21 Jan 2014

ജലം / കുപ്പിവെള്ളം


 ശ്രീകൃഷ്ണദാസ് മാത്തൂർ
1. ജലം. (ട്രീററ്മെന്റിന് മുമ്പ്.)
**********
നെല്ലിപ്പൂ ചൂടി
ഭ്രാന്താം നിരാസം കൊ-
ണ്ടിടിമഴത്തോപ്പി-
ലിരുന്നു പൊട്ടി,
ഒറ്റ വീടിനെ മുടിയിട്ടു
താമസ്കരിച്ചു രാത്രിമഴയായ് .
ഉന്മാദ രതിമൂര്‍ഛ കഴി-
ഞരളിക്കവിളിലൊരു  
ബാഷ്പ മറുകായ്.
കോരിക്കുടിച്ചു മധുരിക്കാന്‍
ജീവന്റെയേലായില്‍
മദ ജലം പോലെ
തുള്ളിത്തുളു മ്പി.
2. കുപ്പിവെളളം . (ട്രീററ്മെന്റിന് ശേഷം.)
**********
 നീരൊഴുക്കിന്റെ ഓര്‍മ്മ നശി-
ച്ചീരിളക്കം ചൊറിഞ്ഞു മൌനിയായ്,
ഇടി വണ്ടികളുമാംബുലന്‍സും
ഉച്ചക്കിറുക്കനു മപശബ്ദങ്ങളും....
നരകത്തിലായോരീ പുനര്‍ജന്മം
ആരെങ്കിലും മൊത്തിക്കുടി-
ച്ചെന്നെ കരകയറ്റീടേണേയെന്നു
വാര്‍ദ്ധക്യവിലാപം....!

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...