24 Nov 2013

സൂര്യൻ



ഡോ കെ ജി ബാലകൃഷ്ണൻ 
========================= 
കവിത എഴുതിയാൽ 
പടിവാതിൽ തുറക്കുമെന്ന 
പടുമോഹം 
എന്തിനെന്ന് നീ.
പക്ഷെ,സുഹൃത്തെ,
എനിക്ക് 
കവിത 
എഴുതാതിരിക്കാനാവില്ല;
കാരണം,
കവിത കൂരമ്പാണ്.

 അമ്പ് കൊള്ളുവാൻ 
അർഹരല്ലാത്തവർ 
കുരുക്കളിലില്ല;
അന്നും,
ഇന്നും.
-എയ്യാൻ 
അർഹൻ 
കവിമാത്രം.

2.
ഋഷിക്ക്
മാനിഷാദ 
ഉച്ചരിക്കാതിരിക്കാനാവില്ല.
3.
നോക്കു!
സൂര്യൻ കിരണശരമെയ്തു-
കൊണ്ടെ 
ഇരിക്കുന്നത്.

4.
അവനാണ് കവി;
സവ്യസാചി.
കാർമേഘത്തിന്,
അവനെ മറയ്ക്കാനാവുന്നത് 
അൽപനേരം മാത്രം;
ഒന്നുകിൽ കാറ്റ് കൊണ്ടുപോകും;
അല്ലെങ്കിൽ 
പെയ്തൊഴിയും.

5.
ഇരുൾ പരന്ന് കൊള്ളട്ടെ;
പുലരി വരികതന്നെ ചെയ്യും.

6.
സുഹൃത്തേ,
എനിക്ക് 
കവിത 
എഴുതാതിരിക്കാനാവില്ല.
========================== 

mob 9447320801

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...