ചിത

ജവഹർ മാളിയേക്കൽ

ഇവിടെ നിന്നോർമ്മതൻ ചിത ഒരുങ്ങുമ്പോഴും

ഇവടെ എൻ മോഹങ്ങൾ ചിറകൊതുക്കുമ്പോഴും

എവിടെയോ കണ്ട കിനാക്കളായ് നീവന്നു

മധുര മനോന്ജയായ് മുന്നില് നില്പ്പു

ഒരു കുളിർ തെന്നലായ് ഒഴുകി നീ വന്നതും

ഒരു കൊടുംകാറ്റായി എന്നിൽ പടർന്നതും

ഒരു മുല്ലവല്ലി പോൽ പൂത്തു നീ നിന്നതും

മധുര മനോജ്ഞമായ് എന്നിൽ നില്പ്പു

പിരിയില്ല നാമെന്നു പലവുരു ചൊന്നനീ

പിരിയുക യാണെന്ന് തെന്നോടു ചൊല്ലവേ

പിടയും മനസിന്റെ വേദന, ഉള്ളിലെ

പടിവാതിൽ ആരോ ചവിട്ടി അടച്ച പോൽ

ഇടറുക യാണെന്റെ ജീവിത വാഹിനി

തളരുക യാണെന്റെ മനസും ശരീരവും

വിടചോല്ലിടാനായി നീ വന്നിടുമ്പോഴെൻ

ചിത കണ്ടു നീ തളർന്നീടല്ലെ മാനസി

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?