അനന്തകൃഷ്ണൻ മാന്താനത്ത്
വിശപ്പു സഹിക്കാഞ്ഞ് ഞാനൊരു
പരിപ്പുവടയെടുത്തു.
ആദ്യത്തെക്കടിയിൽ നിന്നെ
യാദ്യം കണ്ടതോർത്തു.
രണ്ടാം കടിയിൽ നിന്നോ-
ടാദ്യം മിണ്ടിയതോർത്തു.
കടിച്ചുകടിച്ച് ഒടുവിൽ പല്ലിൽ കുടുങ്ങിയപ്പോൾ
എനിക്കു മനസ്സിലായി ഓർമ്മകൾക്ക്
കനം വെയ്ക്കുകയാണെന്ന്.
ആ കഷണം ഞാൻ
ദൂരേയ്ക്കു വലിച്ചെറിഞ്ഞു, കൂടെ
നിന്നെക്കുറിച്ചുള്ള ഓർമ്മകളും
ഹാ?കഷ്ടം.
നീ എന്റെ ഒരുപരിപ്പുവട കളഞ്ഞല്ലോ സഖീ...
|
21 Jan 2014
പരിപ്പുവട
എം കെ ഹരികുമാർ ഓണപ്പതിപ്പ് 2020
ഗസ്റ്റ് എഡിറ്റോറിയൽ ഇരവി എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...