25 Feb 2014

ഉല്ട്ട പുല്ട്ട


ഡോ.കെ.ജി.ബാലകൃഷ്ണൻ 
=================
1.
എതിർ ദിശയിൽ 
ഫാൻ;
സ്പീഡില്ല;
കാറ്റുമില്ല.
മെക്കാനിക്ക് വന്നു.
കണ്ടു കേട്ടു മണത്തു 
തൊട്ടു സ്വദിച്ചു;
ഉരിയാടി:
"ഉല്ട്ട. "
അങ്ങനെ ഒരു കഹാനി.

വളരെ കൊതിച്ച് 
ഓരോ കാലണയും കുട്ടിവച്ച്
വാങ്ങിയ പങ്ക;
യന്ത്രം-
എന്തോ-
എല്ലാം ഉല്ട്ട.

കാര്യങ്ങൾ 
ഉല്ട്ട പുല്ട്ട.

2
എന്റെ 
കണ്ണ് കാത് 
നാക്ക് മൂക്ക് 
ത്വക്ക് 
ഒക്കെ
ഉല്ട്ട.

ഞാൻ 
അന്തം വിട്ട്.
നീയാട്ടെ,
എന്റെ 
മിടിപ്പ് 
ഇരുമ്പ് വിലക്ക്
തൂക്കിവാങ്ങാൻ റെഡി.
അറവുകാരാ,
(അരവുകാരാ)
പെറാത്ത പയ്യിനെത്തന്നെ
നിനക്ക് പഥ്യം;
തുടുത്ത് കൊഴുത്തിരിക്കുമ്പോൾ
കശാപ്പിന് 
ജോർ.

മൂർച്ചയേറിയ കത്തി;
ഇറച്ചിക്ക് നല്ല വില-
പഞ്ചനക്ഷത്രങ്ങൾ
സുലഭം.

മലയിടിച്ചു 
കുളം മൂടി 
പുഴയെ 
കൊന്നുകൊൽക 
അമ്മയെ 
വറുത്ത് 
തിന്നുകൊൽക.

നാളെയിലേക്ക് 
കുതിക്കുന്നവനെ
ഇന്നലെയിലേക്ക് 
ചവിട്ടിത്താഴ്ത്തി
ഓണത്തിനൊരൂണ്-
ബോണസ്
നിന്റെ സൗജന്യം.
നെടുവീർപ്പ് 
പഴയ 
മുടിയൻ 
കാരവരുടെ
വേദാന്തം:
"എന്തു ചെയ്യാം-
എല്ലാം 
ഉല്ട്ട പുല്ട്ട-
ഒക്കെ നാളെ 
ശരിയാകും".
(മൂപ്പര് ദില്ലിയിൽ പോയിട്ടുണ്ട്;
ഇനിയും പോകും.)

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...