അന്‍വര്‍ ഷാ ഉമയനല്ലൂര്‍
ഭാരതം! നമുക്കഭിമാനതാരകം
ജന്മം മഹനീയമായ്ത്തന്ന തായ്മരം
കര്മ്മത്തിരകളുയര്ത്തേണ്ട
സാഗരം
ഭക്തിയോടെന്നും നമിക്കേണ്ട
ശ്രീലകം
പേരിന്നു നാമിന്നു
മോടികൂട്ടീടിലും
വേരറ്റുപോകാതെ കാക്കേണ്ട പൈതൃകം
സ്നേഹം നുകരുവാനുളള ദേവാലയം
പാരിതില്‍ ശാന്തി പകരുമീ,യാലയം
നേരറിഞ്ഞൊരുപാടുദൂരം നടക്കിലും
പോറലേല്പ്പിക്കാതിരിക്കേണമേവരു
ജന്മഭാഷയ്ക്കു,നാമേകും
വിലതന്നെ-
തുല്യമായ് കര്മ്മഭാഷയ്ക്കും
കൊടുക്കണം
മുളളുകള്ക്കൊളളാതൊഴിഞ്ഞൂനടക്
കളളങ്ങള്‍
നുളളിക്കളഞ്ഞുമുന്നേറണം
സദ്വിചാരങ്ങള് മുളപ്പിച്ചു
നന്മകള്
നാട്ടിന്പുറങ്ങളിലര്പ്പിച്ചു
തെളിദീപമാകാന് ശ്രമിക്കുവോര്ക്കൊപ്പമീ-
ജന്മഗേഹത്തില്‍
പ്രകാശംചൊരിയണം
ജാതിത്തിമിരം പകര്ന്നിടാതെന്നുമേ-
യൊത്തൊരുമിച്ചുനാം ശുദ്ധിവരുത്തണം
വരിക! സഖേ, നമുക്കറിവിന്
തിരിനാള-
മണയാ,തിനിമേ,ലണിചേര്ന്നു
നീങ്ങിടാം.
|
21 Feb 2015
ഒരുമിച്ചുപോകാം....
എം കെ ഹരികുമാർ ഓണപ്പതിപ്പ് 2020
ഗസ്റ്റ് എഡിറ്റോറിയൽ ഇരവി എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...