CDB
അന്താരാഷ്ട്ര നാളികേര സമൂഹം
ഏഷ്യൻ
പസഫിക് നാളികേര സമൂഹത്തിന്റെ 51-ാമത് മന്ത്രിതല സമ്മേളനത്തിൽ ഈ
നിർദ്ദേശം മുന്നോട്ടു വച്ചതു ഇന്ത്യയാണ്. നിലവിലുള്ള ഏഷ്യൻ പസഫിക്
നാളികേര സമൂഹത്തെ അന്താരാഷ്ട്ര സംഘടനയായി ഉയർത്തണം എന്നാണ് ഇന്ത്യ
നിർദ്ദേശിച്ചിരിക്കുന്നത്. ഏഷ്യൻ പസഫിക് നാളികേര സമൂഹത്തിലെ മാത്രമല്ല
ആഗോളതലത്തിൽ തന്നെയുള്ള നാളികേരഉത്പാദക രാജ്യങ്ങൾക്ക് ഈ സംഘടനയിൽ പൂർണ
അംഗത്വവും, മറ്റ് രാജ്യങ്ങൾക്ക് ഭാഗിക അംഗത്വവും നൽകാനുള്ള ക്രമീകരണം
നടത്തണം. ആഗോളതലത്തിൽ 35 രാജ്യങ്ങളിൽ നാളികേരം കൃഷി ചെയ്യുന്നുണ്ട്. ഇതിൽ
18 രാജ്യങ്ങൾ മാത്രമാണ് ഇപ്പോൾ ഏഷ്യൻ പസഫിക് മേഖലയിൽ ഉള്ളത്. 35
രാജ്യങ്ങളും കൂടി ഒന്നിച്ചു നിന്നാൽ മനുഷ്യവിഭവ വികസനം, സാങ്കേതിക വിദ്യ,
കാലാവസ്ഥാ വ്യതിയാനം, ദാരിദ്ര്യ നിർമാർജനം, വിപണി സാധ്യതകൾ തുടങ്ങി ഓരോ
രാജ്യത്തും നാളികേര മേഖല നേരിടുന്ന പൊതുവായ പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കാ
നാവും. ലോകത്തിലെ ആറുശതമാനം നാളികേരം ഉത്പാദിപ്പിക്കുന്ന ബ്രസീൽ,
മെക്സിക്കോ, ടാൻസാനിയ തുടങ്ങിയ രാജ്യങ്ങൾ ആഗോള അംഗത്വത്തിനായി ശക്തമായ
സമ്മർദ്ദം നടത്തുന്നുണ്ട്. ഇത്തരത്തിലുള്ള നടപടി ഉണ്ടായാൽ ലോകത്തിലെ നൂറു
ശതമാനം നാളികേര ഉത്പാദനവും നാളികേര സമൂഹത്തിന്റെ നിയന്ത്രണത്തിലാവും. അതോടെ
നാളികേര മേഖല നേരിടുന്ന പ്രശ്നങ്ങ ളിൽ ഇടപെടാൻ സാധിക്കുന്ന ശക്തമായ ഒരു
സംഘടനയായി നാളികേര സമൂഹം മാറും.
അന്താരാഷ്ട്ര നാളികേര വാണിജ്യ കേന്ദ്രം
ഏഷ്യൻ
പസഫിക് നാളികേര സമൂഹത്തിന്റെ 50-ാമത് മന്ത്രിതല സമ്മേളനത്തിൽ ഈ
നിർദ്ദേശം മുന്നോട്ടു വച്ചതു മൈക്രോനേഷ്യയാണ്. നാളികേര ഉത്പാദകരുടെ
നിയന്ത്രണത്തിലുള്ള വാണിജ്യ കേന്ദ്രം സ്ഥാപിതമായാൽ മാത്രമെ കർഷകർക്ക്
പ്രയോജനം ലഭിക്കുകയുള്ളു. ഈ നിർദ്ദേശത്തോട് യോജിച്ച ഇന്ത്യ ഈ വാണിജ്യ
കേന്ദ്രം കൊച്ചിയിൽ സ്ഥാപിച്ചാൽ അതിനുള്ള എല്ലാ സഹായ സഹകരണങ്ങളും
നൽകാമെന്ന് വാഗ്ദാനം ചെയ്തിട്ടുമുണ്ട്. അന്താരാഷ്ട്ര വാണിജ്യ കേന്ദ്രം
തുടങ്ങി യാൽ ഫെയർ ട്രേഡിനുള്ള അവസരം ലഭിക്കും. അതുവഴി നാളികേര കർഷകർ
നിർമ്മിക്കുന്ന വിവിധ നാളികേര ഉത്പ്പന്നങ്ങൾക്ക് ന്യായമായ വില ലഭിക്കുകയും
ചെയ്യും. ഇത്തരത്തിൽ നാളികേരത്തിന് കേന്ദ്രീകൃത വിപണന സംവിധാനത്തിനുള്ള
അടിസ്ഥാന സൗകര്യങ്ങൾ ലഭിച്ചാൽ ഏഷ്യൻ പസഫിക് മേഖലയിലെ നാളികേര കർഷകർക്ക്
അവരുടെ ഉത്പ്പന്ന വിൽപനയ്ക്ക് പൊതു വേദി ലഭിക്കും. മാത്രവുമല്ല,ഈ വിപണി
താൽപര്യമുള്ള കൃഷിക്കാർക്കും ഗുണഭോക്താക്കൾക്കും സംസ്കരണ മേഖലയിൽ
പ്രവർത്തിക്കുന്ന വർക്കും വ്യാപാരി കൾക്കും കയറ്റുമതി ക്കാർക്കും വിവിധ
വിവരങ്ങളും സേവനങ്ങളും ലഭ്യമാക്കുന്ന ഹബ്ബായി പ്രവർത്തിക്കുകയും ചെയ്യും.
നിലവിൽ നാളികേരവുമായി ഒരു ബന്ധവുമില്ലാത്ത നെതർലണ്ടിലെ റോട്ടർഡാമിലാണ്
നാളികേരത്തിന്റെ അന്താരാഷ്ട്ര വിപണി പ്രവർത്തിക്കുന്നത്. ഇതുകൊണ്ട്
ഉത്പാദക രാജ്യങ്ങളായ ഏഷ്യൻ പസഫിക് നാളികേര സമൂഹത്തിന് ഒരു പ്രയോജനവും
ഇല്ല.
(ചർച്ചകളുടെ അടിസ്ഥാനത്തിൽ കൊച്ചിയിൽ നാളികേരത്തിന്റെ
അന്താരാഷ്ട്ര വിപണന കേന്ദ്രം സ്ഥാപിക്കുന്നതു സംബന്ധിച്ച സാധ്യതാ പനത്തിന്
എപിസിസി സമിതിയെ നിയോഗിച്ചിരിക്കുകയാണ്. )
എപിസിസി രാജ്യാന്തര സ്വതന്ത്ര വ്യാപാരം
കഴിഞ്ഞ
കൊക്കോടെക് സമ്മേളനത്തിനു ശേഷം അംഗങ്ങൾക്കിടയിൽ ഉയർന്ന ഒരാവശ്യമായിരുന്നു
എപിസിസി രാജ്യങ്ങൾ തമ്മിലുള്ള നാളികേരത്തിന്റെ സ്വതന്ത്ര വ്യാപാരം.
51-ാമത് മന്ത്രിതല യോഗത്തിൽ ഈ വിഷയം ചർച്ചയ്ക്ക് വയ്ക്കുന്നുണ്ട്.
എപിസിസി രാജ്യങ്ങൾക്കിടയിലുള്ള നാളികേരത്തിന്റെയും നാളികേര
ഉത്പ്പന്നങ്ങളുടെയും സ്വതന്ത്ര വ്യാപാരം മൂലം നാളികേര കർഷകർക്ക് വലിയ
നേട്ടങ്ങൾ ലഭിക്കും. വ്യാപാര നികുതികളിൽ നിന്ന് നാളികേരവും നാളികേര
ഉത്പ്പന്നങ്ങളും സ്വതന്ത്രമാകും. അംഗരാജ്യങ്ങൾക്കിടയിലുള്ള വിലസംബന്ധിച്ച
അസമത്വങ്ങൾ പരമാവധി കുറയ്ക്കാൻ ഇതുകൊണ്ട് സാധിക്കും.
അന്താരാഷ്ട്ര മികവ് കേന്ദ്രം
നാളികേരത്തെ
കുറിച്ചുള്ള പഠനത്തിനും ഗവേഷണത്തിനുമായി ഒരു അന്താരാഷ്ട്ര മികവ് കേന്ദ്രം
സ്ഥാപിക്കണമെന്ന് ഇന്ത്യയാണ് നിർദ്ദേശം വച്ചതു. ഇതിനാവശ്യമായ ഭൂമി
ഉൾപ്പെടെയുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കാമെന്നും ഇന്ത്യ
എപിസിസിയ്ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇത്തരത്തിലുള്ള പഠന കേന്ദ്രം
സ്ഥാപിതമായാൽ അന്താരാഷ്ട്ര തലത്തിലുള്ള അറിവുകൾ സംഭരിക്കാനും,
പതിറ്റാണ്ടുകളിലൂടെ നാം ആർജ്ജിച്ച നാളികേര വിജ്ഞാനീയവും സാങ്കേതിക
വിദ്യകളും ആഗോളതലത്തിനുള്ള നാളികേര ഗുണഭോക്താക്കളുമായി പങ്കു വയ്ക്കാനും
സാധിക്കും. മാത്രവുമല്ല നാളികേരത്തിന്റെ ജനിതക പഠനം, സമഗ്ര കീട നിയന്ത്രണം
മാർഗ്ഗങ്ങൾ, നാളികേരാധിഷ്ഠിത വിളസമ്പ്രദായം, നാളികേര ഉത്പ്പന്നങ്ങളുടെ
ക്ലിനിക്കൽ പഠനങ്ങൾ തുടങ്ങിയ മേഖലകളിൽ നേതൃത്വം വഹിക്കാനും ഈ പഠന
കേന്ദ്രത്തിനു കഴിയും. ഇത്തരം ഒരു സ്ഥാപനം നിർമ്മിക്കുന്നതിന്
പുറത്തുനിന്നുള്ള സാങ്കേതിക സഹായങ്ങളും സംഭാവനകളും വേണ്ടിവരും. എല്ലാ
അംഗരാജ്യങ്ങളിലും നാളികേര മേഖലയുടെ സുസ്ഥിര വളർച്ചയ്ക്കായി ഇത്തരത്തിലുള്ള
ദേശീയ മികവു കേന്ദ്രങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്.