ടി.എ.ശശി
പകൽമരം അതിന്റെ തന്നെ
പകൽമരം അതിന്റെ തന്നെ
പഴങ്ങൾ തിന്ന്
മധുരം നുകര്‍ന്ന് നുകര്‍ന്ന്
ചുവന്നു തുടുത്തു .
കടലിനു മീതെ
നെടുനീളൻ കഴുക്കോലൊന്ന്
അസ്തമനപ്പുരയുടേതായ്
ദൃശ്യമായ്...!
മേഘങ്ങളോ
മുറിവുകളിൽ നിന്നും
ഒഴുകിയ പഴുപ്പും ചോരയും പറ്റിയ
പഞ്ഞിക്കെട്ടുകളായ്..
ഭൂമിയിപ്പോൾ എത്ര വേഗം
മുറിവുകളാൽ കറുക്കപ്പെട്ട
ഒരു മരമായ് വളരുന്നു..!!.