ശരണാലയത്തില്‍ ഒരമ്മ
അഞ്ജലി മധു 
കാത്തിരുന്നു  കാത്തിരുന്നു പകലന്തിയോളം 
എന്നിട്ടും വന്നില്ല എന്‍ പൊന്‍മകന്‍
മറവിയുടെ കോണിലോതുക്കുവാന്‍  പോന്നൊരു 
ബന്ധമേ  ഉള്ളോ  അമ്മയോട് ..................   
അമ്മിഞ്ഞ പാലിന്‍ മണവും മധുര്യവും
ഓര്‍മ്മയില്ലേ  നിനക്ക് ഓര്‍ത്തെടുകാന്‍ അവതില്ലേ 
എന്തു  തെറ്റിന്‍റെ പെരിലാന്നിവിധി  ഈശ്വരാ
നൊന്തു  പേറ്റത്തിന്‍  കൂലിയാണോ   ഇത്     
അതോ ആര്‍‍ക്കും കൊടുക്കാതെ നിധിയായ്‌ 
കരുതി വളര്‍ത്തിയതിന്‍ ശിഷയോ 
 വൃദ്ധസദനത്തിന്‍ ‍ നാറിയ ചുവരുകള്‍ക്കുള്ളില്‍ 
കഴിയുമ്പോള്‍ ശ്വസിക്കുവാന്‍ തന്നെ       
ഭയമാകുന്നു ഉണ്ണി .........
എന്‍ ‍ ജീവന്‍റെ  ഉള്‍പുളകങ്ങളിലും   നീയാണൂ      
കുഞ്ഞേ  നീ മാത്രം .......................
പത്തുമാസം ചുമന്ന ഗര്‍ഭപാത്രത്തെ  അവഗണിച്ചു 
ഉന്നത ‍ ഉദ്യോഗത്തിന്‍ തിരകിലേക്കോടുന്നു  
പറയുവാന്‍ ‍  നൂറു  നൂറു ഉപാദികള്‍ ‍ തേടിയും  
ഏകാന്ത ജീവിതത്തിനന്ത്യം   മെന്നുത്ഘോഷിച്ചും       
പുറം തള്ളുന്നു പെറ്റമ്മയെ ശരണാലയത്തിലേക്ക് 
മനുഷത്തം  ഇല്ലാത്ത  മനുജരെ കേള്‍ക്കുക    
നാളെ   നിങ്ങള്‍ക്കും  ഗതി തന്നെ പാരില്‍ ‍..........

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?