വാസുദേവൻ എം വി
ഉള്ളതിൽ പാതി നിനക്കാണോമനേ
നാളേക്കിനിയൊന്നും ബാക്കിയില്ലഞാൻ പകരട്ടെ അവസാനത്തെ ഉരുളകൾ
അതിൽ നിറച്ചതോ മരണത്തിൻ തുള്ളികൾ
കതിരുകൾ നിറഞ്ഞൊരാ പാടങ്ങളും
അതിൽ കാറ്റേറ്റുലയുന്ന നെന്മനികളും
നാളേക്കിനിയൊന്നും ബാക്കിയില്ല
കെടുതിയിൽ വറുതിയിൽ പോരിഞ്ഞോരാ നാളുകളിൽ
നനവായി മഴയായി വന്നവർ പിന്നെ കാറ്റായി
പിന്നീടവർ കൊടുങ്കാറ്റായി സംഹാരരുദ്രരായി
ബ്ലേടിന്റെ വായ്ത്തല തൻ മൂർച്ചയിൽ
മുറിഞ്ഞു പോയി എൻ പ്രിയങ്കരി തൻ കേശഭാരം
പകരം ലഭിച്ചതോ അപമാനഭാരം
ഒരു തുള്ളി പാഷാണം അത് തന്നെ മോക്ഷം
നല്കി ഞാനീ പിഞ്ചു പൈതങ്ങൾക്ക്
ഇനിയുമുള്ളതോ രണ്ടുരുളകൾ മാത്രം
ഉള്ളതിൽ പാതി നിനക്കാണോമനേ
നാളേക്കിനിയൊന്നും ബാക്കിയില്ല