ലിഷ സണ്ണി
മൗനം വിടർന്നുനിൽക്കും ശ്യാമസന്ധ്യയിൽ
ആരോ പാടുമീ മൗനഗീതികൾ
നിലാവിൽ മുഖം പൂഴ്ത്തും താരകംപോൽ
മറഞ്ഞിരിക്കുന്നു എൻ നൊമ്പരങ്ങൾ
ഏകാന്തമാം വഴിത്താരയിൽ
വന്നിടും ഇരുളലകൾപോൽ
തേങ്ങുമെൻ ഓരോ നിശ്വാസവും
കേൾക്കാതെങ്ങോ പോയിടും ദിനരാത്രങ്ങൾ
മഴമേഘമായി പെയ്തിറങ്ങുമെൻ മോഹശലഭങ്ങൾ
പെയ്തൊഴിയാതെ ഓരോ നിമിഷവും
ആയിരം സായാഹ്നം വിടചൊല്ലിയാലും
കണ്ണീർ മറച്ചുചിരിക്കുന്നു പുതുപുലരിയിൽ...