സത്താർ ആദൂർ
"ദേ..., അവനുംണ്ട് നിങ്ങടെ അതേപോലെ കാക്കാപുള്ളി..." അവൾ ഒരുതരം നാണത്തോടെ അയാളോട് പറഞ്ഞു.
"എവടെ?" മകനെ കവിളിൽ ഉമ്മവെക്കുന്നതിനിടയിൽ അയാൾ ചോദിച്ചു.
"അവടെന്നെ..." അവളുടെ നാണം ഇരട്ടിച്ചു.
"എവടെണ്ട്ന്നാ നിയ്യ് പറയ്ണ്?" പിറന്നപടി നിൽക്കുന്ന മകനെ അടിമുടി നോക്കിക്കൊണ്ട് അയാൾ ചോദിച്ചു.
"അത്മ്മെന്നെ...,മുട്ടകായീമെ...
അയാൾ രണ്ട്മസ്സ്പോലും തികയാത്ത മകന്റെ ലിംഗത്തിലേക്ക് ഭയപാടോടുകൂടി നോക്കി.
ഇതുകൊണ്ടിവൻ എന്തെല്ലാം കാട്ടിക്കൂട്ടാനാണാവൊ പോവുക? തന്നെ പോലെ തന്നെയാണെങ്കിൽ...!
"ഈശ്വരാ..." അയാൾ നെഞ്ചിടിപ്പോടെ വിളിച്ചുപോയി.