിറ്റുന്ന 
കുഞ്ഞനക്കമായ്
ഓർമ്മ.

ഇനിയായി 
നീ,
എന്നുമായി;
നിറമേഴും മെനയുന്ന 
തൂമയായി,
പുലരിപ്പുതുമയായി-
ഉച്ചപ്പെരുക്കമായി,
ഏറ്റമായി;

അന്തിച്ചുരുക്കമായി,
ഇരുളായി;
പൂനിലാക്കനവായി-
ആഴമേറും നിന്മഹസ്സാമാഴിയായി-
ഞാനാഴും അഴിയായി,
പൊലിമ.

ഒഴുക്കിനലനീളം,
ഒന്നിനുമൊന്നിനുമിടനാഴിയായ്,

കുടികൊള്ളും 
നെല്ലിടക്കുറുക്കം-
അകവും പുറവും തിങ്ങും 
തൂവെളിച്ചച്ചിറപ്പ്;
കണ്‍വെട്ടപ്പകർച്ചയുടെ തിളക്കം-
എന്റെ കുഞ്ഞുവീർപ്പ്.

കാത്ത് കാത്ത്-

നാളെ;
തൊട്ടുതൊട്ടില്ല-
ഇന്ന്;
ഇവിടെ 
ഞാനെന്ന് 
ഇന്നലെ.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...