ഹരിദാസ് വളമംഗലം
1. മൗനത്തിന്റെ തരംഗമറ്റ സഹജാ- നന്ദാവബോധാംബുധീ- സ്ഥാനം പൂണ്ടുവിളഞ്ഞവാടിവിടരും ഗീതാഞ്ജലീ തല്ലജം നൂനം നാദരസാമൃതം നിറയുമോ- ങ്കാരാദിമന്ത്രാത്മകം ധ്യാനത്തിന്റെ സഹസ്രനാമനളിനം പൂത്തുള്ള പത്മാകാരം. 2. വ്യോമം ശ്യാമവിമോചനം തിരുമുടി- പ്പൂവാം സുധാലേഖയും കാമം ചുട്ടൊരു നെറ്റികത്തുമനല- ക്കണ്ണാകുമാദിത്യനും ശ്രീമദ്ഭൂതിയണിഞ്ഞ ഗാത്രമഴകാ- ളുന്നോരഹസ്സും ശിവം പ്രേമത്താലുമയെന്ന പോലെയകമേ- യോരുന്നു രൂപം പരം. 3. സത്യത്തിന്റെയഖണ്ഡ ദർശനസുഖം നൽകുന്ന തത്വാർത്ഥവും നിത്യം ഭാസുര ഭാവകോടിയുണരും ചിദ്രൂപസൗന്ദര്യവും അത്യന്ത്യം രസമാർന്നു വാക്കിലനിശം ചേരട്ടെ തേജോമയം നിത്യം കാവ്യമയൂഖ തീർത്ഥമഴലിൻ തീരങ്ങൾ പുൽകട്ടെ മേൽ.
|
22 Nov 2014
ത്രിത്വം
എം കെ ഹരികുമാർ ഓണപ്പതിപ്പ് 2020
ഗസ്റ്റ് എഡിറ്റോറിയൽ ഇരവി എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...