21 Aug 2014

കൃഷ്ണനെന്ന ധനികന്‍


ആനന്ദവല്ലി ചന്ദ്രൻ

പുന്നത്തൂരെന്ന പ്രദേശത്ത് കൃഷ്ണന്‍ എന്ന ഒരു ധനികന്‍ താമസിച്ചിരുന്നു. ഉദാരമതിയും, ധര്മ്മി
ഷ്ഠനുമായിരുന്നു അദ്ദേഹം.ആരെങ്കിലും എന്തെങ്കിലും ചോദിച്ചുവന്നാല്‍ അവരെ അദ്ദേഹം വെറും ക
യ്യോടെ മടക്കി അയ്ക്കാറില്ല. ഒരു ദിവസം അയല്‍ക്കാരനായ വേലാണ്ടി നാഴി വെളിച്ചെണ്ണ ചോദിച്ച്
കൃഷ്ണന്റെ വീട്ടില്‍ വന്നു. കൃഷ്ണന്‍ തന്റെ ഭാര്യയെ വിളിച്ച് നാഴി വെളിച്ചെണ്ണ വേലാണ്ടിയ്ക്ക്
അളന്നുകൊടുക്കാന്‍ പറഞ്ഞു. വേലാണ്ടിയത് കൊണ്ടുപോയി അപ്പവും, മുറുക്കും ഉണ്ടാക്കി
ചന്തയില്‍ കൊണ്ടുപോയി വിറ്റഴിച്ചു . ലാഭം കിട്ടിയ തുകയിലെ പകുതിയും കൂടി ചേര്‍ത്ത് വീണ്ടും
അപ്പവും, മുറുക്കും ഉണ്ടാക്കി അയാള്‍ വിറ്റു. രണ്ടു വര്ഷം കഴിഞ്ഞപ്പോള്‍ അയാളുടെ കയ്യില്‍
അത്യാവശ്യം സൌകര്യമുള്ള ഒരു വീടുണ്ടാക്കാന്‍ വേണ്ട പണമായി. അയാള്‍ വീടുണ്ടാക്കി വലിയ
അലട്ടില്ലാതെ ജീവിയ്ക്കാന്‍ തുടങ്ങി.
         അങ്ങനെയിരിയ്ക്കെ ദേവൂമ്മ കൃഷ്ണന്റെ വീട്ടില്‍ വന്ന് ഉരി തൈര് കടമായി ചോദിച്ചു.
കൃഷ്ണന് ധാരാളം പശുക്കളുണ്ടായിരുന്നു. അദ്ദേഹം മടിയ്ക്കാതെ ഉരി തൈര് ദേവൂമ്മയ്ക്ക് കൊടു
ത്തു.ദേവൂമ്മ രണ്ടു സ്പൂണ്‍ തൈര് മാററിവെച്ചു. ബാക്കി തൈരില്‍ കുറച്ച്‌ വെള്ളവും, പാകത്തിന്
ഉപ്പും ചേര്‍ത്തു. രണ്ടുപച്ചമൊളകും, കുറച്ച് നാരകയിലകളുംകൂടി ഞെരടി അതില്‍ ചേര്‍ത്ത് സംഭാര
മാക്കി. അയമ്മ സംഭാരം അടുത്തുള്ള വീടുകളില്‍ കൊണ്ടുപോയി വിറ്റു. ആ പണം കൃഷ്ണന്റെ വീ
ട്ടില്‍ കൊടുത്ത് അവിടെനിന്നുതന്നെ സ്ഥിരമായി രണ്ടു നാഴി പാല്‍ വാങ്ങിച്ച് മോരുണ്ടാക്കി വില്‍
ക്കാന്‍ തുടങ്ങി. അങ്ങനെ മോരുകാരി ദേവൂമ്മ ജീവിയ്ക്കാനായി നല്ലൊരു മാര്‍ഗ്ഗം കണ്ടെത്തി.
           കൃഷ്ണന്റെ നെല്പ്പാടങ്ങള്‍ക്കടുത്തുള്ള ഒരു കൊച്ചുകുടിലിലാണ് അസ്സനാര്‍ താമസി
യ്ക്കുന്നത്. അയാളുടെ പുരയിടത്തിനു ചുറ്റുമായി അഞ്ചാറു തൈത്തെങ്ങുകള്‍ ഉണ്ട്. അയാള്‍ കൃ
ഷ്ണന്റെ വീട്ടില്‍നിന്നും മൂന്നു കൊട്ട വെണ്ണീര്‍ കൊണ്ടുവന്ന് ഓരോ തെങ്ങിന്‍ചുവട്ടിലും വിതറി.
കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തെങ്ങുകളില്‍ ധാരാളം തേങ്ങകളുണ്ടായി. തേങ്ങകള്‍ വിറ്റ്
അയാളുടെ കയ്യില്‍ ആവശ്യത്തിനുള്ള പണമായി.  
           ക്രിസ്റ്റലീനയ്ക്കും, നാല് മക്കള്‍ക്കും എന്നും ദാരിദ്ര്യം. അരിയായിട്ടും, പയറായിട്ടും,
പച്ചക്കറിയായും മറ്റും പലപ്പോഴും അവള്‍ കൃഷ്ണന്റെ വീട്ടില്‍ നിന്നും വായ്പ്പ വാങ്ങിയ്ക്കും.
ഒരു ദിവസം കൃഷ്ണന്‍ ക്രിസ്റ്റലീനയ്ക്ക് കുറച്ച് ഉണക്കപ്പയറും, കുറച്ച് ഉണക്ക ഉഴുന്നും, കുറച്ച്
വെണ്ടയ്ക്ക വിത്തും, കുറച്ച് കുമ്പള വിത്തും കൊടുത്ത് ഓരോന്നും കിളച്ച് തെയ്യാറാക്കിയ ക
ണ്ടങ്ങളില്‍ വിതറി മുളപ്പിയ്ക്കാന്‍  പറഞ്ഞു. വിത്തുകള്‍ മുളച്ച് ചെടിയായപ്പോള്‍  മൂന്നു കൊട്ട
ചാണകം അവളെയേല്‍പ്പിച്ച് ചെടികള്‍ക്ക് ചുറ്റും കുറേശ്ശെയിട്ട് അവയുടെ മുകളില്‍ മണ്ണ് വിതറി
യിടീപ്പിച്ചു. കായ്കള്‍ വന്നു പാകമായപ്പോള്‍ കൃഷ്ണന്‍ എല്ലാ കണ്ടങ്ങളിലെയും വിളയില്‍ നിന്ന്
ഒരു ചെറിയ പങ്ക് പറ്റി ബാക്കിയെല്ലാം ക്രിസ്റ്റലീനയോട് കൊണ്ടുപൊയ്ക്കൊള്ളാന്‍ പറഞ്ഞു. അ
വള്‍ എല്ലാ വിളവില്‍ നിന്നും കുറച്ചെടുത്തു മാറ്റി ഉണക്കി വിത്തുകളായി സൂക്ഷിച്ചു. വീട്ടാവശ്യ
ത്തിനുള്ളതെടുത്ത് ബാക്കിയെല്ലാം വിറ്റ് കാശാക്കി. ഓരോ കൊല്ലവും അവളിതാവര്‍ത്തിച്ചുകൊ
ണ്ടിരുന്നു. അതോടെ അവളുടെ കുടുംബത്തിന്റെ കഷ്ടപ്പാട് തീര്‍ന്നു.
       സന്തുഷ്ടരായ അവിടത്തുകാര്‍ യോഗം ചേര്‍ന്ന് കൃഷ്ണനെ മാലയിട്ട്‌ മതിവരുവോളം പ്ര
ശംസിച്ചു. കൃഷ്ണന്റെ സഹായവും, ബുദ്ധിശക്തിയുമാണ് തങ്ങളെ രക്ഷിച്ചതെന്ന് അവര്‍ ആവര്‍
ത്തിച്ചോതിക്കൊണ്ടിരുന്നു. സന്തുഷ്ടനായ അദ്ദേഹം താനും, ചില യുവാക്കളും ചേര്‍ന്ന് അവര്‍ക്കാ
യി സാക്ഷരതാക്ലാസ്സ് അടുത്തയാഴ്ചയില്‍ തുടങ്ങുന്നുന്ടെന്നും, എല്ലാവരും സഹകരിയ്ക്കണമെന്നും
അപേക്ഷിച്ചു.
                                   *******************       

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...