ജയചന്ദ്രന്‍ പൂക്കരത്തറ
9744283321
കാറികാറിത്തുപ്പിയൊരാദിത്യ-
ബിംബമോര്‍മ്മിച്ചെടുക്കുന്നു കാക്കകള്‍
ആടിയാടിയുലഞ്ഞിട്ടയക്കോലില്‍
കൂടുവെയ്ക്കാനറിയാത്ത കാക്കകള്‍
വേര്‍ത്തുവേര്‍ത്തു പൊടിഞ്ഞുപോയ്ത്തീര്‍ന്നൊരാ
പപ്പടത്തിലായ് കണ്‍കള്‍ പതിഞ്ഞവന്‍
പാറി വന്നു പുറകേ, കവണയില്‍
നീറിനിന്നൊരു കല്ലടിച്ചപ്പൊഴേ
വൃത്തിഹീനമായ്ത്തീര്‍ന്നുള്ള കുപ്പയില്‍
നൃത്തമാടിപ്പിടഞ്ഞു കിടന്നുപോയ്
എത്ര വേഗമാണാഗ്രഹപ്പാതയില്‍
മൃത്യുവന്നു പതിച്ചതെന്നോര്‍ക്കണേ.
----------