Skip to main content

എന്തുകൊണ്ട്‌ ഉത്പാദക കമ്പനികൾ ?

 

കെ. എസ്‌. സെബാസ്റ്റ്യൻ
അസി. മാർക്കറ്റിംഗ്‌ ഓഫീസർ, നാളികേര വികസന ബോർഡ്‌, കൊച്ചി -11

രാജ്യത്തെ സഹകരണ മേഖല 109 വർഷം പിന്നിട്ടുകഴിഞ്ഞു. രാജ്യത്തെ കർഷകരെ കടക്കെണിയിൽ നിന്നും ദാരിദ്ര്യത്തിൽ നിന്നും അകറ്റുവാനുള്ള സർക്കാർ ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു സഹകരണ മേഖലയുടെ ജനനം. 1904 ലെ കോ-ഓപ്പറേറ്റീവ്‌ ക്രെഡിറ്റ്‌ സോസൈറ്റീസ്‌ ആക്ട്‌ പ്രകാരം സഹകരണ സംരംഭങ്ങൾക്ക്‌ നിയമപരിരക്ഷയ്ക്കുള്ള അവസരവും സംജാതമായി. കഴിഞ്ഞ 110 വർഷം കൊണ്ട്‌ സഹകരണ പ്രസ്ഥാനമെന്ന വടവൃക്ഷം രാജ്യവ്യാപകമായി പടർന്ന്‌ പന്തലിക്കുകയും നിലവിൽ 5.5 ലക്ഷത്തിലേറെ സഹകരണ സംഘങ്ങളും 24 കോടിയിലേറെ അംഗങ്ങളുമെന്ന നിലയിലേക്ക്‌ എത്തിച്ചേരുകയും ചെയ്തിരിക്കുകയാണ്‌.

ഇന്ത്യയിലെ സഹകരണ മേഖലയ്ക്ക്‌ വിജയപരാജയങ്ങളുടെ ഒരു കഥയാണ്‌ പറയാനുള്ളത്‌. സ്വതന്ത്ര്യഭാരതത്തിന്റെ ആദ്യദശാബ്ദങ്ങളിൽ സഹകരണ പ്രസ്ഥാനങ്ങളുടെ കാർഷികോത്പാദന മേഖലയിലെ സംഭാവനകൾ നിസ്തുലമായിരുന്നു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും, വിത്തും വളവും കൃഷി ആവശ്യങ്ങൾക്കുള്ള സാമ്പത്തിക സ്രോതസ്സുമെല്ലാമായി രാജ്യവ്യാപകശൃംഖലയായി പ്രവർത്തിച്ച ഒരു ചരിത്രം രാജ്യത്തെ സഹകരണ പ്രസ്ഥാനങ്ങൾക്കുണ്ട്‌. അമൂലിലൂടെ ക്ഷീരമേഖലയിൽ നേടിയ സഹകരണ വിജയം സമാനതകൾ ഇല്ലാത്തത്താണ്‌. എന്നാൽ സഹകരണ സ്ഥാപനങ്ങളിലെ രാഷ്ട്രീയാതിപ്രസരം, പ്രോഫഷണൽ മാനേജ്‌മന്റിന്റെ അഭാവം, ഉത്പാദകർ അല്ലാത്തവർക്കും, മറ്റ്‌ ലക്ഷ്യങ്ങൾ ഉള്ളവർക്കും അംഗത്വം നിഷേധിക്കാൻ കഴിയാത്ത സ്ഥിതിവിശേഷം എന്നീ സഹജമായ ബലഹീനതകൾക്കൊപ്പം  ആഗോളവത്ക്കരണത്തിന്റെ വെല്ലുവിളികളും കൂടിയായപ്പോൾ, ചില മേഖലകളിലെങ്കിലും ഈ സംവിധാനത്തിന്‌ പകരമായി കൂടുതൽ കാര്യക്ഷമതയോടെ പ്രവർത്തിക്കേണ്ട ഒരു സംവിധാനത്തിന്റെ ആവശ്യം വന്നിരിക്കുകയാണ്‌. കാർഷിക വിഭവങ്ങളുടെ ഉത്പാദന പ്രക്രിയ, ശേഖരണം  പ്രാഥമിക സംസ്ക്കരണം  എന്നീ മേഖലകളിലൊക്കെ സഹകരണ സംവിധാനങ്ങൾക്ക്‌ തൃപ്തികരമായി പ്രവർത്തിക്കുവാൻ കഴിയുമെങ്കിൽത്തന്നെ മൂല്യവർദ്ധിത ഉൽപന്നങ്ങളുടെ നിർമ്മാണത്തിനും വിപണനത്തിനുമെല്ലാം ഉതകുന്നതും വൻകിടക്കാരോടും കുത്തകകളോടും പൊരുതി നിൽക്കുവാൻ ത്രാണിയുള്ളതുമായ ഒരു സംവിധാനമായി മാറുവാൻ സഹകരണ സ്ഥാപനങ്ങൾക്ക്‌ കഴിയണമെന്നില്ല. ഇത്‌ മുന്നിൽ കണ്ടാണ്‌ ഉത്പാദക കമ്പനിയെന്ന ആശയം 2002ൽ രൂപംകൊണ്ടത്‌. 

പ്രശസ്ത ധനകാര്യ വിദഗ്ദ്ധനും മുൻകേന്ദ്രമന്ത്രിയുമായ ഡോ. വൈ. കെ. അലഗിന്റെ നേതൃത്വത്തിലുള്ള സമിതിയാണ്‌ ഉത്പാദക കമ്പനികൾക്ക്‌ ആസ്പദമായ ശുപാർശകൾ നൽകിയത്‌. കേന്ദ്ര ഗവണ്‍മന്റ്‌ ഈ ശുപാർശകൾ അംഗീകരിക്കുകയും അതനുസരിച്ച്‌ ഇന്ത്യൻ കമ്പനി നിയമം 1956 - ൽ ഒരു പുതിയഭാഗം കൂടി കൂട്ടിച്ചേർത്ത്‌ (ഭാഗം കതഅ) കമ്പനി നിയമം 2002 എന്ന്‌ പരിഷ്ക്കരിക്കുകയും ചെയ്തു. ഈ നിയമം 2003 ഫെബ്രുവരി 6-​‍ാം തീയതി മുതൽ രാജ്യത്ത്‌ നിലവിൽ വന്നു. ഈ പുതിയ നിയമം ഉത്പാദക കമ്പനികളെ പ്രൈവറ്റ്‌ കമ്പനിയെന്ന പേരിൽ നിലനിർത്തുമ്പോൾ തന്നെ പരമാവധി 50 അംഗങ്ങൾ എന്ന നിബന്ധനയിൽ നിന്നും ഒഴിവാക്കിയിരിക്കുകയാണ്‌.  ഉത്പാദക കമ്പനികൾക്ക്‌ പബ്ലിക്‌ ലിമിറ്റഡ്‌ കമ്പനികൾ ആകുവാനോ ഇവയെ ഒരു സാഹചര്യത്തിലും പബ്ലിക്‌ ലിമിറ്റഡ്‌ കമ്പനിയായി പരിഗണിക്കുവാനോ ഈ നിയമപ്രകാരം അനുവദനീയമല്ല.  സഹകരണ നിയമങ്ങളുടെ തത്വസംഹിതയും, കമ്പനി നിയമത്തിലൂടെ ലഭ്യമാകുന്ന കാര്യക്ഷമതയോടെയും, സ്വാതന്ത്ര്യത്തോടെയുമുള്ള പ്രവർത്തനം സാദ്ധ്യമാകുന്ന ഒരു നിയമനിർമ്മാണവുമാണ്‌ ഉത്പാദക കമ്പനിയുടെ പ്രവർത്തനങ്ങൾക്കായി രൂപപ്പെടുത്തിയിരിക്കുന്നത്‌.

ഉത്പാദക കമ്പനിയുടെ രൂപവത്ക്കരണം
പത്തോ അതിലധികമോ പ്രാഥമിക ഉത്പാദകരോ അല്ലെങ്കിൽ പ്രാഥമിക ഉത്പാദകർ മാത്രം അംഗങ്ങളായ രണ്ടോ അതിലധികമോ ഉത്പാദകസ്ഥാപനങ്ങളോ (നിയമാനുസൃതം രജിസ്റ്റർ ചെയ്തതോ അല്ലാത്തതോ ആകാം) അതുമല്ലെങ്കിൽ പത്തോ അതിലധികമോ പ്രാഥമിക ഉത്പാദകരും ഉത്പാദക സ്ഥാപനങ്ങളും ചേർന്നോ ഉത്പാദക കമ്പനികൾ രൂപീകരിക്കാവുന്നതാണ്‌. ഇപ്രകാരം രൂപീകരിക്കുന്ന ഉത്പാദക കമ്പനികൾ രജിസ്ട്രാർ ഓഫ്‌ കമ്പനീസിൽ രജിസ്റ്റർ ചെയ്തു പ്രവർത്തിക്കേണ്ടതാണ്‌.

ഉത്പാദക കമ്പനിയുടെ ഭരണ സംവിധാനം
1. ഉത്പാദക കമ്പനിക്ക്‌ 5 മുതൽ 15 വരെ ഡയറക്ടർമാർ ഉണ്ടായിരിക്കുന്നതാണ്‌. ഉത്പാദക കമ്പനി രജിസ്ട്രേഷനുശേഷം നിയമാനുസരണം ഡയറക്ടർമാരെ തെരഞ്ഞെടുക്കുന്നതുവരെ കമ്പനി രജിസ്ട്രേഷനായി സമർപ്പിക്കുമ്പോൾ അതിൽ ഒപ്പ്‌ രേഖപ്പെടുത്തിയിരിക്കുന്നവർക്ക്‌ (അഞ്ചിൽ കുറയാത്ത) ഡയറക്ടർമാരായി പ്രവർത്തിക്കാം.

2. ഉത്പാദക കമ്പനി രജിസ്ട്രേഷനുശേഷം 90 ദിവസത്തിനുള്ളിൽ ഡയറക്ടർമാരെ തെരഞ്ഞെടുക്കേണ്ടതാണ്‌.
3. ഡയറക്ടർമാർക്ക്‌ ഒരുവർഷം മുതൽ പരമാവധി അഞ്ച്‌ വർഷം വരെ നിയമാവലിയനുസരിച്ച്‌ ഡയറക്ടർമാരായി തുടരാവുന്നതാണ്‌. എന്നാൽ കൃത്യമായ കാലാവധി കമ്പനിയുടെ നിയമാവലിയിൽ പ്രതിപാദിച്ചിരിക്കണം.

4. കാലാവധി അവസാനിക്കുന്ന ഡയറക്ടർമാർക്ക്‌ വീണ്ടും ഡയറക്ടർമാരായി തെരഞ്ഞെടുക്കപ്പെടുവാനുള്ള അവസരം ഉണ്ടായിരിക്കും.
5. കമ്പനിയുടെ വാർഷിക പൊതുയോഗമായിരിക്കും ഡയറക്ടർമാരെ തെരഞ്ഞെടുക്കുന്നത്‌.

6. കമ്പനിയുടെ ഡയറക്ടർ ബോർഡിന്‌ ഒന്നോ - രണ്ടോ, ഡയറക്ടർമാരുടെ എണ്ണത്തിന്റെ അഞ്ചിൽ ഒന്നുവരെയോ വിദഗ്ദ്ധ ഡയറക്ടർമാരാ യോ (എക്സ്പർട്ട്‌ ഡയറക്ടേഴ്സ്‌) അഡീഷണൽ ഡയറക്ടർമാരായോ ബോർഡ്‌ നിശ്ചയിക്കുന്ന കാലാവധി വരെ നിയമിക്കാവുന്നതാണ്‌. ഈ രീതിയിൽ നിയോഗിക്കപ്പെടുന്ന വിദഗ്ദ്ധ ഡയറക്ടർമാർക്ക്‌ കമ്പനിയുടെ ചെയർമാനെ തെരഞ്ഞെടുക്കാൻ വോട്ടവകാശം ഇല്ലാത്തത്താകുന്നു. എന്നാൽ കമ്പനി നിയമാവലി പ്രകാരം അനുവദിച്ചിട്ടുണ്ടെങ്കിൽ ഒരു വിദഗ്ദ്ധ ഡയറക്ടർക്ക്‌ കമ്പനിയുടെ ചെയർമാനായി തെരഞ്ഞെടുക്കപ്പെടാവുന്നതാണ്‌. കമ്പനിയുടെ നിയമാവലിയിൽ പറഞ്ഞിരിക്കുന്നതിൽ കൂടുതൽ കാലം വിദഗ്ദ്ധ ഡയറക്ടർക്കോ, അഡീഷണൽ ഡയറക്ടർക്കോ കമ്പനിയിൽ തുടരാൻ പാടില്ലാത്തത്താകുന്നു.

11. ഡയറക്ടർ ബോർഡ്‌ ഉത്പാദക കമ്പനികൾക്ക്‌ ഒരു മുഴുവൻ സമയ മുഖ്യകാര്യകർത്താവിനെ (ചീഫ്‌ എക്സിക്യുട്ടീവ്‌ ഓഫീസർ) കണ്ടെത്തി നിയമിക്കേണ്ടതാണ്‌, ഇങ്ങനെ നിയമിക്കപ്പെടുന്നയാൾ കമ്പനിയുടെ അംഗമാകാൻ പാടില്ലാത്തത്താകുന്നു. അദ്ദേഹം, സ്വന്തം അധികാരത്തിൽ തന്നെ ഒരു ഡയറക്ടർ ആയിരിക്കുന്നതാണ്‌. മറ്റ്‌ ഡയറക്ടർമാർ റൊട്ടേഷൻ അനുസരിച്ച്‌ മാറുമ്പോൾ ഇദ്ദേഹത്തിന്‌ തൽസ്ഥാനത്ത്‌ തുടരാവുന്നതാണ്‌.

12 ഉത്പാദക കമ്പനിയുടെ ഭരണനിർവ്വഹണത്തിൽ മുഖ്യകാര്യകർത്താവിന്‌ സത്താപരവും സാരവത്തുമായ തീരുമാനങ്ങൾ എടുക്കുവാനുള്ള അധികാരങ്ങൾ ഡയറക്ടർ ബോർഡ്‌ തീരുമാനപ്രകാരം നൽകേണ്ടതാണ്‌. 

ഉത്പാദക കമ്പനികളുടെ
ശ്രദ്ധേയമായ സവിശേഷതകൾ
1. ഉത്പാദക കമ്പനികൾ 'ലിമിറ്റഡ്‌ (ക്ലിപ്തം)' എന്ന പദം പേരിനൊപ്പം ചേർക്കേണ്ടതാണ്‌ (ഉദാ : പാലക്കാട്‌ കോക്കനട്ട്‌ പ്രോഡ്യൂസേഴ്സ്‌ കമ്പനി ലിമിറ്റഡ്‌). കമ്പനികളിൽ അംഗത്വമെടുക്കുന്നവർക്ക്‌ അവർ എടുക്കുന്ന ഓഹരികളിൽ അടയ്ക്കുവാൻ അവശേഷിക്കുന്ന തുകയ്ക്കുള്ള ബാദ്ധ്യത മാത്രം ഏറ്റെടുക്കേണ്ട ഉത്തരവാദിത്വം മാത്രമേയുള്ളൂ. പ്രൈവറ്റ്‌ ലിമിറ്റഡ്‌ കമ്പനിയുടെ മാതൃകയിൽ തന്നെയാവും ഉത്പാദക കമ്പനികൾ പ്രവർത്തിക്കുക. എന്നാൽ പ്രൈവറ്റ്‌ ലിമിറ്റഡ്‌ കമ്പനികൾ ചുരുങ്ങിയത്‌ രണ്ടുപേർ ചേർന്ന്‌ രജിസ്റ്റർ ചെയ്യാമെന്നിരിക്കെ. ഉത്പാദക കമ്പനികൾക്ക്‌ ചുരുങ്ങിയത്‌ 10 അംഗങ്ങളെങ്കിലും ഉണ്ടാകണം. പ്രൈവറ്റ്‌ ലിമിറ്റഡ്‌ കമ്പനിയിൽ അംഗങ്ങളുടെ എണ്ണം പരമാവധി 50 എന്ന്‌ നിജപ്പെടുത്തിയിട്ടുള്ളപ്പോൾ ഉത്പാദക കമ്പനിയിൽ പരമാവധി അംഗങ്ങളുടെ എണ്ണത്തിൽ നിയന്ത്രണങ്ങളൊന്നുമില്ല.

2. ഉത്പാദക കമ്പനികളുടെ നിയമാവലിയിൽ അംഗങ്ങളുടെ ചുരുങ്ങിയ ഭാഗധേയത്തിന്റെ തോത്‌ നിഷ്ക്കർഷിക്കുവാനും, അത്രയുമെങ്കിലും ഭാഗധേയം ഉണ്ടാകാത്തപക്ഷം അത്തരം അംഗങ്ങളെ ഉത്പാദക കമ്പനിയുടെ ഭാരവാഹിത്വത്തിൽ നിന്നോ, വോട്ടിംഗിൽ പങ്കെടുക്കുന്നതിൽ നിന്നോ, അംഗത്വം തുടരുന്നതിൽ നിന്നോ അയോഗ്യരാക്കുവാനും കമ്പനിയുടെ നിയമാവലിയിൽ വ്യവസ്ഥകൾ ഉൾപ്പെടുത്താവുന്നതാണ്‌.

3. വ്യക്തികൾക്കും ഉത്പാദക സ്ഥാപനങ്ങൾക്കും ഉത്പാദക കമ്പനിയിൽ ഓഹരികൾ എടുക്കാം. ഓഹരിക്ക്‌ ആനുപാതികമായി അല്ല, ഒരംഗത്തിന്‌ ഒരു വോട്ട്‌ എന്ന നിലയിലാണ്‌ ഉത്പാദക കമ്പനികളിലെ വോട്ട്‌ അവകാശം. എന്നാൽ ഉത്പാദക സ്ഥാപനങ്ങൾ മാത്രമായി ചേർന്ന്‌ ഉത്പാദക കമ്പനികൾ രൂപീകരിക്കുമ്പോൾ, കമ്പനിയുടെ ബിസിനസിലെ തൊട്ടു മുൻ വർഷത്തെ  പങ്കാളിത്തത്തിന്‌ ആനുപാതികമായി വോട്ടവകാശം നൽകുവാനുള്ള വ്യവസ്ഥ നിയമാവലിയിൽ ഉൾപ്പെടുത്തുവാൻ കഴിയും. എന്നാൽ ഉത്പാദക കമ്പനി രജിസ്റ്റർ ചെയ്യുന്ന വർഷത്തിൽ ഉത്പാദക സ്ഥാപനങ്ങൾ കമ്പനിയിൽ എടുത്തിട്ടുള്ള ഓഹരികളുടെ അടിസ്ഥാനത്തിലായിരിക്കും വോട്ടവകാശം. 

4. ഉത്പാദക കമ്പനിയുടെ ഒരംഗത്തിന്‌ നിഷ്ക്കർഷിക്കുന്ന ഉത്തരവാദിത്വം നിർവ്വഹിക്കാനാവുന്നതും അംഗത്വത്തിന്‌ യോഗ്യതയുള്ളതുമായ ഏവർക്കും കമ്പനിയുടെ അംഗത്വം എടുക്കാവുന്നതാണ്‌.

5. കമ്പനിയുടെ പ്രവർത്തനമിച്ചം അംഗങ്ങളുടെ ബിസിനസിലെ പങ്കാളിത്തത്തിന്‌ ആനുപാതികമായി പക്ഷപാതരഹിതമായി വിതരണം ചെയ്യേണ്ടതാകുന്നു.
6. ഉത്പാദക കമ്പനികൾ മറ്റ്‌ ഉത്പാദക കമ്പനികളുമായി പ്രാദേശിക തലത്തിലും ദേശീയ, അന്തർദേശീയ തലങ്ങളിലും സഹകരിച്ച്‌ പ്രവർത്തിച്ച്‌ അംഗങ്ങളുടെ താൽപര്യങ്ങൾ പരമാവധി സംരക്ഷിക്കേണ്ടതാകുന്നു.

7. ഉത്പാദക കമ്പനികൾക്ക്‌ വിഭജിക്കാനോ, സംയോജിക്കാനോ, ഉപസ്ഥാപനങ്ങൾ ഉണ്ടാക്കുവാനോ, സംയുക്ത സംരംഭങ്ങൾ ആരംഭിക്കുവാനോ അനുവദനീയമാണ്‌.
8. ഉത്പാദക കമ്പനികളുടെ ഓഹരികളോ മറ്റ്‌ അവകാശങ്ങളോ സ്റ്റോക്ക്‌ എക്സ്ചേഞ്ചിലൂടെ വിപണനം ചെയ്യാൻ പാടില്ലാത്തത്താകുന്നു. മറ്റ്‌ കമ്പനികളോ ബഹുരാഷ്ട്ര കുത്തകകളോ ഉത്പാദക കമ്പനികളിൽ കടന്ന്‌ കൂടാനുള്ള അവസരം ഇതുമൂലം നിഷേധിക്കപ്പെട്ടിരിക്കുന്നു.

9. ഓരോ സാമ്പത്തികവർഷവും പ്രോഡ്യൂസർ കമ്പനികൾ പൊതു റിസർവ്വിലേക്ക്‌ നിശ്ചിതതുക നീക്കിവെയ്ക്കേണ്ടതുണ്ട്‌.  എന്നാൽ ഏതെങ്കിലും സാമ്പത്തിക വർഷത്തിൽ ഈ സംഖ്യ മാറ്റുവാൻ സാധിക്കാതെ വന്നാൽ, കുറവ്‌ വരുന്ന തുക അംഗങ്ങൾ അവരുടെ പേട്രണേജ്‌ ബോണസിന്റെ അനുപാതത്തിൽ കമ്പനിയിലേക്ക്‌ നൽകേണ്ടതാണ്‌.

10. ഉത്പാദക കമ്പനിയുമായി ഇടപെടുമ്പോൾ തർക്കങ്ങൾ ഉണ്ടായാൽ അവ മദ്ധ്യസ്ഥതയിലൂടെ മാത്രം പരിഹരിക്കേണ്ടതാണ്‌. ആർബിട്രേഷൻ ആന്റ്‌ കൺസീലിയേഷൻ  ആക്ട്‌, 1996 എന്ന നിയമത്തിന്റെ വകുപ്പുകളനുസരിച്ചായിരിക്കും പരിഹാരം കാണേണ്ടത്‌. ഇടപെടുന്ന എല്ലാ കക്ഷികളും ഈ നടപടിക്രമം അനുവർത്തിക്കാൻ സന്നദ്ധരാണെന്ന്‌ രേഖാമൂലം സമ്മതിച്ചതായി പരിഗണിക്കേണ്ടതാണ്‌.

ഉത്പാദക കമ്പനിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങൾ
1. ഉത്പാദനം, വിളവെടുപ്പ്‌, ഉൽപന്ന ശേഖരണം, തരംതിരിക്കൽ, സമാഹരണം, കൈകാര്യം ചെയ്യൽ, വിപണനം, വിൽപ്പന, പ്രാഥമിക ഉൽപന്നങ്ങളുടേയും സേവനങ്ങളുടേയും ഇറക്കുമതി.

2. അംഗങ്ങളുടെ ഉൽപന്നങ്ങൾ കേടുകൂടാതെ സൂക്ഷിക്കൽ, നിർജ്ജലീകരണം (ഡ്രൈയിംഗ്‌), സ്വേദനം (ഡിസ്റ്റലറിംഗ്‌), വാറ്റ്‌ (ബ്രൂവിംഗ്‌), പുകയിടൽ, ഭക്ഷ്യപദാർത്ഥങ്ങൾ അടച്ചുസൂക്ഷിക്കൽ, കെട്ടുകളാക്കൽ എന്നീ പ്രവർത്തനങ്ങൾ

3. അംഗങ്ങൾക്കുവേണ്ടി യന്ത്രങ്ങൾ, ഉപകരണങ്ങൾ, അവയ്ക്കാവശ്യമായ ഉപഭോഗവസ്തുക്കൾ എന്നിവയുടെ നിർമ്മാണവും വിൽപ്പനയും വിതരണവും
4. അംഗങ്ങൾക്ക്‌ സാങ്കേതിക സേവനം (ടെക്നിക്കൽ സർവ്വീസ്‌) നൽകൽ

5. അംഗങ്ങൾക്ക്‌ വിദഗ്ദ്ധസേവനം (കൺസൾട്ടൻസി സർവ്വീസ്‌) നൽകൽ 
6. ഇൻഷുറൻസ്‌ (അംഗങ്ങളുടെ കൃഷിക്കും, ജീവനും സ്വത്തിനുമാകാം)

7. വൈദ്യുതി ഉത്പാദനവും പ്രേക്ഷണവും വിതരണവും നിർവ്വഹിക്കൽ
8. ഭൂമിയും ജലസ്രോതസ്സുകളും പൂനരുജ്ജീവിപ്പിക്കൽ
9. പാരസ്പര്യത്തിന്‌ ഉതകുന്ന പ്രയോഗശാസ്ത്രവും പരസ്പര സഹായവും അഭിവൃദ്ധിപ്പെടുത്തൽ
10. അംഗങ്ങളുടെ ക്ഷേമം ഉറപ്പാക്കാൻ ഉതകുന്ന നടപടികൾ സ്വീകരിക്കൽ

11. പരസ്പര സഹായം എന്ന തത്വത്തിൽ അധിഷ്ഠിതമായ വിദ്യാഭ്യാസം നൽകൽ
അംഗങ്ങൾക്ക്‌ ലഭ്യമാകുന്ന
പ്രയോജനങ്ങൾ
1. ഉൽപന്നങ്ങൾ കൂട്ടായി ശേഖരിക്കുന്നതിലൂടെ, കമ്പോളത്തിൽ വിലപേശുന്നതിനുള്ള അംഗങ്ങളുടെ കഴിവ്‌ വർദ്ധിക്കുന്നു.

2. ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട്‌ വിപണനം നടത്തുവാൻ കഴിയുന്നതിനാൽ അംഗങ്ങൾക്ക്‌ തങ്ങളുടെ ഉൽപന്നങ്ങൾക്ക്‌ ഉയർന്ന വില ലഭിക്കുവാനുള്ള അവസരം.
3. ഉത്പാദനോപാധികൾ എല്ലാ അംഗങ്ങൾക്കും വേണ്ടി ഒന്നിച്ച്‌ വാങ്ങുവാൻ സാധിക്കുമെന്നതിനാൽ കമ്പോളവിലയിലും കുറച്ച്‌ അംഗങ്ങൾക്ക്‌ ലഭ്യമാക്കുവാൻ സാധിക്കും.

4. ഉൽപന്നത്തിന്റെ ഗുണമേന്മയും അവ സ്ഥിരമായി എത്തിച്ചുകൊടുക്കുവാനുള്ള കാര്യക്ഷമതയും കമ്പനിയെ ദീർഘകാല കരാറുകൾക്കും, കയറ്റുമതി ഓർഡറുകൾക്കും പ്രാപ്തമാക്കും.
5. വർദ്ധിച്ച അളവിൽ ഉൽപന്നങ്ങൾ കൈകാര്യം ചെയ്യുന്നതിന്‌ കമ്പനിക്ക്‌ കഴിയുമെന്നതിനാൽ ഇടപാടുകാർ ദീർഘകാലാടിസ്ഥാനത്തിൽ വ്യാപാരബന്ധങ്ങൾ സ്ഥാപിക്കുവാൻ തയ്യാറാകും.

6. പ്രവർത്തനങ്ങളിൽ സജീവമായും സ്ഥിരമായും ഏർപ്പെട്ടിരിക്കുന്ന ഉത്പാദകരെയാണ്‌ ഉത്പാദക കമ്പനികളിൽ അംഗങ്ങളാക്കുന്നതെന്നതിനാൽ സഹകരണമേഖലയിൽ കാണുന്നതുപോലെ നിഷ്ക്രിയ അംഗങ്ങൾ തെരഞ്ഞെടുപ്പിലൂടെ ഭരണസമിതിയിലേക്ക്‌ വരുന്നതിന്‌ സാദ്ധ്യതയില്ലാതാകുന്നു.

7. സഹകരണ സംഘത്തിന്റെ പോലെ അമിതമായ സർക്കാർ ഇടപെടലുകളുടെ സാദ്ധ്യതയില്ലാത്തതിനാൽ സ്വതന്ത്രമായി പ്രവർത്തിക്കുവാനും അനുയോജ്യമായ തീരുമാനങ്ങൾ എടുക്കുവാനും ഫലവത്തായി നടപ്പാക്കാനും കഴിയും.

നാളികേരോത്പാദക കമ്പനികൾ
രാജ്യത്ത്‌ ഇതിനോടകം രൂപീകൃതമായ ഉത്പാദക കമ്പനികളിലെല്ലാം തന്നെ ഉത്പാദകർ നേരിട്ട്‌ അംഗങ്ങളാകുമ്പോൾ നാളികേരോത്പാദക കമ്പനികളിൽ ഉത്പാദക സംഘങ്ങളും ഉത്പാദക ഫെഡറേഷനുകളും ഉത്പാദകരും അംഗങ്ങളാകുന്ന സംവിധാനമാണ്‌ വിവക്ഷിക്കുന്നത്‌. ഉത്പാദക കമ്പനികളിൽ 1000 മുതൽ 1500 വരെ അംഗങ്ങൾ ഉണ്ടായിരിക്കുന്നതാണ്‌ ഏറ്റവും ഉചിതമെന്നാണ്‌ ഈ രംഗത്ത്‌ അനുഭവസമ്പത്തുള്ളവരുടെ അഭിമതം. എന്നാൽ നാളികേര മേഖലയിൽ ഇത്തരത്തിൽ രൂപപ്പെടുത്തുന്ന ഉത്പാദക  കമ്പനികൾക്ക്‌ കാര്യമായി പ്രവർത്തിക്കുവാൻ കഴിയുമെന്ന്‌ തോന്നുന്നില്ല.  1500 ചെറുകിട, നാമമാത്ര നാളികേര കർഷകർക്ക്‌ കേരളത്തിലെ സാഹചര്യത്തിൽ ഏകദേശം 30,000 തെങ്ങുകളും നിലവിലുള്ള ഉത്പാദനക്ഷമതയനുസരിച്ചാണെങ്കിൽ 15 ലക്ഷത്തോളം വാർഷിക നാളികേരോത്പാദനവുമേ ഉണ്ടാകുകയുള്ളൂ. ഇത്രയും അളവിലുള്ള ഉൽപന്നങ്ങൾ ഉപയോഗിച്ച്‌ മൂല്യവർദ്ധനവിനായുള്ള സംരംഭങ്ങൾ ആരംഭിക്കുന്നത്‌ പ്രായോഗികമായിരിക്കുകയില്ല. മാത്രമല്ല നാളികേര കർഷകരെ നേരിട്ട്‌ അംഗങ്ങളാക്കി മാത്രം ഉത്പാദക കമ്പനികൾ രൂപീകരിച്ചാൽ ബഹുഭൂരിപക്ഷം ചെറുകിട, നാമമാത്ര നാളികേര കർഷകർക്കും അംഗത്വം അപ്രാപ്യമായ ഒരു സംവിധാനമായി മാറും ഇത്തരം പ്രസ്ഥാനങ്ങൾ. ഈ പ്രത്യേക സാഹചര്യം മനസ്സിലാക്കിയാണ്‌ ചെറുകിട, നാമമാത്ര കർഷകർക്ക്‌ മതിയായ പ്രാതിനിധ്യം ലഭിക്കുന്ന രീതിയിൽ ഉത്പാദക സംഘങ്ങൾ രൂപീകരിച്ച്‌ ഈ സംഘങ്ങളേയും അവയുടെ  ഫെഡറേഷനുകളേയും ഉൾപ്പെടുത്തി ഉത്പാദക കമ്പനി സംവിധാനത്തിന്‌ നാളികേര വികസന ബോർഡ്‌ ശ്രമിക്കുന്നത്‌.

നാളികേര വികസന ബോർഡ്‌ പ്രോത്സാഹിപ്പിക്കുന്ന നാളികേരോത്പാദക കമ്പനികളിൽ ചുരുങ്ങിയത്‌ 10,000 നാളികേര കർഷകരുടെയെങ്കിലും ഉത്പാദക സംഘങ്ങളിലൂടെ പ്രാതിനിധ്യം ഉറപ്പാക്കപ്പെട്ടിരിക്കും. നാളികേരോത്പാദക സംഘങ്ങളും അവയുടെ ഫെഡറേഷനുകളും കമ്പനിയിൽ അംഗങ്ങളാകുന്നതിനോടൊപ്പം നാളികേര കർഷകർക്ക്‌ സ്വന്തം നിലയിലും അംഗത്വം നേടുവാൻ അവസരമുണ്ടായിരിക്കും. ഒരു ഉത്പാദക കമ്പനിയുടെ പരിധിയിൽ 10 ലക്ഷത്തോളം കായ്ക്കുന്ന തെങ്ങുകൾ ഉണ്ടായിരിക്കുന്നത്‌ അഭികാമ്യം ആയിരിക്കും. ഇത്രയും തെങ്ങിൽ നിന്ന്‌ ഏകദേശം പ്രതിവർഷം 5 കോടിയോളം നാളികേരം ശേഖരിക്കാൻ സാധിക്കും. ഇത്‌ വിവിധ തരം മൂല്യവർദ്ധിത ഉൽപന്നങ്ങളാക്കി മാറ്റുവാനുള്ള സാഹചര്യം ഉത്പാദക കമ്പനിയിലൂടെ സൃഷ്ടിക്കാൻ കഴിയും.

അസംസ്കൃത വസ്തുക്കൾ ശേഖരിച്ച്‌ ബഹുരാഷ്ട്ര, വൻകിട കമ്പനികൾക്ക്‌ കൊടുക്കുന്നവരും, ഉത്പാദനോപാധികളുടെ വിതരണക്കാരുമെന്നതിലുപരി നാളികേര ഉത്പാദക കമ്പനികളെ മൂല്യവർദ്ധിതോൽപന്നങ്ങളുടെ നിർമ്മാതാക്കളും വിപണനക്കാരുമാക്കി മാറ്റണമെന്നതായിരിക്കണം ആത്യന്തികമായ ലക്ഷ്യം.


ഇതിനോടകം 7 നാളികേരോത്പാദക കമ്പനികൾ കേരളത്തിലെ വിവിധ ജില്ലകളിലായി രൂപീകൃതമായിക്കഴിഞ്ഞു. കണ്ണൂർ ജില്ലയിലെ തേജസ്വിനി കോക്കനട്ട്‌ ഫാർമേഴ്സ്‌ പ്രോഡ്യൂസർ കമ്പനി ലിമിറ്റഡ്‌, പാലക്കാട്‌ ജില്ലയിലെ പാലക്കാട്‌ കോക്കനട്ട്‌ പ്രോഡ്യൂസർ കമ്പനി ലിമിറ്റഡ്‌, മലപ്പുറം ജില്ലയിലെ മലപ്പുറം കോക്കനട്ട്‌ പ്രോഡ്യുസർ കമ്പനി ലിമിറ്റഡ്‌, ആലപ്പുഴ ജില്ലയിലെ കറപ്പുറം കോക്കനട്ട്‌ പ്രോഡ്യൂസർ കമ്പനി ലിമിറ്റഡ്‌, കോഴിക്കോട്‌ ജില്ലയിലെ കൊയിലാണ്ടി കോക്കനട്ട്‌ പ്രോഡ്യുസർ കമ്പനി ലിമിറ്റഡ്‌, തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ കോക്കനട്ട്‌ പ്രോഡ്യൂസർ കമ്പനി ലിമിറ്റഡ്‌, കൊല്ലം ജില്ലയിലെ കൈപ്പുഴ കോക്കനട്ട്‌ പ്രോഡ്യൂസർ കമ്പനി ലിമിറ്റഡ്‌ എന്നിവയാണിവ. ഈ സാമ്പത്തികവർഷം (2013-14) 20-ഓളം ഉത്പാദക കമ്പനികൾ കേരളത്തിൽ രൂപീകൃതമാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. കാർഷിക മേഖലയിൽ വിവിധ സംസ്ഥാനങ്ങളിൽ രൂപീകരിക്കുന്ന ഉത്പാദക കമ്പനികളിൽ പലതും, വിത്തിന്റേയും വളത്തിന്റേയും കീടനാശിനികളുടേയും വിതരണക്കാരും അസംസ്കൃതവസ്തുക്കളുടെ ശേഖരണവുമായി പ്രവർത്തിക്കുമ്പോൾ, നാളികേര ഉത്പാദക കമ്പനികൾ നാളികേരാധിഷ്ഠിത മൂല്യവർദ്ധിത ഉൽപന്നങ്ങളുടെ നിർമ്മാണത്തിലും വിതരണത്തിലും കയറ്റുമതിയിലും ശ്രദ്ധയൂന്നി പ്രവർത്തിക്കാനാണ്‌ ഒരുങ്ങുന്നത്‌ എന്നത്‌ തികച്ചും പ്രോത്സാഹനജനകമാണ്‌.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ആർ. ജ്ഞാനദേവൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

ചുരുങ്ങിയത്‌ 50 വർഷത്തെയെങ്കിലും വിളവ്‌ പ്രതീക്ഷിച്ച്‌ വേണം  ഇനി തെങ്ങുകൾ നടാൻ. കൂടുതൽ ഉത്പാദനം നൽകുന്ന മികച്ച ഗുണമേന്മ തെങ്ങിൻ തൈകൾ മാത്രം തെരഞ്ഞെടുത്ത്‌ നടണം. എങ്കിൽ മാത്രമെ അത്‌ രണ്ടു മൂന്നു വർഷങ്ങൾക്കുള്ളിൽ ആദായം നൽകുകയുള്ളു. തെങ്ങുകൾ നേരത്തെ  കായ്ച്ചു തുടങ്ങിയാലെ കർഷകന്‌ അതുകൊണ്ട്‌ സാമ്പത്തിക നേട്ടം ഉണ്ടാവുകയുള്ളു.

വേനൽ മഴ യഥാസമയം എത്തിയതിനാൽ തെങ്ങിൻ തൈ വയ്ക്കാൻ പറ്റിയ സമയമാണിത്‌. ഈ സമയത്ത്‌ ഗുണമേ?യുള്ള തെങ്ങിൻ തൈകൾ വാങ്ങി നട്ടാൽ മഴക്കാലത്തോടെ തൈകൾ വേരു പിടിക്കുകയും വെയ്ക്കുന്ന എല്ലാ തൈകളും പിടിച്ചു കിട്ടുകയും ചെയ്യും. തേങ്ങയ്ക്ക്‌ ഒരു കാലത്തും ലഭിക്കാതിരുന്ന ഏറ്റവും ഉയർന്ന വില ലഭിക്കുന്നതിനാൽ തെങ്ങിൻ തൈ വെച്ചുപിടിപ്പിക്കാൻ പൊതുവേ ജനങ്ങൾ താൽപര്യം കാണിക്കുന്ന കാലമാണിത്‌. എന്നാൽ ഏത്‌ ഇനം തൈ വയ്ക്കണം, ഗുണമേ?യുള്ള തൈ എവിടെ കിട്ടും, എത്രയും പെട്ടെന്ന്‌ കായ്ക്കുന്ന തൈ നടണം, ഉയരം കുറഞ്ഞ ഇനമായിരിക്കണം, ഇവതൊക്കെയാണ്‌ തെങ്ങിൻ തൈ നടാനായി ഉദ്ദേശിക്കുമ്പോൾ കർഷകരുടെ മനസ്സിലെ ചിന്തകൾ.  നടുന്ന തൈകൾ തോട്ടത്തിൽ പ്രക…

ജൈവവളം മാത്രം പോരേ?

ആർ. ജ്ഞാനദേവൻ
അസി. ഡയറക്ടർ (ഡെപ്യൂട്ടേഷനിൽ), നാളികേര വികസന ബോർഡ്‌

കഴിഞ്ഞ 28 വർഷമായി ഈ ലേഖകൻ പങ്കെടുത്ത കാർഷിക സെമിനാറുകളിൽ കേരകർഷകർ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമാണ്‌ തെങ്ങിന്‌ ജൈവവളം മാത്രം ചേർത്താൽ പോരെയെന്ന്‌. തെങ്ങിന്‌ വളം ചെയ്യുമ്പോൾ നാം ആദ്യം ഓർക്കേണ്ടത്‌ ജൈവവളപ്രയോഗം തന്നെയെന്നതിൽ സംശയമില്ല. കാരണം ഇന്ന്‌ നമ്മുടെ ഭൂരിഭാഗം തെങ്ങിൻ തടങ്ങളിലും വർഷം തോറും വേണ്ടത്ര ജൈവവളം ചേർത്ത്‌ കൊടുക്കാത്തതിനാൽ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. വേണ്ടത്ര ജൈവാംശം ചേർത്ത്‌ തെങ്ങിൻ തടത്തിലെ മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കുകയാണ്‌ നാം ആദ്യം ചെയ്യേണ്ടത്‌. രാസവളം ശുപാർശ ചെയ്ത അളവിൽ നൽകിയാലും തെങ്ങിൻ തടത്തിൽ വേണ്ടത്ര ജൈവാംശം ഇല്ലെങ്കിൽ അതുകൊണ്ടുള്ള ഗുണം തെങ്ങിന്‌ ലഭിക്കില്ല എന്നതാണ്‌ വാസ്തവം. ഉദാഹരണമായി യൂറിയ എന്ന രാസവളം തെങ്ങിൻ തടത്തിൽ വിതറിയാൽ തടത്തിലെ മണ്ണിൽ ജൈവാംശം ഉണ്ടെങ്കിൽ മാത്രമേ ഈ വളത്തിലെ പോഷകങ്ങൾ തെങ്ങിന്‌ വലിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. അതായത്‌ ഈ വളത്തിൽ അടങ്ങിയിരിക്കുന്ന പാക്യജനകത്തെ വലിച്ചെടുക്കാൻ പാകത്തിലാക്കുന്ന രാസപ്രവർത്തനത്തെ സഹായിക്കുന്ന ചില എൻസൈമുകൾ പുറപ്പെടുവിക്ക…

കാർട്ടൂൺ കവിതകൾ

ജി.ഹരിനീലഗിരി

1) അയ്യപ്പൻ
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു.
കാക്കകൊത്തി കടലിലിട്ടീല.
മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തീല.
തട്ടാപ്പിള്ളേരു തട്ടിപ്പറിച്ചീല.
വാണിയപ്പിള്ളേരു വായിലുമിട്ടീല.
അയ്യപ്പൻ തന്നെ നെയ്യപ്പം തിന്നു!
2) നിരൂപഹയൻ
മണ്ഡൂകം കൂപത്തിൽ നിന്നിറങ്ങി.
കൂപത്തിനാശ്വാസമായി.
മണ്ഡൂകത്തിനും.
ഇരുവർക്കുമിവ്വിധമാശ്വാസമാകീടിലും
മണ്ഡൂകം മണ്ഡൂകമല്ലാതായീടുമോ?!
കൂപം കൂപവും?!
സർ?
3) കല്യാണരാമൻ
കല്യാണരാമൻ ജമീലയോടു പറഞ്ഞു;
ആഴ്ചപ്പതിപ്പിലോട്ടു കയറിക്കിടക്കെടീ,
ഞാൻ നിന്നെ ഒന്നു ...........!
4) ഫെമിനിഷം
ഇതെൻ വക്ഷോജങ്ങൾ.
ഇതെൻ യോനി.
ഇതെൻ ജഘനങ്ങൾ.
ഇതെൻ കാർക്കൂന്തൽ.
ഇതെല്ലാ-
മെല്ലാ മെല്ലാ-
മെന്റേതെന്റേതെന്റേതു മാത്രം!
5) 40+
പ്രണയമേ,
എന്റെ വഴികളിൽ
എന്നും നീയുണ്ടായിരുന്നു..
7ലും,
17ലും,
37ലും.
ഇപ്പോൾ
40+ ന്റെ നരപ്പിലും.
കന്യകയുടെ നെഞ്ചിലെ പ്രാവിൻകൂടുപോൽ
എന്നുള്ളിലെഫ്ഫെം സംഗീതമായ്‌
പ്രണയമേ,
നീ കിടന്നു
പിട പിടിയ്ക്കുകയാണ്‌...
6)ചുള്ളൻ
വയലാർ കവിയല്ലെന്നു
(പണ്ടൊരിക്കൽ)
ഗുണ്ടൊരെണ്ണം പൊട്ടിച്ചൂ.
ചുള്ളിയും കാടുമെല്ലാം പോയ്‌
ഗൗതമസുധാംശുവായ്ത്തീർന്നു! 7) A.M എന്റെ റേഡിയോ.
പൊന്നു റേഡിയോ.
എന്റെ കൗമാരദിനങ്ങളെ
പാടിയുണർ…