ഷീലാ ലാൽ
പുലി മുരളുമ്പോൾ
പ്രത്യേകിച്ചൊന്നും
സംഭവിക്കുന്നില്ല
എന്നാൽ,
ആ ശബ്ദം പ്രകമ്പിതമാകുമ്പോഴാണ്
കാട് വനമാകുന്നത്;
ചിലമൊട്ടുകൾ
ഞെട്ടിവിരിയുന്നത്
വള്ളികൾ,
ഉണങ്ങിയ മരത്തിലൂടേയും
ഓടിപോകുന്നത്
ചിലഗർജ്ജനങ്ങളാൽ
വിരിഞ്ഞുപോകുന്നവ
കൊഴിഞ്ഞാലും
വാടാതെകിടക്കും
ഞാഞ്ഞൂലുകൾ
ഇണചേരുന്ന
രാത്രികൾക്ക് കാവലായ്
ഉറുമ്പിൻ കൂട്ടിലേക്ക്
കണ്ണെറിഞ്ഞ്
സുഗന്ധം പരത്തും