ശ്രീപാർവ്വതി
നാലുകെട്ടിന്‍റെ മട്ടുപ്പാവില്‍ അവള്‍ കാത്തിരിക്കുന്നത് കാണുന്നുണ്ടോ?
അവള്‍ക്കും അവനുമിടയില്‍ വര്‍ഷങ്ങള്‍ തീര്‍ത്ത വിടവ് ശരീരങ്ങള്‍ കൊണ്ട്
മാത്രമായിരുന്നില്ലേ അല്ലെങ്കിലും. ഒരു താലി കഴുത്തിലണിഞ്ഞില്ലെങ്കിലും
അവനു വേണ്ടി കാത്തിരിക്കാന്‍ അവള്‍ക്കേ അര്‍ഹതയുള്ളൂ, കാരണം അവള്‍ക്കു
വേണ്ടിയാണല്ലോ അവന്‍ തടവറയുടെ ഇരുട്ടില്‍ വര്‍ഷങ്ങള്‍ എണ്ണിതീര്‍ക്കുന്നത്.
അഞ്ജലിയുടെ നാട്ടില്‍ ഗോപി കാലു കുത്തുമ്പോള്‍ മൂന്നു പെണ്‍കുട്ടികളുമായി
ആശ്രയമില്ലാതെ മുത്തശ്ശി ഇടയ്ക്കെങ്കിലും വിതുമ്പാറുണ്ടായിരുന്നു. ശബ്ദത്തെ
ഉള്ളിലെ ചെപ്പില്‍ അടച്ചു വച്ച മൂത്ത പെണ്‍കുട്ടിയുടെ വിവാഹമോഹങ്ങള്‍ക്ക്
അവള്‍ സ്വയം എന്നേ മറയിട്ടിരുന്നു. പക്ഷേ ഗോപി അവിടേയ്ക്കു വന്നത്
ഊമപ്പെണ്ണിനും കൂടിയായിരുന്നല്ലോ. അവന്‍റെ സുഹൃത്തിന്, അഞ്ജലിയുടെ ചേച്ചിയെ
ഇഷ്ടമാണെന്നു പറയുമ്പോള്‍ ഏറ്റവും ഇളയ കുട്ടിയായ അഞ്ജലിയിലേയ്ക്കുള്ള
ദൂരമാണ്, ഗോപിയില്‍ നിന്ന് കുറഞ്ഞത്.
"രാത്തിങ്കള്‍ പൂത്താലി ചാര്‍ത്തി
കണ്ണില്‍ നക്ഷത്ര നിറദീപം നീട്ടി
നാലില്ലക്കോലായില്‍ പൂവേളി പുല്‍പ്പായില്‍
നവമി നിലാവേ നീ വിരിഞ്ഞു
നെഞ്ചില്‍ നറുജപ തീര്‍ത്ഥമായ് നീ നിറഞ്ഞൂ ..."
ഇരുള്‍
വീണ്, മൂടി കിടന്ന ഒരു നാലു കെട്ടിനെ വര്‍ണ മനോഹരമാക്കിയത് ആ മൌനത്തെ
പ്രണയിക്കുന്ന പെണ്‍കുട്ടിയായിരുന്നു, അതുകൊണ്ട് തന്നെയല്ലേ അയാള്‍
പാടിയത്,
"പാഴിരുള്‍ വീഴുമീ നാലുകെട്ടില്‍ നിന്റെ
പാദങ്ങള്‍ തൊട്ടപ്പോള്‍ പൌര്‍ണമിയായ്
നോവുകള്‍ മാറാല മൂടും മനസ്സിന്റെ
മച്ചിലെ ശ്രീദേവിയായി
മംഗല പാലയില്‍ മലര്‍ക്കുടമായ്
മണിനാഗ കാവിലെ മണ്‍്വിളക്കായ് "
ഒരു കാര്‍ത്തിക രാത്രിയിലാണ്, ഗോപി അവളെ ആദ്യമായി കാണുന്നത്.
"ദേവകന്യക സൂര്യതംബുരു മീട്ടുന്നു
സ്നേഹകോകിലം ഗായത്രീമന്ത്രം ചൊല്ലുന്നു
മഞ്ഞളാടുന്ന പൊന്‍വെയില്‍
മഞ്ഞുകോടിയുടുക്കുന്നു
വിണ്ണില്‍ മേയുന്ന വെണ്മുകില്‍
വെള്ളിച്ചാമരം വീശുന്നൂ"
ശങ്കരാഭരണത്തില്‍ അവള്‍ കാര്‍ത്തിക വിളക്കു കൊളുത്തുമ്പോള്‍ തീയാളി
കൈപൊള്ളിയത് അവനു തന്നെയായിരുന്നു. ടെലസ്കോപ്പിലൂടെ അവന്‍റെ പ്രണയം പതുക്കെ
തളിരിടുമ്പോള്‍ ആദ്യമായി ദീപത്തിനിടയിലൂടെ കണ്ട ആ മുഖം തന്നെയായിരുന്നു
ഉടലിലും ഉയിരിലും.
കമല്‍
സംവിധാനം ചെയ്ത "ഈ പുഴയും കടന്ന്" എന്ന സിനിമ ഇറങ്ങുമ്പോള്‍
ദിലീപ്-മഞ്ജുവാരിയരുടെ ജോടി ഏതാണ്ട് ക്ലിക്ക് ആയ സമയമാണ്. ആ ജോടിത്തിളക്കം
കൊണ്ടും കൂടിയാകും ആ സിനിമയുടെ വിജയം ഏറിയത്. ഒരു സിനിമയില്‍ അഞ്ചില്‍
കൂടുതല്‍ പാട്ട്, പാട്ടുകള്‍ മുഴുവന്‍ ഹിറ്റ്. ഈ പരിഗണനകളെല്ലാം ഈ ചിത്രം
അര്‍ഹിക്കുന്നു. ഈ പാട്ട് നോക്കൂ
"പാതിരാ പുള്ളുണര്‍ന്നു പരല്‍ മുല്ല കാടുണര്‍ന്നു
പാഴ്മുളംകൂട്ടിലെ കാറ്റുണര്‍ന്നു
താമര പൂങ്കൊടി തങ്ക ചിലമ്പൊലി
നീ മാത്രം ഉറക്കമെന്തേ പിണക്കമെന്തേ
പാതിരാ പുള്ളുണര്‍ന്നു പരല്‍ മുല്ല കാടുണര്‍ന്നു
പാഴ്മുളംകൂട്ടിലെ കാറ്റുണര്‍ന്നൂ ..."
രാത്രിയുടെ ഒരു
പ്രണയയാമത്തില്‍ എവിടെയോ ഇരുന്ന് ഒരു ഗന്ധര്‍വ്വന്‍ പാട്ടുപാടും. അവനെ
കേള്‍ക്കുന്ന കന്യക അവനില്‍ അനുരക്തനായി തീരും. പിന്നെ അവനില്‍ നിന്ന് ഒരു
അകന്നു പോക്കുണ്ടാകില്ല. ഗോപി അങ്ങനെ പറഞ്ഞിരുന്നെങ്കിലും അഞ്ജലി അത്
വിശ്വസിച്ചിരുന്നില്ല, പാതിരാവില്‍ അവന്‍ പാടുന്ന പാട്ട് കേള്‍ക്കുന്നതു
വരെ.
"ചന്ദന ജാലകം തുറക്കൂ..
നിന്‍, ചെമ്പക പൂമുഖം വിടര്‍ത്തൂ..
നാണത്തിന്‍ നെയ്ത്തിരി കൊളുത്തൂ.. ഈ
നാട്ടു മാഞ്ചോട്ടില്‍ വന്നിരിക്കൂ..
അഴകുഴിയും മിഴികളുമായ്
കുളിരണിയും മൊഴികളുമായ്
ഒരു മാത്ര എന്നെയും ക്ഷണിക്കൂ..
ഈ രാത്രി ഞാന്‍ മാത്രമായ്
പാതിരാ പുള്ളുണര്‍ന്നു പരല്‍ മുല്ല കാടുണര്‍ന്നു
പാഴ്മുളംകൂട്ടിലെ കാറ്റുണര്‍ന്നൂ ...
അഞ്ജന കാവിലെ നടയില്‍ ,ഞാന്‍
അഷ്ടപദീ ലയം കേട്ടൂ
അന്നു തൊട്ടെന്‍ കരള്‍ ചിമിഴില്‍ നീ
ആര്‍ദ്രയാം രാധയായ് തീര്‍ന്നു
പുഴയൊഴുകും വഴിയരികില്‍
രാക്കടമ്പിന്‍ പൂമഴയില്‍
മുരളികയൂതി ഞാന്‍ നില്‍പ്പൂ
പ്രിയമോടെ വരുകില്ലയോ
പാതിരാ പുള്ളുണര്‍ന്നു പരല്‍ മുല്ല കാടുണര്‍ന്നു
പാഴ്മുളംകൂട്ടിലെ കാറ്റുണര്‍ന്നു
താമര പൂങ്കൊടി തങ്ക ചിലമ്പൊലി
നീ മാത്രം ഉറക്കമെന്തേ പിണക്കമെന്തേ
പാതിരാ പുള്ളുണര്‍ന്നു പരല്‍ മുല്ല കാടുണര്‍ന്നു
പാഴ്മുളംകൂട്ടിലെ കാറ്റുണര്‍ന്നൂ ..."
പിന്നീട്
അവന്‍റെ ഓരോ മൂളക്കത്തിനും അവള്‍ കാതോര്‍ത്തുകൊണ്ടേയിരുന്നു. കാറ്റിലൊഴുകി
വരുന്ന ഒരു ഗന്ധര്‍വ്വ സംഗീതത്തിനു മാത്രം കാതുകൊടുത്ത് അവള്‍ അവനെ
പ്രണയിച്ചു തുടങ്ങി.
ആ പ്രണയം ഒരു വേദനയായിരുന്നു ഇരുവര്‍ക്കും.
അനുരാഗത്തിന്‍റെ ഓരോ സുന്ദര നിമിഷത്തിനുമപ്പുറമിരുന്ന് ഒരു സങ്കടം അവരെ
വിഷമിപ്പിച്ചുകൊണ്ടേയിരുന്നു. അഞ്ജലിയ്ക്കോ അവളുടെ ചേച്ചിമാര്‍ക്കോ
ഒരിക്കലും ഒരു സഹോദരന്‍റെ സ്നേഹം ലഭിച്ചിട്ടില്ല, അങ്ങനെ ഒരാള്‍
ഉണ്ടായിരുന്നിട്ടും. അയാള്‍ അവരെ കാണാന്‍ വരുന്നതു തന്നെ തറവാട്ടിലെ
വിലപിടിപ്പുള്ള വസ്തുക്കള്‍ കൊണ്ടു പോകാന്‍ വേണ്ടി മാത്രമായിരുന്നല്ലോ. ഒരു
ചെകുത്താന്‍ കയറിയ സമയത്തായിരിക്കാം അയാള്‍ക്ക് അഞ്ജലിയുടെ രണ്ടാമത്തെ
ചേച്ചിയുടെ വിവാഹത്തിനു വച്ചിരുന്ന സ്വര്‍ണം കൊണ്ടുപോകാന്‍ നോക്കിയതും അത്
തിരികെ വാങ്ങാന്‍ ചെന്ന ഗോപി അയാളേ ഒരു നിമിഷത്തില്‍ അവസാനിപ്പിച്ചതും.
വിവാഹം മംഗളമായി. പക്ഷേ അഞ്ജലിയും ഗോപിയും ഓരോ നിമിഷവും കരഞ്ഞു കരഞ്ഞു
മടുത്തിരുന്നു. ഒരു കൊലപാതകത്തിന്‍റെ അവശേഷിപ്പുകളില്‍ തിരഞ്ഞ് നിയമം
കൈവിലങ്ങണിയിക്കുന്ന നിമിഷം ഗോപി എപ്പൊഴേ കണ്ടു തുടങ്ങിയിരുന്നു...
"അന്യമായ്ത്തീരാന്പോണൊരാത്മാ വെ സംരക്ഷിക്കാന്‍
പുണ്യമാം ധാന്വന്തരം ചാലിക്കുകയാണോപ്പോള്‍
ചാണക്കല്ലില്‍ ചന്ദനംപോലെ തന്‍റെ
ജീവിതമരച്ചേ തീര്‍ത്ത പാവമാമെന്നോപ്പോള്‍
കാണാമെനിക്കിക്കരിന്തിരിവെളിച് ചത്തിലെല്ലാം
പക്ഷേ, കണ്ടു നില്‍കാന്‍ വയ്യ
കാല്‍ക്കല്‍ ഭൂമി പിളരുന്നൂ"
അവിടെ തുടങ്ങിയതാണ്, അവളുടെ കാത്തിരിപ്പ്.
ആ
തറവാടിന്‍റെ മട്ടുപ്പാവില്‍ വെള്ള ചേലയും ചുറ്റി വെളുത്ത
മുത്തുമാലയുമണിഞ്ഞ് അവള്‍ അകലേയ്ക്ക് മിഴി നട്ടു, ഇനി ഏതു നിമിഷവും അവന്‍
എത്തിച്ചേരാം. വര്‍ഷങ്ങള്‍ക്കു ശേഷം ഇനിയെങ്കിലും അവള്‍ ചിരിക്കട്ടെ,
പിന്നെ പാറ്റട്ടെ...
"കാക്കക്കറുമ്പന്‍ കണ്ടാല്‍ കുറുമ്പന്‍
കാര്‍വര്‍ണ്ണന്‍ എന്റെ കാര്‍വര്‍ണ്ണന്‍
കാലിയെ മേയ്ച്ചു നടക്കുമ്പോള്‍
കാലൊച്ച ഇല്ലാതെ വന്നപ്പോള്‍
പാവമീ ഗോപിക പെണ്ണിന്‍ മനസ്സിലെ
തൂവെണ്ണ കിണ്ണം കാണാതായ്
ആരാനും, എങ്ങാനും കണ്ടാലോ
കള്ളന്‍ നീ... കാട്ടും മായാജാലം "