താക്കീത്


ഫൈസൽബാവ

-----------
ഓർമ്മകളെ 
പെട്ടെന്ന് ചാടി  വീഴല്ലേ
പാത്തും പതുങ്ങിയും 
മാത്രം വരിക 
ആദ്യം ചിരിച്ചും 
പ്രലോഭിപ്പിച്ചും 
നിനക്ക് മുന്നിൽ 
നിൽക്കും 
എന്നിട്ട് 
കൂർത്ത പല്ലുകൾ  കാട്ടി
സ്വീകരിക്കും 
എന്നാലും
കരയരുത് 
നിലവിളിക്കരുത്
ഓർമകളെ
നിനക്ക് ഞാൻ 
വീണ്ടും താക്കീത് 
തരുന്നു 
ചുട്ടെടുത്തത്
ഒരിക്കലും 
ചികഞ്ഞെടുക്കരുത് 
ജനിക്കാതെ 
ദഹിപ്പിച്ച 
മകനെ/ മകളെ 
ഓർത്ത് 
വിലപിക്കരുത് 
എല്ലാ ഓർമകളും 
സുന്ദരവും സുരഭിലവും 
മാത്രമായിരിക്കണമെന്നു 
വീണ്ടും താക്കീത്  തരുന്നു  
--------

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?