ഷീലാലാൽ
കാലിൽ തറച്ചമുള്ളെടുക്കുമ്പോൾ
കുട്ടിയോട്
പുറത്തെ കാഴ്ചകൾ
ശ്രദ്ധിക്കുവാൻ പറഞ്ഞു.
എങ്കിലും ഓരോകുത്തിനും
അവൻ ഞെട്ടികൊണ്ടിരുന്നു.
അനുഭവം കാഴ്ചക്കപ്പുറമെന്ന്
പഠിക്കുകയായിരുന്നു.
മുള്ള് തറയ്ക്കുവാനുള്ളതാണെന്ന്
അവൻ അറിഞ്ഞു തുടങ്ങി.
കൊള്ളുന്നതിനേക്കാൾ വേദന
തള്ളുന്നതിനാണെന്നും
അപ്പോൾവമിക്കുന്നത്
ചോരമാത്രമല്ലെന്നും
അറിയുന്നു.
പിന്നെ മുള്ളിനും
പാദത്തിനുമിടയിൽ
ഒരു പാദുക സ്വപ്നവും
അവൻ മെനയുന്നു.