അരുൺകുമാർ അന്നൂർ 1 വിരഹത്തിന്റെ ചതുപ്പുനിലത്ത് വെറുതെ കാത്തുനിൽക്കുന്നു നാം പ്രണയത്തിൻ കൊറ്റികൾ 2 സത്യവും, സ്വപ്നവുമൊന്നുചേർന്നിരിക്കുന് നിന്റെയീ മിഴികളിൽ ഞാനവ നോക്കിനിൽക്കുന്നു- ഒരു സത്യാന്വേഷ്വക സ്വപ്നാടൻ 3 പ്രണയം ഒരു സാധ്യതയാണ് ഒരിക്കലും പൂർണ്ണമാകാത്തത് എങ്കിലും അപൂർണ്ണത്തിലേക്കൊതുങ്ങുവാൻ നിരന്തരം വിസമ്മതിക്കുന്നത് 4 പിണക്കങ്ങൾ പറഞ്ഞുതീർക്കാനുള്ളവയാണ് ഇണക്കങ്ങൾ ഇരട്ടിപ്പിക്കാനുള്ളവയും 5 ഹൃദയമുള്ളവർ പ്രണയിക്കുന്നു ഇതു പറഞ്ഞു പറഞ്ഞു നമ്മളെപ്പോഴും കലഹിക്കുന്നു |
22 Nov 2014
പ്രണയപഞ്ചകം
എം കെ ഹരികുമാർ ഓണപ്പതിപ്പ് 2020
ഗസ്റ്റ് എഡിറ്റോറിയൽ ഇരവി എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...