രാധാമണി പരമേശ്വരൻ
ജന്മസാഫല്യ ചിദാനന്ദസിദ്ധിതന്‍
കമ്രകൈവല്യങ്ങള്‍ കൈവരിച്ചീടുവാന്‍
നമാക്ഷരിയുമുരുവിട്ടു കൈലാസ-
നാഥന്‍റെ ശ്രീപദമെത്തി നമിച്ചുഞാന്‍
മഞ്ഞില്‍ കുളിച്ച് ഇഷ്ടമംഗലാപാംഗിയായ്
എന്മുന്നില്‍ മനസശ്രീല സരോവരം
മോക്ഷപഥത്തിനായ് ചേതനക്കുള്ളിലെ
സാന്ദ്രലയങ്ങളുണര്ത്തീ ഉപാസന
ഉത്തുംഗമാകും തിബറ്റന്‍ ഗിരിയിലൂ-
ടുദ്വേഗമേറുമെന്‍ കന്നി സന്ദര്‍ശനം
ഊഷ്മളമാമെന്‍ ചിരാഭിലാഷങ്ങളെ
ദീപ്തമായ്‌തീര്‍ക്കുന്നു സഞ്ചാരസാധകം
ഇപ്രപഞ്ചത്തിന്‍റെ സൃഷ്ടികര്‍ത്താവെനി-
ക്കിഷ്ടമോടേകിയ നിര്‍വ്രതീസൌഭഗം
കണ്ണുകള്‍ക്ക് ഉദ്യാനഭംഗിയേകുന്നൊരാ-
കൈലാസനാമ സ്മൃതിപോലുമുത്തമo
വാനോളമെത്തിപ്പറക്കുമെന്‍ ഭക്തിക്കൊ-
രായിരം വര്ണ്ണ ച്ചിറകുമുളച്ചുവോ
കാലമെന്‍ കാല്ക്കീഴിലായന്നപോലൊരു
ഭാവമെന്‍ ഭാവനക്കുള്ളിലിരമ്പിയോ.
ഇല്ലില്ലസര്ഗ്ഗ പ്രഭാവമേനിന്‍ കാല്ക്കൊല്‍
ഇന്ദീവരമായ്‌നമിച്ചുനില്ക്ക്ട്
ദേവതാത്മാവാം ഹിമാലയമെന്നിലേ-
ക്കാനന്ദനിര്‍വൃതി കോരിനിറച്ചുവോ!
കുളിരത്തു മഞ്ഞിന്‍റെ മാറത്തുതൂകി
ഉദയാദ്ര വൈഡൂര്യ രശ്മീകദംബo
ഹാരിയായൊഴുകും പനിനീര്‍ തടാകം
കാശമീരിച്ചേലതന്‍ കസവായ്ത്തിളങ്ങും
പവനജ്യോതിയായ് പാരിടമാകേയും
പ്രാചിയില്‍ വെട്ടിത്തിളങ്ങി സൂര്യോദയം
കൈയ്യില്‍ ഹിരണ്‍ മയത്താലവുമായ് വന്നു
കൈകൂപ്പിനിന്നൂ പുലര്‍കാല കന്യക
ഭാസുരപര്‍വ്വത പംക്തിതന്‍ മാറത്തു
ഭാരതീയത്തം നിറച്ചാര്ത്തു ചാര്ത്തിയോ
ദുഷ്കരമാണ് പ്രയാണമെന്നാകിലും
ഹര്ഷകുതുഹലം ദര്‍ശനവിസ്മയo
ദൃഷ്ടികള്‍ ചെന്നുപതിക്കുന്നിടമാകെ
ദിവ്യമാം കാഞ്ചന കാവ്യദൃശ്യോല്‍സവം
വിഘ്നേശസാദൃശ്യമോലുന്ന പര്‍വ്വതം
വിശ്വംനിറച്ചു പ്രണവാക്ഷരങ്ങളാല്‍
താരാഗണങ്ങള്‍തന്‍ താമരശയ്യയില്‍
മാണിക്യo വര്ഷിപ്പൂവാസരപ്പൂക്കളായ്
അത്മാവിലൂറുന്ന ദേവസംഗീതിക
പാല്കടല്‍ പോലെയൊഴുക്കീ സുധാമൃതംl
ധൂര്ജടീ നാദപ്രണാമത്തീല്‍ മറ്റൊരു
തീര്ത്ഥമായ് മാറുന്നിതെന്‍ ധന്യമാനസം
ആനന്ദാനുഭൂതി ആലേഖനം ചെയ്ത
സൗന്ദര്യലഹരിപൂത്ത ശിലാതലം
പ്രപഞ്ചസത്യങ്ങളെ തൊട്ടുണര്‍ത്തുന്നാ
പ്രണയാഗമരഹസ്യ പാരായണo
വെട്ടിത്തിളങ്ങുന്ന ശുഭ്രശൈലങ്ങളില്‍
ശക്തിശിവസംഗ ചൈതന്യനര്‍ത്തനം
ശില്പ്പിതന്‍ പാണിസംസ്ലേഷണമേല്ക്കാത്ത
ശില്പ്പങ്ങളാരുടെ കൈകള്ചമച്ചുവോ
ആത്മനികുഞ്ജത്തിലാകെമുഴങ്ങുന്നൊ
രാത്മീയമന്ത്രമുരുവിട്ടുകൊണ്ടു
മേടും,പുഴകളും താണ്ടിക്കടന്നുചെ-
ന്നാദിത്യദേവമയുഖസൂക്ഷ്മയില്‍
മാനസപ്പൊയ്കയില്നീരാടുവാനെന്‍റെ
മാനസം വെമ്പിത്തുടിച്ചുപോയ്ഉല്ക്കടം
മിന്നിതിളങ്ങുന്ന കല്ലുകള്തീര്ക്കുന്നു
ബന്ധുരമാണിക്യ രത്നഹാരാര്പ്പണം
ദേവഭാഷാക്ഷരി ലേഖനചാരുവായ്
ചേതസമാഹര്‍ഷമാകും ശിലാതലം
സൗഗന്ധികങ്ങളാല്‍ സായൂജ്യമേകുന്ന
സൌന്ദര്യസൌഭഗം കൈലാസശ്രീമുഖം
ശ്യാമമേഘങ്ങളെ വാരിപ്പുണരുവാന്‍
താമരകൈനീട്ടിനില്ക്കും ഹിമാദ്രികള്‍
രാവിലുണരുന്ന ചന്ദ്രബിംബംതൊഴാന്‍
മോഹിച്ചു നില്ക്കുന്നു മോഹനസന്ധയും.
ശീതള മഞ്ജുതടാകത്തില്‍ നീന്തുന്ന
ദേവഹംസത്തിനെപ്പോലെയായെന്‍ മനം
ആഹ്ലാദമേളത്തിലെന്‍റെ മനോരഥം
ആഘോഷമോടെവലംവച്ചു മേരുവില്‍
കൈലാസഭംഗികള്‍ ചിത്രപെടുത്തുവാന്‍
ധ്യാനിച്ചു മന്മിനം മന്ത്രസുക്തങ്ങളാല്‍
തൂമഞ്ഞുതുള്ളികള്‍ തൂകിന്നിടംവലം
ചേലൊത്ത വെള്ളിപ്പളുങ്കിന്‍റെ മുത്തുകള്‍
മഞ്ഞുടയാടയുടുത്തു നീലാംബരം
ചന്ദ്രികമുത്തീടുമദ്രി സുരഭികള്‍
നീളേചിലമ്പൊലി നാദമുതിര്ക്കുന്നു
മേളത്തില്‍ ആ മുഗ്ധരാഗകല്ലോലിനി
ഈ വിശ്വമാകെയൊരോങ്കാര മന്ദിരം
ശ്രീമഹാദേവ പ്രഭാമയസുന്ദരം
പഞ്ചാക്ഷരീസ്തവ ദിവ്യപുണ്യത്തിനാല്‍
ഭക്തിയാല്‍ ചിത്തo പവിത്രീകരിക്കയായ്
താരാഗണങ്ങള്‍ തന്‍ താമരശയ്യയില്‍
മാണിക്യo വര്‍ഷിപ്പൂ വാസരപ്പൂക്കളായ്
മൂവന്തിമുന്നില്‍ കൊളുത്തിയ ദീപങ്ങള്‍
പൂമുഖമുറ്റത്തൊരക്ഷയ ദീപ്തിയായ്
ശ്രീപരമേശ്വരപാദങ്ങള്‍ കുമ്പിട്ടു
ജീവമോക്ഷപ്രാപ്തികൈവരിച്ചിന്നു ഞാന്‍
മാനം കറുത്തൊന്നു മാരിപെയ്തീടുകില്‍
താനേയലിയുന്ന നീഹാരശ്രേണികള്‍
പരിത്രാസമന്യേ പ്രണമിപ്പവര്ക്കായ്
പരിത്രാണമാര്ഗ്ഗങ്ങളേകുന്നു ശംഭു
അത്ഭുതമൂറിടും കാഴ്ചകളാലുള്ളില്‍
ഉദ്ഭവിക്കുന്നൊരു ദൈവീകസാന്നദ്ധ്യo
മഞ്ഞുടയാടയുടുത്തു നീലാംബരം
ചന്ദ്രികമുത്തീടുമദ്രി സുരഭികള്‍
അത്മാവിലൂറുന്ന ദേവസംഗീതിക
വിശ്വംനിറച്ചു പ്രണവാക്ഷരങ്ങളാല്‍
അദ്വൈതചിന്തയാൽ അന്തരംഗപ്രവാഹം
അശാന്തമൊഴുകുന്നു ദിവ്യപ്രയാണം
മാനത്തുമേഘങ്ങള്‍ സ്വര്‍ഗ്ഗീയഭംഗിയില്‍
നീലക്കുടകള്‍ നിവര്‍ത്തുന്ന വേളയില്‍
ഓമല്‍ ഋഷഭപ്പുറമേറി സാനുവില്‍
ശ്രീമഹാദേവനെഴുന്നള്ളിയെത്തിടും
പ്രാര്ത്ഥനാപൂര്‍വ്വമിറങ്ങി സകൗതുകം
തീര്ത്ഥമന്‍ കൈകള്‍തന്‍ കുമ്പിളിലേന്തിഞാന്‍
ആദ്യം തണുത്തുവിറയ്ക്കിലും പിന്നീടൊ-
രൂര്ജ്ജമേകീടും ഔഷധധാരയായി
കസ്തൂരിഗന്ധം പരത്തുന്ന സന്ധ്യകള്‍
കല്പനക്കുള്ളില്‍ കവിത മൂളുന്നുവോ!
മന്ദസ്മിതാര്‍ദ്രയായ് മാണിക്യവീണയാല്‍
ചെന്താമരാക്ഷിയായ്മേവും സരസ്വതി.
കല്യാണവേദിയൊരുക്കിയെന്‍ ഭാവന
ശങ്കരാശൈലജാ വേളി ദര്‍ശിക്കുവാന്‍
തീര്ത്ഥടനത്തിനായെത്തുന്ന മേഘങ്ങള്‍
കീര്ത്തനാലാപത്തില്‍ വാഴ്ത്തിടും ശ്രoഗങ്ങല്‍
കതിരിടും കൽപനാചക്രവാകങ്ങളിൽ
സുസ്മേരവദനേ വിലസുന്നു ഭഗവാന്‍
സൗഭാഗ്യദായകം പഞ്ചഭൂതസൃഷ്ടി
ഭാവനാവിഗ്രഹം സാരസേവർണ്ണനo
അര്‍ത്ഥനാരീശ്വരന്‍ രൂപന്ദുവദനന്‍
താണ്ഡവമാടുന്നു കൈലാസപർവ്വതo
അസ്തമിക്കാത്ത പ്രഭ്രത്തൂകിയംബരo
ഉദ്ന്മാദ വര്‍ണ്ണകുടചൂടി നില്പ്പതോ
പവനജ്യോതിയായ് പാരിടമാകേയും
പ്രാചിയില്‍ വെട്ടിത്തിളങ്ങി സൂര്യോദയം
ശ്രീപരമേശ്വരപാദങ്ങള്‍ കുമ്പിട്ടു
ജീവമോക്ഷപ്രാപ്തി കൈവരിച്ചിന്നു ഞാന്‍
ഓംശക്തി ശിവശക്തി മഹാശക്തിഭുവനം
ധ്യായേതു പരമാത്മ പഞ്ചാക്ഷരസ്തേ
വിശ്വേശ്വരം വേദവിജ്ഞാനകുംഭം ...
വിശ്വകൈനാഥാ മഹാസംഹാരശംഭോ
കൈയ്യില്‍ ഹിരണ്‍ മയത്താലവുമായ് വന്നു
കൈകൂപ്പിനിന്നൂ പുലര്‍കാല കന്യക
ഹിമഗിരിവല്ലഭാ ശ്രീദേവാദിദേവാ
വിശ്വസൃഷ്ടിസ്ഥിതി സംഹാരപൂജ്യേ
കൈലാസനാഥാ ചിദാനന്ദരുദ്രെ
കൈവണങ്ങുന്നേൻ ശക്തിനമശിവായാ
സൃഷ്ടികർത്താവിൻറെ സർഗ്ഗപ്രതിഭയ്ക്കു
വിശ്രുതിചാർത്തുന്ന ശക്തി കേന്ദ്രങ്ങളേ
വിശ്വംചമച്ചും ഹനിച്ചും ഭരിക്കുന്നൊ-
രത്ഭുതചാരുതേ വിശ്വകൈരൂപായ
സൃഷ്ടികർത്താവിന്‍റെ സർഗ്ഗപ്രതിഭയ്ക്കു
വിശ്രുതി ചാർത്തുന്ന ശക്തി സനാതന൦
വിശ്വംചമച്ചും ഹനിച്ചും ഭരിക്കുന്നൊ-
രത്ഭുത ചാരുതേ ശoഭോമഹാദേവ
ഭക്തി സമ്മോഹനം വിശ്വൈകനായകന്‍
സത്യസ്വരൂപായ തത്വായ തേ നമ:
തിങ്കള്‍ കലാധര മൌലിയില്‍ നിന്നുമാ
വിണ്‍ഗംഗ പിയൂഷനീരു വര്‍ഷിച്ചുവോ
കൈകളാല്‍ തൊട്ടിടാനാശയുണ്ടെങ്കിലും
തെല്ലുo കളങ്കിതമാക്കുവാനില്ല ഞാന്‍
ചെമ്പട്ടുചേല ഞുറിഞ്ഞുചൂറ്റി സന്ധ്യ
ഇന്ദ്രചാപാഭയില്‍ മുങ്ങിക്കുളിച്ചെത്തി
നക്ഷത്രചൂടാമണികള്‍ ചാര്‍ത്തിരാത്രി
അക്ഷയജ്യോതി പ്രകാശമായി നില്പ്പൂ i
തുമഞ്ഞുതുള്ളികള്‍ തൂകിന്നിടംവലം
ചേലൊത്ത വെള്ളിപ്പളുങ്കിന്‍റെ മുത്തുകള്‍
ഈ വിശ്വമാകെയൊരോങ്കാരമന്ദിരം
ശ്രീമഹാദേവപ്രഭാമയ സുന്ദരം
ജന്മസാഫല്യ ചിദാനന്ദസിദ്ധിതന്‍
കമ്രകൈവല്യങ്ങള്‍ കൈവരിച്ചീടുവാന്‍
നാമാക്ഷരിയുമുരുവിട്ടു കൈലാസ-
നാഥന്‍റെ ശ്രീപദമെത്തിനമിച്ചു ഞാന്‍
ആദിപ്രകൃതിതന്‍ സര്‍ഗ്ഗവെദഗ്ധ്യമേ
ആ മഹാവിസ്മയം കണ്ടു ഞാന്‍ സ്തബ്ധയായ്
ദിങ്ങ്മണ്ഡലത്തിനെ കാത്തു രക്ഷിച്ചീടും
സൃഷ്ടികര്‍ത്താവിനെന്‍ ധന്യവാദാഞ്ജലി
കാലം നമിക്കുമീകാലാദിവര്‍ത്തിയാം
കൈലാസമാതൃമടിയില്‍ കിടക്കവേ
വാക്കുകള്‍ക്കപ്പുറം വര്‍ണ്ണനാതീതമാം
വാത്സല്യദുഗ്ധം നുണഞ്ഞുറങ്ങട്ടെ ഞാന്‍
ഓo നമശിവായ ഓo നമശിവായ
ഓo നമശിവായ ഓo നമശിവായ
ഓo നമശിവായ ഓo നമശിവായ
ഓo നമശിവായ!ഓo നമശിവായ!!!