പ്രിയാ സയൂജ്
മഴ പോലെയെന്നിൽ പെയ്തു നിറയുന്ന
സുന്ദര സ്വപ്നമീ പ്രണയം
പുഴപോലെയെന്നിൽ കളകള മൊഴുകുന്ന
കവിതയാണെന്നും നിൻ പ്രണയം, സഖേ
കരുതലാണെന്നും നിൻ പ്രണയം
സുരഭിലമായൊരെൻ കനവുകൾക്കൊക്കെയും
സപ്തവർണ്ണങ്ങൾ നീ നല്കിയെന്നും
മിഴികളിലറിയാതെ പിടയുന്ന നോവുകൾ
മൃദു ചുംബനത്താൽ നീ മാറ്റിടുന്നു, സഖേ
എൻ പ്രണയത്തെ മാറോടു ചേർത്തിടുന്നു
ഈ വഴിത്താരയിൽ കൊഴിഞ്ഞോരോയിലകളും
പറഞ്ഞേറെ പ്രണയപരിഭവങ്ങൾ
മഞ്ഞച്ചരടിൽ നീ കോർത്ത പൂത്താലിയിൽ
ഭദ്രമായെന്റെ പ്രതീക്ഷയെല്ലാം, സഖേ
സഫലമായെന്റെ സ്വപ്നങ്ങളെല്ലാം .