Skip to main content

കേരളഗാന്ധിയെ സ്മരിക്കുമ്പോൾകാവിൽരാജ്‌


    അയിത്തോച്ചാടനം കോൺഗ്രസ്സിന്റെ പ്രധാനപരിപാടികളിൽ ഒന്നായിത്തീർന്നത്‌ 1920 മുതൽക്കാണ്‌. കാക്കിനഡ സമ്മേളനത്തിൽ,  ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സിന്റെ സജീവപ്രവർത്തകനായിരുന്ന ടി.കെ മാധവൻ അവതരിപ്പിച്ച അയിത്തോച്ചാടന
പ്രമേയം പാസ്സാക്കിയ സംഭവം സാമൂഹികമാറ്റത്തിനു നാന്ദികുറിക്കുകയായിരുന്നു. കോൺഗ്രസ്സ്‌ പ്രസ്ഥാനത്തിന്റെ അടിയുറച്ച പ്രവർത്തനങ്ങൾക്കൊപ്പം അണിചേരുന്നതിനായി അയിത്തോച്ചാടനപ്രവർത്തനത്തിൽ സഹകരിച്ചുകൊണ്ട്‌ എത്രയോ പുരഗമനാശയക്കാരാണ്‌ രംഗത്തുവന്നു ചേർന്നത്‌.
    കേരളത്തിൽ ഒരു ക്ഷേത്രത്തിലും അവർണ്ണർക്കു പ്രവേശിക്കുവാൻ അനുവാദമുണ്ടായിരുന്നില്ല.1924ൽ സവർണ്ണരും അവർണ്ണരും  തമ്മിലുള്ള തുറന്ന സംഘർഷം ആരംഭിക്കുകയായിരുന്നു. വൈക്കം ശിവക്ഷേത്രത്തിന്റെ സമീപത്ത്‌ അയിത്തക്കാർ # പ്രവേശിക്കാൻ പാടില്ല എന്ന ഒരു ബോർഡ്‌ പ്രത്യക്ഷപ്പെട്ടതോടെ സംഘർഷം രൂക്ഷമാവുകയാണുണ്ടായ്ത്‌. ക്ഷേത്രമത്തിൽക്കെട്ടിനു പുറത്തുള്ള വഴിയിൽ 100 മീറ്റർ അകലത്തിൽ അയിത്തജാതിക്കാരായ അവർണ്ണഹിന്ദുക്കൾക്ക്‌ നടക്കാൻ അന്നും അനുവാദമുണ്ടായിരുന്നില്ല. ഇതിനെതിരെ സമരം നടത്തണമെന്ന കോൺഗ്രസ്സിന്റെ തീരുമാനപ്രകാരമായിരുന്നു അന്നാദ്യമായി സത്യാഗ്രഹത്തിനു ആഹ്വാനം ചെയ്തത്‌. ടി.കെ.മാധവനും, സി.വി.കുഞ്ഞുരാമനും കുറൂർ നീലകണ്ഠൻ നമ്പൂതിരിയും- എന്നിവരാണ്‌ ഈ സത്യാഗ്രഹത്തിനു നേതൃത്വം കൊടുത്തത്‌.  മന്നത്തുപത്മാനാഭന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തു സമ്മേളിച്ചവരിൽ നാഗർകോവിലിൽനിന്നു വന്ന ജാഥക്കാരും, വൈക്കത്തു നിന്നു വന്നവരും ഒത്തുചേർന്ന്‌ റീജന്റ്‌ ആയിരുന്ന മഹാറാണി സേതുലക്ഷ്മിബായിക്ക്‌ വൈക്കം മെമ്മോറാണ്ഡം സമർപ്പിക്കുകയും ചെയ്തു. 
ശ്രീനാരായണഗുരുവും ഇ.വി.രാമസ്വാമി നായ്ക്കണാരും,
    മഹാത്മാഗാന്ധിയും പഞ്ചാബിൽനിന്നുള്ള അകാലികളും അധികാരികളുമായി ചർച്ചകൾ നടത്തുകയും അഹിന്ദുക്കൾ സഞ്ചരിക്കുന്ന അതിർത്തിവരെ അവർണ്ണർക്കും സഞ്ചാരസ്വാതന്ത്ര്യം നൽകുവാൻ തീരുമാനമെടുപ്പിക്കുകയും ചെയ്തുവേന്നുള്ളതാണ്‌ കോൺഗ്രസ്സിന്റെ വിജയം. ആ വഴിയിലൂടെ അഹിന്ദുക്കൾക്കു സഞ്ചരിക്കാമെന്നും ഹിന്ദു അവർണ്ണർക്കു സഞ്ചരിക്കാൻ പാടില്ലായെന്നുപറയുന്നതും നീതിക്കു നിരക്കാത്തകാര്യമാണെന്നതിൽ രണ്ടഭിപ്രായമുണ്ടായിരുന്നില്ല.
    ഗാന്ധിയനും കോൺഗ്രസ്സ്‌ പ്രവർത്തകനുമായിരുന്ന
ഡോ. നായിഡുവാണ്‌ 1926ൽ ശുചീന്ദ്രം സത്യാഗ്രഹത്തിനു നേതൃത്വം കൊടുത്തത്‌. വൈക്കം സത്യാഗ്രഹത്തിൽനിന്നും ഊർജ്ജം ഉൾക്കൊണ്ട കോൺഗ്രസ്‌ പ്രവർത്തകരുടെ ലക്ഷ്യവും മറ്റൊന്നായിരുന്നില്ല. ശുചീന്ദ്രം ക്ഷേത്രത്തിനുപുറത്തുള്ള വഴികളിലൂടെയുള്ള സഞ്ചാരസ്വാതന്ത്ര്യവും ക്ഷേത്രപ്രവേശനവും
തന്നെയായിരുന്നു ആഗ്രഹിച്ചതു. ആ സത്യാഗ്രഹത്തെ സവർണ്ണർ അടിച്ചൊതുക്കുകയായിരുന്നു. അതിനാൽ ശുചീന്ദ്രം സത്യാഗ്രഹം വിജയിച്ചില്ല. എന്നിരുന്നാലും ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ട ഹർജിയിന്മേൽ സമരക്കാർക്കനുകൂലമായ വിധിവന്നതോടെ ഹിന്ദു അവർണ്ണർക്കും പൊതുവഴികളിലൂടെ നടക്കുവാനുള്ള  സ്വാത ന്ത്ര്യം  ലഭിക്കുകയുണ്ടായി.
    രാജ്യമൊട്ടുംക്കും അയിത്തോച്ചാടനത്തിനുള്ള സമരങ്ങൾ കൊടുമ്പിരികൊണ്ടിരിക്കുന്ന സമയത്താണ്‌ 1931-ൽ ഗുരുവായൂർ സത്യാഗ്രഹവും നടന്നത്‌. പ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്രം അവർണ്ണർക്കും ദർശനത്തിനായി തുറന്നുകൊടുക്കുക എന്ന
മുദ്രാവാക്യത്തോടെ കണ്ണൂരിൽനിന്നും എ.കെ.ഗോപാലന്റെ നേതൃത്വത്തിലുള്ള ജാഥ ഗുരുവായൂരിൽ എത്തിച്ചേർന്നത്‌ പ്രവർത്തകർക്ക്‌ ഏറെ ആവേശം ഉണർത്തിയിരുന്നു. അവരെല്ലാവരുംചേർന്ന്‌ മന്നത്തുപത്മനാഭന്റെ അദ്ധ്യക്ഷതയിൽ, സെക്രട്ടറിയായ കെ.കേളപ്പന്റെ നേതൃത്വത്തിൽ രൂപീകരിച്ച കമ്മിറ്റിയാണ്‌ ഗുരുവായൂർ സത്യഗ്രഹത്തിനുരൂപം നൽകിയത്‌. സമരത്തിന്റെ മുദ്രാവാക്യങ്ങൾ ക്ഷേത്രപരിസരത്തു മുഴങ്ങിയപ്പോൾ അധികാരികൾ ക്ഷേത്രം അടച്ചുപൂട്ടി. സമരനേതാക്കളെ ജയിലിലടച്ചു .അതോടെ സമരവും നിർത്തിവെച്ചു. ഒരുമാസം കഴിഞ്ഞപ്പോൾ വീണ്ടും ക്ഷേത്രം തുറന്നു. സമരനേതാക്കൾ ഒത്തുചേർന്ന്‌ ചിലതീരുമാനങ്ങളെടുത്തു നടപ്പിലാക്കി. 1932 സെപ്തമ്പർ 21ന്‌ കേളപ്പജി നിരാഹാരം ആരംഭിച്ചു. പൊതുജനങ്ങളുടെ കൂട്ടായ അഭിപ്രായം അധികാരികൾക്കെതിരെയാണെന്നിരിക്
കലും മഹാത്മാഗാന്ധിയുടെ അഭ്യർത്ഥനമാണിച്ച്‌ 1932 ഒക്ടോബർ 2 ന്‌ ഉപവാസം അവസാനിപ്പിച്ചു. അതോടെ സമൂഹത്തിൽ മാറ്റത്തിന്റെ കൊടുങ്കാറ്റ്‌ ആഞ്ഞടിക്കുകയായിരുന്നു.
    ഗുരുവായൂർ സത്യാഗ്രഹത്തിന്റെ പശ്ചാത്തലത്തിൽ ആത്മധൈര്യം വീണ്ടെടുത്ത അവർണ്ണയുവാക്കൾ പാലക്കാട്‌ ജില്ലയിൽ കൽപാത്തിയിൽനടക്കുന്ന രഥോത്സവം കാണുന്നതിനായി പുറപ്പെട്ടു. ക്രിസ്ത്യാനികൾക്കും മുസ്ലീമുകൾക്കും രഥോത്സവം കാണാമെങ്കിൽ ഹിന്ദുക്കളായ അവർണ്ണർക്കെന്താണുതടസ്സമെന്നറിയാൻ ക്ഷേത്രത്തിനു പുറത്തുള്ള നിരത്തുകളിൽ നടന്നുനീങ്ങിയത്‌ കൂടുതൽ സംഘർഷങ്ങൾക്കിടവരുത്തി. മറ്റുമതങ്ങളിലേക്കു മാറി പേരുകൾ മാറ്റി ക്ഷേത്രവീഥികളിലൂടെ നടന്നതും സവർണ്ണഹിന്ദുക്കളെ വിറളിപിടിപ്പിച്ചു. വാർത്തകൾ കേട്ടറിഞ്ഞ ആര്യസമാജക്കാർ കോഴിക്കോട്ടുനിന്നും പാലക്കാട്ട്‌ വന്ന്‌ അവർണ്ണരുടെ അവകാശങ്ങൾ നേടിയെടുക്കാൻ ചർച്ചകൾ നടത്തിയെങ്കിലും അധികാരികളുടെ കടുംപിടുത്തത്തിൽപ്പെട്ട്‌ നിൽക്കക്കള്ളിയില്ലാതെ വന്നപ്പോൾ അവർ തിരിച്ചുപോവുകയാണുണ്ടായത്‌.
    ക്ഷേത്രസമീപത്തുള്ളവഴികൾ അവർണ്ണർക്കായി തുറന്നുകൊടുത്തപ്പോൾ അവരുടെ ക്ഷേത്രപവേശനത്തിനും വഴിയൊരുങ്ങി. മാത്രമല്ല ആ വഴിയിലൂടെ സവർണ്ണർക്കു യഥേഷ്ടം നടക്കാ
നുംവയ്യാതായി. ഗത്യന്തരമില്ലാതെ വന്നപ്പോഴാണ്‌ തിരുവിതാംകൂർ സർക്കാരിന്റെ പരിധിയിലുള്ള എല്ലാക്ഷേത്രങ്ങളിലും എല്ലാഹിന്ദുക്കൾക്കും ക്ഷേത്രപ്രവേശനമനുവദിച്ചുകൊണ്ട്‌ ശ്രീചിത്തിരതിരുനാൾ ബലരാമവർമ്മ മഹാരാജാവിന്റെ വിളംബരമുണ്ടായത്‌.    1936 നവമ്പർ 12ന്‌ പ്രഖ്യാപിച്ച ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശനവിളമ്പരം ഹിന്ദുമതത്തിന്റെ ജീർണ്ണതയേയാണ്‌ പുറത്തുകൊണ്ടുവന്നത്‌. ജാതിയുടെ അഗ്നിജ്വാലകളിൽ നീറിപ്പുകഞ്ഞ
അവർണ്ണർ തൊട്ടുകൂടായ്മയുടെയും തീണ്ടികൂടായ്മയുടെയും ചതിക്കുഴിയിൽക്കിടന്നുപിടഞ്ഞപ്പോൾ ജീവൻ രക്ഷിക്കാൻ മറ്റുമതങ്ങളിലേക്കു മതം മാറി രക്ഷപ്പെടുവാൻ ശ്രമിച്ചതിന്റെ ബാക്കിപത്രങ്ങളാണ്‌ ക്ഷേത്രപ്രവേശനവിളമ്പരമെന്നും പറയാവുന്നതാണ്‌.
    സർ.സി.പി.രാമസ്വാമിയുടെ സുഹൃത്തായിരുന്നകൊച്ചി ദിവാൻ ഷൺമുഖം ചെട്ടികൊണ്ടുവന്ന പുതിയഭരണസമ്പ്രദായത്തിന്റെ വിജയാരവങ്ങളിൽനിന്നും പൊതുജനശ്രദ്ധതിരിച്ചുവിടാനുള്ള തന്ത്രമായിരുന്നു ഈ വിളമ്പരമെന്നു വ്യാഖ്യാനിക്കുന്നവരുണ്ട്‌. 1947 ഡിസംബർ 20ന്‌ രാജാവിന്റെ കൽപനയാൽ എല്ലാഹിന്ദുക്കൾക്കും എല്ലാക്ഷേത്രങ്ങളലിലും പ്രവേശനം ലഭിച്ചു.
    1947 ജൂൺ 12ന്‌ മലബാറിലെ സർവ്വക്ഷേത്രങ്ങളിലും എല്ലാഹിന്ദുക്കൾതക്കും ക്ഷേത്രപ്രവേശനം അനുവദിച്ചുകൊണ്ട്‌ ടി.പ്രകാശത്തിന്റെ നേതൃത്വത്തിലുള്ള മദിരാശി സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു.
    മഹാത്മാഗാന്ധിയുടെ അനുയായിയും കോൺഗ്രസ്സിന്റെ സജീവപ്രവർത്തകനുമായിരുന്ന കേളപ്പൻനായർ ലളിതജീവിതവും ഉയർന്ന ചിന്തയുമായി ജീവിച്ചിരുന്നസ്വാതന്ത്ര്യസമരസേനാനിയായിരുന്നതിൽ കേരളത്തിനുതന്നെ അഭിമാനിക്കാൻ വകയുണ്ട്‌. കൊയിലാണ്ടിയ്ക്കു വടക്കുമാറി മൂടാടിയിൽ മുച്ചുകുന്നു ഗ്രാമത്തിൽ 1890 സപ്തംമ്പർ ഒമ്പതിനു ജനിച്ചകേളപ്പൻ​‍്ര പാഥമികവിദ്യാഭ്യാസത്തിനുശേഷം മദ്രാസ്സിൽനിന്നും ബിരുദമെടുത്ത്‌ പൊന്നാനി,കോഴിക്കോട്‌, ചങ്ങനാശ്ശേരി എന്നിവടങ്ങളിൽ അദ്ധ്യാപകനായി ജോലിചെയ്തു. 1929ലും 1936ലും മാതൃഭൂമിദിനപ്പത്രത്തിന്റെ  പത്രാധിപരായും ജോലിചെയ്തിരുന്നു. 1954ൽ സമദർശിയുടെ പത്രാധിപരായും ഇരുന്നിട്ടുണ്ട്‌. രാഷ്ട്രീയ സാമൂഹ്യപ്രവർത്തനങ്ങൾക്കിടയിലും കെ.പി.സി.സി അദ്ധ്യക്ഷണായും മലബാർജില്ലാബോർഡിന്റെ പ്രസിഡന്റായും നായർസർവ്വീസ്‌ സോസൈറ്റിയുടെ പ്രഥമപ്രസിഡന്റായും ക്ഷേത്രസംരക്ഷണസമിതിയുടെ അദ്ധ്യക്ഷണായും പ്രവർത്തിച്ചിരുന്നു. 1931-ൽ കോഴിക്കോട്ടു
നിന്നാരംഭിച്ച കാൽനട ജാഥ ഉപ്പുനിയമം ലംഘിച്ചു. പയ്യന്നൂർ കടപ്പുറത്തവെച്ച്‌ അറസ്റ്റു വരിക്കുകയയും ജയിൽ ശിക്ഷഅനുഭവിക്കുകയുംചെയ്തു. 1951ൽ ആചാര്യകൃപാലിനിയുടെ നേതൃത്വത്തിൽ നടത്തിവന്നിരുന്ന കിസാൻ മസ്ദൂർ പ്രജാപാർട്ടിയിൽ ചേർന്നു. ആ പാർട്ടിയുടെ പിൻബലത്താലാണ്‌ പൊന്നാനിയിൽ നിന്ന്‌ അദ്ദേഹം ലോകസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്‌.
    സ്ഥാനമാണങ്ങൾക്കാഗ്രഹമില്ലാതിരുന്ന അദ്ദേഹം ആരോടും പരിഭവിക്കാതെ രാഷ്ട്രീയം ഉപേക്ഷിച്ച്‌ സർവ്വോദയപ്രവർത്തകനായി ജീവിതം നയിക്കുകയായിരുന്നു. 1971-ൽ കോഴിക്കോട്‌
ഗാന്ധിഗ്രാമത്തിൽവെച്ച്‌ ഒക്ടോബർ ആറിന്‌ തന്റെ സാമൂഹ്യപ്രവർത്തനങ്ങൾക്കന്ത്യം കുറിച്ചുകൊണ്ട്‌,  ഈ ലോകത്തോടുതന്നന്നെ വിടപറഞ്ഞു.
        ജാതിക്കെതിരെ പ്രതികരിച്ച കേളപ്പൻനായർ  മന്നത്തുപത്മനാഭനൊപ്പം സഹപ്രവർത്തകരും ചേർന്ന്‌ പേരിലെ ജാതിപ്പേരുവെട്ടിക്കളഞ്ഞു. ജാതിസംഘടനകൾ നാൾക്കുനാൾ വർദ്ധിച്ചുവരുന്ന നമ്മുടെ കേരളത്തിൽ കേളപ്പജീയെപ്പോലെ ചിന്തിക്കാനും പ്രവർത്തിക്കാനും എത്രപേരുണ്ടെന്നും പരിശോധിക്കേണ്ടതാണ്‌. ജാതീയസംഘടനകൾ സംവരണത്തിനുവേണ്ടി മുറവിളിക്കൂട്ടിക്കൊണ്ടരിക്കുന്ന ഇക്കാലത്ത്‌ കേളപ്പജിയുടെ അഥവാ കേളഗാന്ധിയുടെ മാതൃകാപരമായ ജീവിതം അനുകരിക്കുവാൻ ഉൾപ്രേരണയുണ്ടാകുന്നുവേങ്കിൽ അതുതന്നെയാണ്‌ ഇന്നിന്റെ കോൺഗ്രസ്സിനാവശ്യമുള്ള പ്രവർത്തനമെന്ന സത്യം ഓരോ ഗാന്ധിയന്മാരും കോൺഗ്രസ്സ്‌ പ്രവർത്തകരും സ്മരിക്കേണ്ടിയിരിക്കുന്നു.
    ഉപ്പുസത്യാഗ്രഹത്തിനും ഹരിജനോദ്ധാരണത്തിനും ഐ
ത്തോച്ചാടനത്തിനും മദ്യവർജ്ജനത്തിനും ഖാദിപ്രചാരണത്തിനും നിയമലംഘനത്തിനും കേരളത്തിൽ നേതൃത്വംകൊടുത്ത കേളപ്പജി, അഹിംസയിലൂടെയും ആത്മാർത്ഥമ്രായപ്രവർത്തങ്ങളിലൂടെയും ജ്വലിച്ചു നിന്നതുകൊണ്ടാണ്‌ അദ്ദേഹം നമുക്കൊക്കെ മാതൃകാ പുരുഷനായിത്തീർന്നത്‌. ആ കേരളഗാന്ധിയെ ആദരവോടെ നമുക്കും സ്മരിക്കാം.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ആർ. ജ്ഞാനദേവൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

ചുരുങ്ങിയത്‌ 50 വർഷത്തെയെങ്കിലും വിളവ്‌ പ്രതീക്ഷിച്ച്‌ വേണം  ഇനി തെങ്ങുകൾ നടാൻ. കൂടുതൽ ഉത്പാദനം നൽകുന്ന മികച്ച ഗുണമേന്മ തെങ്ങിൻ തൈകൾ മാത്രം തെരഞ്ഞെടുത്ത്‌ നടണം. എങ്കിൽ മാത്രമെ അത്‌ രണ്ടു മൂന്നു വർഷങ്ങൾക്കുള്ളിൽ ആദായം നൽകുകയുള്ളു. തെങ്ങുകൾ നേരത്തെ  കായ്ച്ചു തുടങ്ങിയാലെ കർഷകന്‌ അതുകൊണ്ട്‌ സാമ്പത്തിക നേട്ടം ഉണ്ടാവുകയുള്ളു.

വേനൽ മഴ യഥാസമയം എത്തിയതിനാൽ തെങ്ങിൻ തൈ വയ്ക്കാൻ പറ്റിയ സമയമാണിത്‌. ഈ സമയത്ത്‌ ഗുണമേ?യുള്ള തെങ്ങിൻ തൈകൾ വാങ്ങി നട്ടാൽ മഴക്കാലത്തോടെ തൈകൾ വേരു പിടിക്കുകയും വെയ്ക്കുന്ന എല്ലാ തൈകളും പിടിച്ചു കിട്ടുകയും ചെയ്യും. തേങ്ങയ്ക്ക്‌ ഒരു കാലത്തും ലഭിക്കാതിരുന്ന ഏറ്റവും ഉയർന്ന വില ലഭിക്കുന്നതിനാൽ തെങ്ങിൻ തൈ വെച്ചുപിടിപ്പിക്കാൻ പൊതുവേ ജനങ്ങൾ താൽപര്യം കാണിക്കുന്ന കാലമാണിത്‌. എന്നാൽ ഏത്‌ ഇനം തൈ വയ്ക്കണം, ഗുണമേ?യുള്ള തൈ എവിടെ കിട്ടും, എത്രയും പെട്ടെന്ന്‌ കായ്ക്കുന്ന തൈ നടണം, ഉയരം കുറഞ്ഞ ഇനമായിരിക്കണം, ഇവതൊക്കെയാണ്‌ തെങ്ങിൻ തൈ നടാനായി ഉദ്ദേശിക്കുമ്പോൾ കർഷകരുടെ മനസ്സിലെ ചിന്തകൾ.  നടുന്ന തൈകൾ തോട്ടത്തിൽ പ്രക…

കാർട്ടൂൺ കവിതകൾ

ജി.ഹരിനീലഗിരി

1) അയ്യപ്പൻ
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു.
കാക്കകൊത്തി കടലിലിട്ടീല.
മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തീല.
തട്ടാപ്പിള്ളേരു തട്ടിപ്പറിച്ചീല.
വാണിയപ്പിള്ളേരു വായിലുമിട്ടീല.
അയ്യപ്പൻ തന്നെ നെയ്യപ്പം തിന്നു!
2) നിരൂപഹയൻ
മണ്ഡൂകം കൂപത്തിൽ നിന്നിറങ്ങി.
കൂപത്തിനാശ്വാസമായി.
മണ്ഡൂകത്തിനും.
ഇരുവർക്കുമിവ്വിധമാശ്വാസമാകീടിലും
മണ്ഡൂകം മണ്ഡൂകമല്ലാതായീടുമോ?!
കൂപം കൂപവും?!
സർ?
3) കല്യാണരാമൻ
കല്യാണരാമൻ ജമീലയോടു പറഞ്ഞു;
ആഴ്ചപ്പതിപ്പിലോട്ടു കയറിക്കിടക്കെടീ,
ഞാൻ നിന്നെ ഒന്നു ...........!
4) ഫെമിനിഷം
ഇതെൻ വക്ഷോജങ്ങൾ.
ഇതെൻ യോനി.
ഇതെൻ ജഘനങ്ങൾ.
ഇതെൻ കാർക്കൂന്തൽ.
ഇതെല്ലാ-
മെല്ലാ മെല്ലാ-
മെന്റേതെന്റേതെന്റേതു മാത്രം!
5) 40+
പ്രണയമേ,
എന്റെ വഴികളിൽ
എന്നും നീയുണ്ടായിരുന്നു..
7ലും,
17ലും,
37ലും.
ഇപ്പോൾ
40+ ന്റെ നരപ്പിലും.
കന്യകയുടെ നെഞ്ചിലെ പ്രാവിൻകൂടുപോൽ
എന്നുള്ളിലെഫ്ഫെം സംഗീതമായ്‌
പ്രണയമേ,
നീ കിടന്നു
പിട പിടിയ്ക്കുകയാണ്‌...
6)ചുള്ളൻ
വയലാർ കവിയല്ലെന്നു
(പണ്ടൊരിക്കൽ)
ഗുണ്ടൊരെണ്ണം പൊട്ടിച്ചൂ.
ചുള്ളിയും കാടുമെല്ലാം പോയ്‌
ഗൗതമസുധാംശുവായ്ത്തീർന്നു! 7) A.M എന്റെ റേഡിയോ.
പൊന്നു റേഡിയോ.
എന്റെ കൗമാരദിനങ്ങളെ
പാടിയുണർ…

ജൈവവളം മാത്രം പോരേ?

ആർ. ജ്ഞാനദേവൻ
അസി. ഡയറക്ടർ (ഡെപ്യൂട്ടേഷനിൽ), നാളികേര വികസന ബോർഡ്‌

കഴിഞ്ഞ 28 വർഷമായി ഈ ലേഖകൻ പങ്കെടുത്ത കാർഷിക സെമിനാറുകളിൽ കേരകർഷകർ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമാണ്‌ തെങ്ങിന്‌ ജൈവവളം മാത്രം ചേർത്താൽ പോരെയെന്ന്‌. തെങ്ങിന്‌ വളം ചെയ്യുമ്പോൾ നാം ആദ്യം ഓർക്കേണ്ടത്‌ ജൈവവളപ്രയോഗം തന്നെയെന്നതിൽ സംശയമില്ല. കാരണം ഇന്ന്‌ നമ്മുടെ ഭൂരിഭാഗം തെങ്ങിൻ തടങ്ങളിലും വർഷം തോറും വേണ്ടത്ര ജൈവവളം ചേർത്ത്‌ കൊടുക്കാത്തതിനാൽ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. വേണ്ടത്ര ജൈവാംശം ചേർത്ത്‌ തെങ്ങിൻ തടത്തിലെ മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കുകയാണ്‌ നാം ആദ്യം ചെയ്യേണ്ടത്‌. രാസവളം ശുപാർശ ചെയ്ത അളവിൽ നൽകിയാലും തെങ്ങിൻ തടത്തിൽ വേണ്ടത്ര ജൈവാംശം ഇല്ലെങ്കിൽ അതുകൊണ്ടുള്ള ഗുണം തെങ്ങിന്‌ ലഭിക്കില്ല എന്നതാണ്‌ വാസ്തവം. ഉദാഹരണമായി യൂറിയ എന്ന രാസവളം തെങ്ങിൻ തടത്തിൽ വിതറിയാൽ തടത്തിലെ മണ്ണിൽ ജൈവാംശം ഉണ്ടെങ്കിൽ മാത്രമേ ഈ വളത്തിലെ പോഷകങ്ങൾ തെങ്ങിന്‌ വലിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. അതായത്‌ ഈ വളത്തിൽ അടങ്ങിയിരിക്കുന്ന പാക്യജനകത്തെ വലിച്ചെടുക്കാൻ പാകത്തിലാക്കുന്ന രാസപ്രവർത്തനത്തെ സഹായിക്കുന്ന ചില എൻസൈമുകൾ പുറപ്പെടുവിക്ക…