കലയുടെ ചിറകിൽ


ശ്രീകുമാരൻ തമ്പി


കലയുടെ ചിറകിൽ
പറന്നുയർന്നാൽ
കാണാമെനിക്കൊരു
കാവ്യാങ്കണം..!
ആരോരും കാണാതെ
ആരോരും ചൂടാതെ
വാടിത്തളരുന്ന
പൂക്കൾ നിറഞ്ഞൊരു
ഗാനാങ്കണം...!

ഒരു മാത്ര മാത്രം
പറന്നു ചെന്നു
ഒരു പൂവിതൾ മാത്രം
ഞാൻ നുകർന്നു
സകല വർണ്ണങ്ങളും
സൗരഭവും
നിനക്കായി മാത്രമെ
ന്നോതിയാരോ...!
അറിയുന്നു ഞാനീ
മധുര നാദം
അകലങ്ങളെത്ര
ജന്മാന്തരങ്ങൾ

അഖിലവും നീയെനി
ക്കേകിയാലും
അടുക്കുവാൻ
കഴിവറ്റ
യാത്രികൻ ഞാൻ..
പ്രതിഭയെ
യറിയുന്ന
പ്രമദ ജീവൻ
ചിറകടിച്ചകളും
ദിനാന്തമായാൽ...

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?