കാലം വെറുതെ .                                    സലോമി ജോൺ വൽസൻ
                                     =====================

എന്റെയും നിന്റെയും പൂമുഖത്ത്
വീണ്ടുമൊരു പുതുവർഷം.
നാമിവിടെ ജീവിക്കുകയായിരുന്നു..എന്തിനോ..
ജന്മം എന്ന സമസ്യാപൂരണത്തിന്...?

ഇനിയെന്തിനു ഖേദിക്കുന്നു ,
നേരമ്പോക്കിൽ തുടങ്ങി നേരായിതീർന്ന
ജീവിതമെന്ന മഹാമേരുവിനെ
ജീവന്റെ ഉൾപ്രേരണയിൽ ബന്ധിപ്പിച്ചു
നമെവിടെയൊക്കെയോ പായുന്നു .

എൻറെയും നിന്റെയും നിശ്വാസത്തിൽ
ഉരുകിയൊലിച്ചുപോയ കാലം ..
എന്നിട്ടും നാം എന്തോ , അറിയാത്തതെന്തോ
ഈണം നഷ്ടപ്പെട്ട ഈണത്തിൽ നാമറിഞ്ഞു.
അർത്ഥമില്ലാത്ത  സ്നേഹ ഗാഥയുടെ ഈരടികൾ.
മുജ്ജന്മങ്ങൾ ശവതാളം ആടിതിമിർക്കുന്നതും
നാമറിഞ്ഞിട്ടും ഒരുമിച്ചാടുകയായിരുന്നു....

നമ്മുടെ കണ്ണുകളുടെ തീക്ഷ്ണ ഗർത്തങ്ങളിൽ
സ്നേഹഹത്തിന്റെ നീർച്ചാലുകൾ വരണ്ടുണങ്ങി.....
മനസ്സെന്ന മഹാ പ്രഹേളികയുടെ ഈർപ്പം...
നഷ്ടപ്പെട്ട ജന്മങ്ങൾക്ക്‌ നനവേകിയില്ല..

 പാഥേയം ന്ഷ്ടപ്പെട്ട തളര്ന്ന പഥികനെപ്പോലെ
സ്നേഹത്തിന്റെ വറുതിയിൽ
ഹൃദയം പൊള്ളിപിടഞ്ഞു .....ജീവിതം
കയ്യാലകൾ തകർന്നു വീണ വഴിയമ്പലം.
കരുണയുടെ കയ്യൊപ്പുകൾ കാത്തു
കാലത്തിന്റെ പടിപ്പുരവാതിലിൽ
കൊടും മഴയത്ത് ഇരുളിൽ, ഇടിമിന്നലിന്റെ
സാന്ത്വന വെട്ടത്തിനായ് മരവിച്ച
ആത്മാവിനോട് സംവദിക്കാനാവാതെ
തരിച്ചു നിന്നു.....
ഒരിക്കലും അണയാത്ത ,
രാക്കാറ്റ്  ഊതി കെടുത്താത്ത
യാഗാത്നിയായ്

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ