മുയ്യം
രാജന്
കാവിലെ
ചെണ്ടമേളം കേട്ടാലറിയാം
ആരോ
പുലിത്തെയ്യം കെട്ടിയാടുന്നുണ്ട്
കാലുകളില്‍
കനലാടാനുള്ള
വെളിച്ചപ്പാടിണ്റ്റെ
വെമ്പല്‍
കാല്‍ച്ചിലമ്പ്,
പള്ളിവാള്,
പരിച,
അരമണിക്കിലുക്കം
,
നെറ്റിപ്പതക്കം
ചുവന്ന
പട്ടിണ്റ്റെ തിളക്കം !
മനസ്സിപ്പം
നിശ്ചല ചിത്രങ്ങള്‍
മിന്നിമറയുന്ന
തിരശ്ശീല !
താരകങ്ങള്‍
ആകാശദീപം
കൊളുത്തിയിട്ടുണ്ട്
മെയ്യില്‍
രാക്കുളിര്
കൂടുകൂട്ടിയിട്ടുണ്ട്
മേലേരിയ്ക്കരികില്‍
വെറും നിലത്ത്
ഉടുമുണ്ട്
ഊരിപ്പുതച്ച്
ഉറങ്ങാനെന്ത്
രസം ?
കനലാടിയവര്‍
തെറിപ്പിച്ച
ഒരു
തീച്ചീളിപ്പം
നെഞ്ചിന്
നെരിപ്പോടില്‍
വസൂരിമാലപോലെ
വിങ്ങിപ്പെയ്യുമ്പോള്
ഉറക്കപ്പിച്ചിങ്ങനെ
വരവിളി
നടത്തുന്നു:
തെയ്യക്കോപം..തെയ്യശ്ശാപം
..!