Skip to main content

സ്ത്രീ-കുറ്റവാളികളും നിയമങ്ങളും

സി.പി.രാജശേഖരൻ

ഇന്‍ഡ്യയിലെ പരിഷ്കരിച്ച നിയമങ്ങളില്‍ വളരെ പ്റാധാന്യം ഉള്ള ചിലതാണു്‌ അടുത്ത കാലത്തു്‌ പ്റഖ്യാപിതമായ സ്ത്റീ സംരക്ഷണ നിയമങ്ങള്‍. ബലാല്‍സംഗത്തിനും,  ഗാര്‍ഹിക പീഡനങ്ങള്ക്കും, ഓഫീസുകളിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും നേരിടേണ്ടിവരുന്ന ചൂഷണങ്ങള്‍ക്കും എതിരെ ശക്തമായ നടപടികള്‍ക്കു്‌ ഉതകുന്ന നിയമങ്ങളാണു്‌ ഉണ്ടാക്കിയിരിയ്ക്കുന്നതു്‌. അതു നല്ലതാണെന്നും ഇന്നത്തെ സാഹചര്യത്തില്‍ അത്യാവശ്യമാണെന്നും തന്നെയാണു്‌ നമ്മുടെ എല്ലാവരുടേയും അഭിപ്റായം. ഇന്ഡ്യന്‍ ഭരണഘടന എല്ലാ പൌരന്‍മാര്‍ക്കും തുല്യമായ അവകാശങ്ങളും സംരക്ഷണവും ഉറപ്പു വരുത്തിക്കൊണ്ടാണു്‌ അഞ്ചു ദശാബ്ദങ്ങള്‍ക്കു മുമ്പേതന്നെ  ഇവിടെ രൂപപ്പെട്ടതു്‌, എന്നോര്‍ക്കുമ്പോള്‍, എല്ലാ പൌരന്‍മാര്‍ക്കും സംരക്ഷണം വിധിച്ചിരിയ്ക്കുന്ന സാഹചര്യത്തില്‍, പിന്നെ  പ്റത്യേകിച്ചു ഒരു സംരക്ഷണം സ്ത്റീകള്‍ക്കു മാത്റം എന്തിനു വിധിച്ചു എന്നു്‌ നിയമവ്റ്ത്തങ്ങളില്‍ത്തന്നെ  സംശയങ്ങളും ചര്‍ച്ചകളും നടന്ന ശേഷമാണു്‌ വിധിയുണ്ടായതെന്നതും ശ്റദ്ധേയമാണു്‌. പുതിയ സാമൂഹ്യ പശ്ച്ചാത്തലത്തില്‍ അതാവശ്യമായി വരുകയും, നല്ലവരായ നാമെല്ലാം അതുകൊണ്ടുതന്നെ അതിനെ സ്വാഗതം ചെയ്തു്‌ സന്തോഷിയ്ക്കുകയും ചെയ്യുന്നു.


എന്നാൽ,, അടുത്തകാലത്തെ ചില സ്ത്റീ പ്റവണതകള്‍ കാണുമ്പോള്‍ നാം വീണ്ടും പുറകോട്ടു ചിന്തിച്ചു പോകുന്നു. മോഷണം, പിടിച്ചുപറി, അനാശാസ്യം, ബാലികാ പീഡനം, കള്ളക്കടത്തു്‌, മയക്കുമരുന്നുകടത്തു്‌, ത്ട്ടിപ്പു്‌, വഞ്ചന, വ്യഭിചാരം, കള്ളപ്പണ- ഇടപാടുകള്‍ എന്നിവയിലെല്ലാം സ്ത്രീകൾ  മുന്‍നിരയില്‍ നില്‍ക്കുകയും, സ്ത്റീകളെ മുന്‍നിര്‍ത്തി പുരുഷന്‍മാര്‍ നടത്തിക്കൊണ്ടുപോകുന്നതായും കാണുന്നതു്‌ ഈ പ്റത്യേക സ്ത്റീ സംരക്ഷണ നിയമത്തിന്റെ മറയിലാകുന്നു എന്നു കാണുന്നതു്‌ ഏറെ ദു:ഖകരവും നിയമത്തോടുള്ള വെല്ലുവിളിയായി കണക്കാക്കേണ്ടതായും വരുന്നു. സ്വയം കുറ്റക്റ്ത്യങ്ങള്‍ ചെയ്യുകയും കുറ്റക്റ്ത്യങ്ങള്‍ ചെയ്യുന്നവരെ നിയമ പരിരക്ഷയുടെ പേരില്‍ സംരക്ഷിയ്ക്കുകയും ചെയ്യുന്ന പുരുഷന്മാരും, അഭിഭാഷകര്‍ പോലും ഉള്ള കാലഘട്ടമായിരിയ്ക്കുന്നു നമ്മുടേതു്‌ എന്നതും ആശങ്ക  ഉളവാക്കുന്നു.


        സ്വന്തം കുഞ്ഞിനെ കൊല്ലുകയും, മകളെ വ്യഭിചരിയ്ക്കാന്‍ കൂട്ടിക്കൊടുക്കുകയും ചെയ്യുന്ന അമ്മമാരും,  ഭര്‍ത്താവിനെ കാമുകനേക്കൊണ്ടു കൊല്ലിയ്ക്കുന്ന ഭാര്യമാരും, ഭര്‍ത്താവില്‍ മനപ്പൂര്‍വം ഇല്ലാത്ത കുറ്റം ചുമത്തി കാമുകന്റെ കൂടെ ഒളിച്ചോടുന്ന ഭാര്യാ-കാമിനിമാരും, ‘എക്സ്റ്റ്റാ മാരിറ്റല്‍ അഫയര്‍’ എന്ന ഓമനപ്പേരില്‍, ഭര്‍ത്തവു്‌ തന്റെ കൂടെ  ജീവിച്ചിരിയ്ക്കത്തന്നെ, അന്യപുരുഷനുമായി ശരീര ബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്ത്റീകളും നാട്ടില്‍ വര്‍ദ്ധിച്ചുവരുന്ന കണക്കുകള്‍, അവിശ്വസനീയമാം വിധം വലുതായി കഴിഞ്ഞിരിയ്ക്കുന്നു. അതുപോലെ, കുറ്റക്റ്ത്യങ്ങള്‍ ചെയ്യുന്ന, ഭാര്യയ്ക്കെതിരേ പകയോടെ പെരുമാറുന്ന  പുരുഷന്‍മാരുടെ എണ്ണവും, ഈ നിയമം വന്നതിനു ശേഷം, കൂടുകയല്ലാതെ, കുറഞ്ഞിട്ടില്ല എന്നതും ശ്റദ്ധേയമായ ഒരു വിഷയമാണു്‌. ഇതിനു  ഒരു കാരണം സ്ത്റീകള്‍ക്കു ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിയ്ക്കുന്ന ഈ നിയമ സംരക്ഷണം ചൂഷണം ചെയ്യുന്നവരോടുള്ള പ്റതികാരമായാണു്‌ നടക്കുന്നതെന്നും നാം ഞെട്ടലോടെ ഓര്‍ക്കേണ്ടതാണു്‌. കാരണം, അതും  നിയമത്തിനു നേരിടേണ്ടിവരുന്ന പരോക്ഷമായ ഒരു വെല്ലുവിളി ആണു്‌.
                            
   ഇനി അടുത്ത കാലത്തെ ചില സംഭവങ്ങള്‍ ഒന്നോര്‍ത്തു നോക്കുക. അനാശാസ്യക്കേസുകളില്‍ പിടിയ്ക്കപ്പെടുന്നവരില്‍ സ്ത്രീസാന്നിദ്ധ്യം കൂടുന്നു എന്നു മാത്റമല്ല, സ്ത്രീകള്‍ തന്നെ നടത്തുന്ന അനാശാസ്യ കേന്ദ്രങ്ങളും, പെൺകുട്ടികളേ  മറ്റുള്ളവര്‍ക്കു പരിചയപ്പെടുത്തി കൊടുക്കുന്ന സ്ത്രീ ഏജന്റുമാരും കുറെക്കൂടി ധൈര്യത്തോടും സ്വാതത്ര്യത്തോടും  കൂടെ,  മുന്നോട്ടു വന്നിരിക്കുന്നു. ശോഭാ ജോണ്‍ , ലതാ നായർ, രീദേവി, നഫീസാ, ഉഷാ തുടങ്ങി അനവധി പേര്‍  പലതവണ പിടിയ്ക്കപ്പെട്ടിട്ടും, വഴുതി മാറി രക്ഷപ്പെട്ടു്‌ സുഖമായി അതേ തൊഴില്‍ ചെയ്തു്‌, നമ്മേയെല്ലാം കൊഞ്ഞനം കുത്തി ജീവിയ്ക്കുന്നു. സ്ത്റീ കുറ്റവാളികളുടെ മൊഴിമാറ്റം കാരണം ഒരു കേസും തുടര്‍ന്നു നടത്താന്‍ പറ്റാതെ തേഞ്ഞു മാഞ്ഞു പോകുന്നു. വ്യഭിചാരങ്ങള്‍ പലതും പീഡനങ്ങളായി ചിത്റീകരിയ്ക്കപ്പെട്ടു്‌ മാധ്യമ കഥകളാക്കി, അതും പുരുഷാഭി മാനം ചൂഷണം ചെയ്തു കാശാക്കുന്ന വിദ്യയും നാട്ടില്‍ വളര്‍ന്നു പന്തലിയ്ക്കുന്നു.
                    സ്ത്റീ സെലിബ്റിറ്റികളുടെ കുറ്റക്റ്ത്യങ്ങളും പതിന്മടങ്ങു വര്‍ദ്ധിച്ചിരിയ്ക്കുന്നു. സരിതയും ശാലുവും ലീനാ മരിയാ പോളുമെല്ലാം, പിടിയ്ക്കാപ്പെട്ട ഒരുശതമാനത്തില്‍ പെടുന്നവരാണു്‌. കുറ്റം ചെയ്തുചെയ്തു്‌, പിടിയ്ക്കാപ്പെടാതിരിയ്ക്കാന്‍ നിവ്റ്ത്തിയില്ലാത്ത ഘട്ടത്തില്‍ അറസ്റ്റു ചെയ്യപ്പെട്ടവര്‍. എന്നാല്‍ ഈ രംഗത്തു പിടിയ്ക്കപ്പെടാത്ത 99 ശതമാനം പേര്‍ തങ്ങളുടെ തട്ടിപ്പുകള്‍ ഈ സെലിബ്റിറ്റി പദവി ഉപയോഗിച്ചു തുടര്‍ന്നുകൊണ്ടിരിയ്ക്കയാണു്‌ എന്ന യാഥാര്‍ഥ്യം വെറുതേ, കണ്ണടച്ചു കളയാനാവില്ല. സെലിബ്ബ്റിറ്റികള്‍ മദ്യപിച്ചു വാഹനം ഓടിയ്ക്കുന്നതു പിടിയ്ക്കപ്പെടുന്നുണ്ടെങ്കിലും, മേലേ നിന്നു കിട്ടുന്ന  ഫോണ്‍ വിളികള്‍ക്കനുസരിച്ചു കേസെടുക്കാതെ വിടുകയാണു്‌ പതിവു്‌. ഇപ്പോള്‍ മേലേ നിന്നുള്ള വിളി പോലും ആവശ്യമില്ല. വിളിവരും എന്ന ചിന്തയില്‍ പോലീസുതന്നെ തീരുമാനമെടുത്തു്‌ വെറുതേ വിടുകയാണു്‌ പതിവു്‌.
                  തിരുവനന്തപുരത്തു്‌, സംഗീതാ മോഹന്‍ എന്ന സീരിയല്‍ നടിയെ, ഒരുതവണയല്ല, പലതവണ, മദ്യപിച്ചു വാഹനം ഓടിച്ചതിനു്‌ പിടിച്ചിട്ടുണ്ടു്‌. ഇപ്പോള്‍ അവര്‍, ‘തന്നെ ആര്‍ക്കും ഒന്നും ചെയ്യാനാവില്ല’  എന്ന ഭാവത്തില്‍ ചിരിച്ചുകാണിച്ചു, കൈ വീശി, അതേനിലയില്‍ തിരുവനന്തപുരം മെയിന്‍ റോഡിലൂടെ വണ്ടിയോടിച്ചുപോകുന്നതു്‌ കണ്ടു്‌ പോലീസുകാരും ചിരിയ്ക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു. അല്ലാതെന്തു ചെയ്യും അവര്‍? സംഗീതയെ അറിയാത്തവരാരും ഇല്ലല്ലോ. അട്ടപ്പാടിയിലും ചെമ്പുകടവിലും മുത്തങ്ങയിലുമൊക്കെയുള്ള ആദിവാസികള്‍ അറിവില്ലാതെ  മദ്യപിച്ചു-പോകുന്നതിനെ ഇനി നമുക്കെങ്ങിനെ കുറ്റം പറയാനാകും. അവര്‍ക്കു വിവരമില്ലെന്നു കണ്ടു മാപ്പുകൊടുക്കുക; തന്നെയുമല്ല, അവരുടെ മദ്യപാനം അവരെ മാത്റമെ നശിപ്പിയ്ക്കുന്നുള്ളു; സെലിബ്റിറ്റികളുടെ മദ്യപാനം ഈ നാട്ടിലെ മുഴുവന്‍ യുവാക്കളേയും വഴിതെറ്റിയ്ക്കാന്‍ പ്റേരകമാണു്‌.
സ്ത്റീ കുറ്റവാളികള്‍ എന്തു കുറ്റം ചെയ്താലും, അവരുടെ പേരും ഐഡന്‍റ്റിറ്റിയും വ്യക്തമാക്കില്ല എന്നു കൂടി വരുന്നതില്‍ ഗുണമല്ല ദോഷമാണുണ്ടാകുന്നതു്‌ എന്നു്‌ അനുഭവം തെളിയിയ്ക്കുന്നു. ഈയിടെ ഒരു അദ്ധ്യാപിക കുടിച്ചു കൂത്താടി്‌ ഒരു ഹോട്ടലില്‍ കയറി ബഹളം വച്ചു അവിടുത്തെ ഫര്‍ണീച്ചറുകളും തല്ലിത്തകര്‍ത്ത്തായി വാര്‍ത്ത വന്നതു നിങ്ങളും വായിച്ചിരിയ്ക്കും. അവരുടെ പേരു്‌ പത്റങ്ങളൊന്നും റിപ്പോറ്ട്ടുചെയ്തില്ല എന്നതുകൊണ്ടു്‌ പത്റങ്ങളോടു ദേഷ്യം വരേണ്ടതില്ല. ഈ നാട്ടിലെ മൊത്തം സ്ത്റീകളും പുരുഷന്മാരുടെ ഇരയാണു്‌ എന്നു വാദിയ്ക്കുന്ന രീതിയിലേയ്ക്കു്‌ നിയമങ്ങളുടെ പഴുതുകള്‍ , വന്‍ ദ്വാരങ്ങള്‍ തന്നെ ഉണ്ടാക്കിയിരിയ്ക്കുന്നു. ആ ദ്വാരത്തിലൂടെ നൂണ്ടാല്‍ അവള്‍ക്കു പുനര്‍ജനിയും ധീര വീരാംഗന എന്ന പദവിയും കല്‍പ്പിച്ചു നല്‍കിയിരിയ്ക്കുന്നു.
                       ഓഫീസുകളില്‍ ബോസുമാര്‍ക്കു പെണ്ണുങ്ങളെ ഭയം, പോലീസിനു സ്ത്റീകളേയും സ്ത്റീകുറ്റവാളേ പോലും വന്‍ ബഹുമാനം. ഉള്ള മാനം പോകാതിരിയ്ക്കാന്‍ ഇവളുമാരെ ബഹുമാനിച്ചാല്‍ മതിയെന്നു്‌ പോലീസിനും തോന്നുമല്ലോ. ‘അശ്ളീല ഭാഷയില്‍ നോക്കുന്നതോ, മിണ്ടുന്നതോ, ആങ്ങ്യം കാണിയ്ക്കുന്നതോ പോലും സ്ത്റീ പീഡനമായി പോകും എന്നറിയാവുന്ന പോലീസിനു്‌, ഏതു്‌ എപ്പോള്‍ അശ്ളീലമാകും എന്നു തിരിച്ചറിയാനുള്ള ഉപകരണമൊന്നും ദൈവം നല്‍കിയിട്ടീല്ലല്ലോ.
                                         നിയമത്തിന്റെ മുന്നില്‍ ആണ്‍പെണ്‍ വ്യ്ത്യാസമോ, ജാതിവ്യത്യാസമോ, അടിമ-ഉടമ വ്യത്യാസമോ പ്റായ വ്യ്ത്യാസമോ ഒന്നും കണക്കാക്കാന്‍ പാടില്ലാത്താതാണു്‌. നിയമങ്ങള്‍ കര്‍ക്കശമായിരിയ്ക്കുന്നിടത്തുപോലും അതിലെ പഴുതുകള്‍ കണ്ടെത്തി രക്ഷപ്പെടാന്‍ ശ്റമിയ്ക്കുന്നവരുടെ  ലോകത്തു്‌, നിയമങ്ങളില്‍ ഇളവു വരുത്തിയാല്‍ അതു ചൂഷണം ചെയ്യുന്നവര്‍ ഉണ്ടാവുക എന്നതു്‌ സ്വാഭാവിക പരിണാമം മാത്റം.അതാണിപ്പോള്‍ സ്ത്റീ കുറ്റവാളികള്‍ കൂടിയതിന്റെ പിന്നിലുള്ള മനശ്ശാസ്ത്റവും.

                ഭയം എന്ന ഒരു വികാരം എല്ലാവര്‍ക്കും ജന്‍മനാ ഉണ്ടു്‌; അതുണ്ടാകണം. അഭയവും നിര്‍ഭയത്വവും രണ്ടാണു്‌. സത്യവാദികള്‍ക്കും ധര്‍മ്മചാരികള്‍ക്കും ആണു്‌ അഭയം നള്‍കേണ്ടതു്‌. നിര്‍ഭയത്വം യഥാര്‍ഥത്തില്‍ സ്വാഭാവികമായുണ്ടാകുന്നതു്‌ ധര്‍മ ഭ്റംശമില്ലാത്തവര്‍ക്കാണെങ്കിലും, ‘ ശിക്ഷ ഇല്ലെന്നു കണ്ടാല്‍’,  അധര്‍മ്മികളിലും അപകടകാരികളായ കുറ്റവാളികളിലും നിര്‍ഭയത്വം എന്ന്തു അവരുടെ തലച്ചോറിനേയും മനസ്സിനേയും ഭ്റമിപ്പിയ്കും. അപ്പോള്‍ അവര്‍ കൂടുതല്‍ അപകടകാരികളായി മാറുകയും ചെയ്യും. കുട്ടികളിലും സ്ത്റീകളിലും കുറ്റവാസനകള്‍ ഏറുന്നതിനു്‌ ഇന്നത്തെ പ്റധാന കാരണങ്ങളിലൊന്നു്‌ ഈ നിര്‍ഭയത്വമാണെന്നു്‌ നീതി പീഠങ്ങളും അധികാര കേന്ദ്രങ്ങളും അറിയണം. അല്ലേല്‍, ’ഉണങ്ങാണ്‍ തേച്ചതു്‌ പാണ്ടായി’ , എന്ന ചൊല്ലു പോലെ  സ്ത്റീകള്‍ക്കും കുട്ടികള്‍ക്കും നല്‍കുന്ന ഈ അമിത സഹായങ്ങള്‍ കൂടുതല്‍ കൂടുതല്‍ ദുരന്തങ്ങള്‍ക്കു വഴിവയ്ക്കും. അതു കൂടുതല്‍ അപകടം ചെയ്യുന്ന പ്റതികാര ദാഹികളായ പുരുഷന്‍മാരേയും സ്റ്ഷ്ട്ടിയ്ക്കുന്നു എന്നതാണു്‌ ആനുകാലിക സംഭവങ്ങള്‍ ചൂണ്ടിക്കാണിയ്ക്കുന്നതു്‌. എന്തായാലും ഈ അടുത്തിടെ വന്ന ഒരു ഹൈക്കോടതി നിര്‍ദ്ദേശം, ‘സ്ത്റീ കളുടെ പരാതികളും കുറ്റങ്ങളും പരിഗണിയ്ക്കുന്നതു്‌ കൂടുതല്‍ ശ്റദ്ധയോടെ ആവണം’ എന്നതു്‌ ഈ ദുരനുഭവങ്ങളുടെ പശ്ച്ചാത്തലത്തിലായിരിയ്ക്കും എന്നു്‌ ഊഹിയ്ക്കാവുന്നതേയൊള്ളു. അത്റയെങ്കിലും നല്ലതു്‌.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ആർ. ജ്ഞാനദേവൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

ചുരുങ്ങിയത്‌ 50 വർഷത്തെയെങ്കിലും വിളവ്‌ പ്രതീക്ഷിച്ച്‌ വേണം  ഇനി തെങ്ങുകൾ നടാൻ. കൂടുതൽ ഉത്പാദനം നൽകുന്ന മികച്ച ഗുണമേന്മ തെങ്ങിൻ തൈകൾ മാത്രം തെരഞ്ഞെടുത്ത്‌ നടണം. എങ്കിൽ മാത്രമെ അത്‌ രണ്ടു മൂന്നു വർഷങ്ങൾക്കുള്ളിൽ ആദായം നൽകുകയുള്ളു. തെങ്ങുകൾ നേരത്തെ  കായ്ച്ചു തുടങ്ങിയാലെ കർഷകന്‌ അതുകൊണ്ട്‌ സാമ്പത്തിക നേട്ടം ഉണ്ടാവുകയുള്ളു.

വേനൽ മഴ യഥാസമയം എത്തിയതിനാൽ തെങ്ങിൻ തൈ വയ്ക്കാൻ പറ്റിയ സമയമാണിത്‌. ഈ സമയത്ത്‌ ഗുണമേ?യുള്ള തെങ്ങിൻ തൈകൾ വാങ്ങി നട്ടാൽ മഴക്കാലത്തോടെ തൈകൾ വേരു പിടിക്കുകയും വെയ്ക്കുന്ന എല്ലാ തൈകളും പിടിച്ചു കിട്ടുകയും ചെയ്യും. തേങ്ങയ്ക്ക്‌ ഒരു കാലത്തും ലഭിക്കാതിരുന്ന ഏറ്റവും ഉയർന്ന വില ലഭിക്കുന്നതിനാൽ തെങ്ങിൻ തൈ വെച്ചുപിടിപ്പിക്കാൻ പൊതുവേ ജനങ്ങൾ താൽപര്യം കാണിക്കുന്ന കാലമാണിത്‌. എന്നാൽ ഏത്‌ ഇനം തൈ വയ്ക്കണം, ഗുണമേ?യുള്ള തൈ എവിടെ കിട്ടും, എത്രയും പെട്ടെന്ന്‌ കായ്ക്കുന്ന തൈ നടണം, ഉയരം കുറഞ്ഞ ഇനമായിരിക്കണം, ഇവതൊക്കെയാണ്‌ തെങ്ങിൻ തൈ നടാനായി ഉദ്ദേശിക്കുമ്പോൾ കർഷകരുടെ മനസ്സിലെ ചിന്തകൾ.  നടുന്ന തൈകൾ തോട്ടത്തിൽ പ്രക…

ജൈവവളം മാത്രം പോരേ?

ആർ. ജ്ഞാനദേവൻ
അസി. ഡയറക്ടർ (ഡെപ്യൂട്ടേഷനിൽ), നാളികേര വികസന ബോർഡ്‌

കഴിഞ്ഞ 28 വർഷമായി ഈ ലേഖകൻ പങ്കെടുത്ത കാർഷിക സെമിനാറുകളിൽ കേരകർഷകർ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമാണ്‌ തെങ്ങിന്‌ ജൈവവളം മാത്രം ചേർത്താൽ പോരെയെന്ന്‌. തെങ്ങിന്‌ വളം ചെയ്യുമ്പോൾ നാം ആദ്യം ഓർക്കേണ്ടത്‌ ജൈവവളപ്രയോഗം തന്നെയെന്നതിൽ സംശയമില്ല. കാരണം ഇന്ന്‌ നമ്മുടെ ഭൂരിഭാഗം തെങ്ങിൻ തടങ്ങളിലും വർഷം തോറും വേണ്ടത്ര ജൈവവളം ചേർത്ത്‌ കൊടുക്കാത്തതിനാൽ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. വേണ്ടത്ര ജൈവാംശം ചേർത്ത്‌ തെങ്ങിൻ തടത്തിലെ മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കുകയാണ്‌ നാം ആദ്യം ചെയ്യേണ്ടത്‌. രാസവളം ശുപാർശ ചെയ്ത അളവിൽ നൽകിയാലും തെങ്ങിൻ തടത്തിൽ വേണ്ടത്ര ജൈവാംശം ഇല്ലെങ്കിൽ അതുകൊണ്ടുള്ള ഗുണം തെങ്ങിന്‌ ലഭിക്കില്ല എന്നതാണ്‌ വാസ്തവം. ഉദാഹരണമായി യൂറിയ എന്ന രാസവളം തെങ്ങിൻ തടത്തിൽ വിതറിയാൽ തടത്തിലെ മണ്ണിൽ ജൈവാംശം ഉണ്ടെങ്കിൽ മാത്രമേ ഈ വളത്തിലെ പോഷകങ്ങൾ തെങ്ങിന്‌ വലിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. അതായത്‌ ഈ വളത്തിൽ അടങ്ങിയിരിക്കുന്ന പാക്യജനകത്തെ വലിച്ചെടുക്കാൻ പാകത്തിലാക്കുന്ന രാസപ്രവർത്തനത്തെ സഹായിക്കുന്ന ചില എൻസൈമുകൾ പുറപ്പെടുവിക്ക…

കാർട്ടൂൺ കവിതകൾ

ജി.ഹരിനീലഗിരി

1) അയ്യപ്പൻ
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു.
കാക്കകൊത്തി കടലിലിട്ടീല.
മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തീല.
തട്ടാപ്പിള്ളേരു തട്ടിപ്പറിച്ചീല.
വാണിയപ്പിള്ളേരു വായിലുമിട്ടീല.
അയ്യപ്പൻ തന്നെ നെയ്യപ്പം തിന്നു!
2) നിരൂപഹയൻ
മണ്ഡൂകം കൂപത്തിൽ നിന്നിറങ്ങി.
കൂപത്തിനാശ്വാസമായി.
മണ്ഡൂകത്തിനും.
ഇരുവർക്കുമിവ്വിധമാശ്വാസമാകീടിലും
മണ്ഡൂകം മണ്ഡൂകമല്ലാതായീടുമോ?!
കൂപം കൂപവും?!
സർ?
3) കല്യാണരാമൻ
കല്യാണരാമൻ ജമീലയോടു പറഞ്ഞു;
ആഴ്ചപ്പതിപ്പിലോട്ടു കയറിക്കിടക്കെടീ,
ഞാൻ നിന്നെ ഒന്നു ...........!
4) ഫെമിനിഷം
ഇതെൻ വക്ഷോജങ്ങൾ.
ഇതെൻ യോനി.
ഇതെൻ ജഘനങ്ങൾ.
ഇതെൻ കാർക്കൂന്തൽ.
ഇതെല്ലാ-
മെല്ലാ മെല്ലാ-
മെന്റേതെന്റേതെന്റേതു മാത്രം!
5) 40+
പ്രണയമേ,
എന്റെ വഴികളിൽ
എന്നും നീയുണ്ടായിരുന്നു..
7ലും,
17ലും,
37ലും.
ഇപ്പോൾ
40+ ന്റെ നരപ്പിലും.
കന്യകയുടെ നെഞ്ചിലെ പ്രാവിൻകൂടുപോൽ
എന്നുള്ളിലെഫ്ഫെം സംഗീതമായ്‌
പ്രണയമേ,
നീ കിടന്നു
പിട പിടിയ്ക്കുകയാണ്‌...
6)ചുള്ളൻ
വയലാർ കവിയല്ലെന്നു
(പണ്ടൊരിക്കൽ)
ഗുണ്ടൊരെണ്ണം പൊട്ടിച്ചൂ.
ചുള്ളിയും കാടുമെല്ലാം പോയ്‌
ഗൗതമസുധാംശുവായ്ത്തീർന്നു! 7) A.M എന്റെ റേഡിയോ.
പൊന്നു റേഡിയോ.
എന്റെ കൗമാരദിനങ്ങളെ
പാടിയുണർ…